ചെറിയൊരു പനിയോ, തലവേദനയോ വരുമ്പോഴേക്കും ആശുപത്രിയിൽ പോകുകയോ, വീട്ടിലുള്ള ഇംഗ്ലീഷ് മരുന്നുകൾ അതിവേഗം കഴിക്കുകയോ ചെയ്യുന്ന ശീലമാണ് നമ്മളിൽ പലർക്കും. എന്നാൽ നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലികൾ നിരവധി ചെടികളുടെ രൂപത്തിലും പച്ചക്കറികളുടെ രൂപത്തിലും നമ്മുടെ കയ്യെത്തുംദൂരത്ത് ഉണ്ട്. എന്നാൽ പലർക്കും ഓരോ രോഗത്തിനും ഉപയോഗപ്രദം ആകേണ്ട പച്ചക്കറികളെ കുറിച്ചോ, പച്ചിലകളെ കുറിച്ചോ അറിയില്ലെന്ന് മാത്രം. അത്തരത്തിൽ നമ്മുടെ സർവ രോഗങ്ങളും മാറ്റുന്ന വീട്ടിൽ തന്നെയുള്ള ചില ഒറ്റമൂലികൾ കുറിച്ചാണ് താഴെ നൽകുന്നത്.
Home remedies that will cure all diseases in humans.
ബന്ധപ്പെട്ട വാർത്തകൾ : ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ
മുറിവുകൾ അകറ്റുവാൻ
മുറിവുകൾ ഇല്ലാതാക്കുവാൻ പഞ്ചസാരയാണ് മികച്ചത്. മുറിവിൽ പഞ്ചസാര ഉപയോഗിക്കുമ്പോൾ ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു. സെല്ലുകൾ നശിക്കാത്ത സംരക്ഷിക്കുകയും ചെയ്യുന്നു.
ക്യാൻസറിനെ പ്രതിരോധിക്കുവാനും, രക്തശുദ്ധീകരണത്തിനും
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഗവേഷണകേന്ദ്രത്തിൽ മഞ്ഞളിന് ക്യാൻസറിനെ തടയുവാൻ കഴിവുള്ളതായി കണ്ടെത്തിയിരിക്കുന്നു. ഇത് രക്തശുദ്ധീകരണത്തിന് മികച്ചതാണ്. ദിവസവും ചെറു ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
മൂലക്കുരുവും കരൾ രോഗങ്ങളും
പാവലിന്റെ വേര് അരച്ച് മോരിൽ കഴിച്ചാൽ മൂലക്കുരു ഭേദമാകും. പാവൽ ഇല പച്ചയ്ക്ക് സേവിച്ചാൽ കരൾ രോഗങ്ങളും ഇല്ലാതാകും.
ബന്ധപ്പെട്ട വാർത്തകൾ : മൂലക്കുരുവിന് പരിഹാരമാണ് മാതളനാരങ്ങ
പ്രമേഹം
പ്രമേഹം അകറ്റുവാൻ കുമ്പളങ്ങ നീര് ദിവസവും 10 മില്ലി പതിവായി രണ്ടു നേരം കഴിച്ചാൽ മതി.
തലവേദന
ഈന്തപ്പഴത്തിനു കുരു അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതി.
സോഡിയം കുറയുന്നതിന്
ബദാം പരിപ്പ്, ആപ്പിൾ, ചീര,വെള്ളരിക്കാ, ഇളനീര്, മധുരനാരങ്ങ തുടങ്ങിയവ പതിവായി കഴിക്കുന്നത് നല്ലതാണ്.
വാതരോഗം
വാതരോഗം അകറ്റുവാൻ ഒരു ടീസ്പൂൺ നെല്ലിക്ക പൊടിച്ചതും രണ്ട് ടീസ്പൂൺ ശർക്കരയും ചേർത്ത് ദിവസേന രണ്ടുനേരം ഒരു മാസം കഴിച്ചാൽ മതി.
ആർത്തവ പ്രശ്നങ്ങൾ
പച്ച വാഴയ്ക്ക ചതച്ചത് 50 ഗ്രാം, 100 ഗ്രാം ശർക്കരയും എടുത്ത് ദിവസം രണ്ടുനേരം കഴിക്കുക.
വ്രണം
കുരുക്കൾ, വ്രണം തുടങ്ങിയവ ഇല്ലാതാക്കുവാൻ കടുകെണ്ണ പുരട്ടിയാൽ മതി
കാൽ കഴപ്പ് അകറ്റുവാൻ
വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി കുടിക്കുക
ത്വക്ക് രോഗങ്ങൾ അകറ്റുവാൻ
നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ദേഹത്ത് പുരട്ടിയാൽ മതി. അല്ലെങ്കിൽ മഞ്ഞൾ അരച്ച് പനിനീർ ചേർത്ത് ദേഹത്ത് പുരട്ടാം.
മുഖത്തെ നിറം വർദ്ധിപ്പിക്കുവാൻ
പാൽപ്പാടയിൽ കസ്ക്കസ് അരച്ച് ചേർത്ത് മുഖത്ത് പുരട്ടി ഒരു മണിക്കൂർ കഴിയുമ്പോൾ കഴുകി കളഞ്ഞാൽ മതി.
വയറിളക്കം അകറ്റുവാൻ
കച്ചോലം അരച്ചു പൊക്കിളിനു ചുറ്റും ഇടുക.
ബന്ധപ്പെട്ട വാർത്തകൾ : കച്ചോലത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം