നിയന്ത്രിച്ചു വെച്ചില്ലെങ്കിൽ മാരകമായ രോഗങ്ങൾ സമ്മാനിക്കുന്ന അസുഖമാണ് നിശ്ശബ്‌ദ കൊലയാളി എന്നറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം. ബിപി പോലെയുള്ള ജീവിത ശൈലി മൂലം ഉണ്ടാകുന്ന അസുഖങ്ങളുടെ നിയന്ത്രണത്തിന് ഭക്ഷണശൈലി നല്ല ഗുണം ചെയ്യും. ബിപിയുള്ളർക്ക് അത് കുറയ്ക്കാൻ സഹായകമാകുന്ന ബ്രേക്ക്ഫാസ്റ് ആയി കഴിക്കാൻ സാധിക്കുന്ന ചില പ്രത്യേക ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ് ഇവിടെ പങ്ക് വയ്ക്കുന്നത്.
* ഓട്‌സ് കഴിക്കുന്നത് ബിപിയുള്ളവർക്ക് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലെ ഫൈബറാണ് ഗുണം നല്‍കുന്നത്. ഇതിലെ ഫൈബറുകള്‍ സോലുബിള്‍ ഫൈബറാണ്. ഏതു പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണവസ്തുവാണിത്. പത്തു ശതമാനം ധാതുക്കള്‍ ഉണ്ട്, മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രാതലിന് ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാകാന്‍ കാരണം.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാന്‍ ഓട്‌സ് ഇങ്ങനെ കഴിക്കുക
* യോഗര്‍ട്ട് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇവയില്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ ഏറെയാണ്. ഇവ കുടല്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. തടി കുറയ്ക്കാന്‍, ബിപി നിയന്ത്രിയ്ക്കാന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, മലബന്ധം മാറ്റാന്‍ തുടങ്ങിയ പല അവസ്ഥകള്‍ക്കും യോഗര്‍ട്ട് ഏറെ നല്ലതാണ്. കുടലിലെ ക്യാന്‍സര്‍ പോലുള്ള വളര്‍ച്ചയെ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. തൈരും യോഗര്‍ട്ടും ഒരേ പ്രക്രിയയില്‍ കൂടിയാണ് ഉണ്ടാക്കുന്നത്. അതായത് പാല്‍ പുളിപ്പിച്ച്. എന്നാല്‍ തൈരില്‍ ഒരു ബാക്ടീരിയ മാത്രമേയുള്ള. യോഗര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകളെ കടത്തി വിടുന്നു. ഇതിനാല്‍ തൈരിനേക്കാള്‍ യോഗര്‍ട്ടാണ് വയറിന്റെ ആരോഗ്യത്തിന് ഉത്തമം.
ബന്ധപ്പെട്ട വാർത്തകൾ: യോഗര്‍ട്ട് -ആരോഗ്യത്തിനും ആദായത്തിനും
* ബിപിയുള്ളവർക്ക് പഴങ്ങള്‍ പ്രാതലിന് ഉള്‍പ്പെടുത്താം. ഇത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ബെറികളും വാഴപ്പഴവും സിട്രസ് പഴ വര്‍ഗങ്ങളുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നവയാണ്. ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ എന്നിവയെല്ലാം സിട്രസ് പഴങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്, അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, ഇത് അണുബാധകളെ ചെറുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ
* മധുരക്കിഴങ്ങ് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ്. പൊട്ടാസ്യം സമ്പുഷ്ടമായ ഇത് പല തരം വൈറ്റമിനുകളുടേയും പ്രോട്ടീനുകളുടേയുമെല്ലാം ഉറവിടം കൂടിയാണ്. ഊർജ്ജം നൽകുന്നതുകൊണ്ട് പ്രാതലിന് ഉള്‍പ്പെടുത്താവുന്നതാണ്. ഒപ്പം നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തും. ശരീരത്തിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം തടയാന്‍ ഗുണകരവുമാണ്.