Updated on: 7 December, 2020 4:30 PM IST
Drink water before brushing your teeth in the morning

രാവിലെ പല്ലു തേയ്ക്കുന്നതിനു മുന്‍പോ ശേഷമോ വെള്ളം കുടിയ്‌ക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പലര്‍ക്കും സംശയമുണ്ട്. പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് വൃത്തിപരമായി മോശ ശീലമെന്നാണ് തോന്നലെങ്കിലും, ഇത് ആരോഗ്യപരമായി നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. പല്ല് തേയ്ക്കുന്നതിന് മുന്‍പേ വെള്ളം കുടിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

BP നിയന്ത്രണത്തിന്

പല്ല് തേയ്ക്കുന്നതിന്‍ മുന്‍പ് വെള്ളം കുടിയ്ക്കുന്നത് BP നിയന്ത്രണത്തിന് ഗുണകരമാണ്. ഇത് BP കുറയ്ക്കാന്‍ സഹായിക്കുന്നു. BP കുറയ്ക്കാന്‍ മാത്രമല്ല, രക്തത്തിലെ glucose തോത് നിയന്ത്രിയ്ക്കാന്‍, അതായത് പ്രമേഹം നിയന്ത്രിയ്ക്കാന്‍ കൂടി ഇത് ഏറെ ഗുണകരമാണെന്നു വേണം, പറയുവാന്‍. ഇത്തരം ഘടകങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിനാല്‍ വെറും വയററില്‍ വെളളം കുടിയ്ക്കുന്നത് നല്ലതാണ്. 

ശരീരത്തിൻറെ പ്രതിരോധ ശേഷിക്ക് 

ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ബ്രഷ് ചെയ്യുന്നതിന് മുന്‍പുള്ള വെളളം സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലൂടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു. ഇതിലൂടെ രോഗം തടയാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. കോള്‍ഡ്, പനി, ചുമ,അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വെറും വയറ്റില്‍ പല്ലു തേയ്ക്കാതെയുളള വെള്ളം കുടി ഗുണകരമാണ്.

ചര്‍മ്മത്തിൻറെ ആരോഗ്യത്തിന്

ബ്രഷ് ചെയ്യുന്നതിന് മുന്‍പായുള്ള വെളളം കുടി ശരീരത്തിലെ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചര്‍മ്മത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യും. ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. ഇത് ചര്‍മ്മത്തെ സഹായിക്കുക മാത്രമല്ല, ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

വയറിൻറെ ആരോഗ്യത്തിന്

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. ഇതുവഴി വായിൽ കാണപ്പെടുന്ന ആസിഡുകൾ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ചെയ്യുന്നു. അതിരാവിലെ വെള്ളം കുടിക്കുമ്പോൾ, പ്രത്യേകിച്ചും നിങ്ങൾ ഉണർന്നയുടനെ ഇത് ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം വേഗത്തിൽ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സജ്ജമാകും.

രാത്രിയിൽ നിങ്ങൾ വിശ്രമിക്കുമ്പോൾ നിങ്ങളുടെ ശരീരം ചില അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നുണ്ട്. ഈ സമയത്താണ് ശരീരം എല്ലാ വിഷവസ്തുക്കളും പുറന്തള്ളുന്നതിനായി ശേഖരിച്ചു വയ്ക്കുന്നത്. അതിരാവിലെ തന്നെ നിങ്ങൾ വെള്ളം കുടിക്കുമ്പോൾ, ഈ വിഷവസ്തുക്കളെല്ലാം ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറന്തള്ളപ്പെടുന്നു. ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു.

English Summary: Here are some reasons why you should drink water before brushing your teeth in the morning
Published on: 07 December 2020, 01:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now