1. Environment and Lifestyle

കാൽനഖം മുതൽ തലമുടിവരെ ആകർഷകമാക്കാൻ വ്യായാമം

പൊണ്ണത്തടി, കുടവയർ, പ്രമേഹം, ഹൃദ്‌രോഗങ്ങൾ, പ്രായമായവർ എന്നിവർക്കുമാത്രം വേണ്ടിയുള്ളതാണ് വ്യായാമം എന്നാണ് പലരുടെയും പൊതുവെ ഉള്ള ധാരണ.

KJ Staff
regular excercise

പൊണ്ണത്തടി, കുടവയർ, പ്രമേഹം, ഹൃദ്‌രോഗങ്ങൾ, പ്രായമായവർ എന്നിവർക്കുമാത്രം വേണ്ടിയുള്ളതാണ് വ്യായാമം എന്നാണ് പലരുടെയും പൊതുവെ ഉള്ള ധാരണ. സാധാരണ 40, 45 വയസ്സാകുമ്പോൾ എന്തെങ്കിലും ശാരീരിക ബുദ്ദിമുട്ടുകൾ വന്നാൽ മാത്രമാണ് ഒരു ശരാശരി മലയാളി വ്യായാമം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത് പോലും. കുട്ടികൾ മുതൽ ഏതുപ്രായക്കാർക്കും അത്യാവശ്യമായ ഒന്നാണ് വ്യായാമം എന്ന് എത്രപേർക്കറിയാം. വിദേശികളെ നോക്കൂ വ്യായാമം എന്നത് അവരുടെ ദിനചര്യതന്നെയാണ്. വ്യായാമത്തിന്റെ ഗുണങ്ങളെക്കുറിച്ചു അറിയാത്തതുകൊണ്ടാണ് നാം ഇതിൽ നിന്നും മാറി നിൽക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാൾക്ക് പോലും ദിവസം ഇരുപത് മിനിറ്റ വ്യായാമം അത്യന്താ പേക്ഷിതമാണ്. വ്യായാമം ഒരു ശരീരത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ എണ്ണമറ്റതാണ് . കാൽനഖം മുതൽ തലമുടിവരെ ആകർഷകമാക്കാനും സുന്ദരമാകാനും വ്യായാമം സഹായിക്കും. വ്യായാമം എങ്ങനെ നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്ന് നോക്കാം

ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം നൽകുന്ന ഒന്നാണ് നിത്യവുമുള്ള വ്യായാമം. ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം നൽകുന്നു.ആരോഗ്യം ഉണ്ടാക്കിയെടുക്കാനും അത് നിലനിർത്തനും വ്യായാമം സഹായിക്കും യുവത്വം നിലനിർത്തുന്നതിൽ ഇതിനു നല്ല പങ്കു വഹിക്കാൻ ആകും.ശരീരത്തിന്റെ ബലം വർധിപ്പിക്കുക വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുക, ഹൃദയമിടിപ്പ് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു,ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നു, എല്ലിന്റെ ബലക്ഷയം തടയുന്നു, വളര്‍ച്ച കൂടുന്നു, പ്രമേഹം,പൊണ്ണത്തടി എന്നിവ നിയന്ത്രണ വിദേയമാകുന്നു.

excercise for health

കൊളസ്ട്രോള്‍ കുറയുന്നു , കുടലിലെ കാന്‍സര്‍ സാധ്യത ഇല്ലാതാക്കുനു, ടെന്‍ഷനും ഭയപ്പാടും ഇല്ലാതാക്കുന്നു, സുഖമായ ഉറക്കം ലഭിക്കുന്നു, പ്രായം ചെന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയും കുറയുകയും ശരീരത്തിന്നു ശക്തി കൂടുകയും ചെയ്യുന്നു.എന്നിവയാണ് വ്യായാമം ശരീരത്തിന് നൽകുന്ന പൊതുവായ ഗുണങ്ങൾ .

വ്യായാമം പലതരത്തിലാണ് ഓരോ പ്രായക്കാരിലും സ്വാധീനം ചെലുത്തുക കുട്ടികളിൽ വ്യായാമം കൂടുതൽ ഊർജസ്വലരായിരിക്കാൻ സഹായിക്കുമ്പോൾ കൗമാരക്കാരിലും യുവാക്കളിലും ആരോഗ്യവും ശരീര സൗന്ദര്യവും ഉണ്ടാക്കാൻ സഹായിക്കും. 40 വയസു കഴിഞ്ഞവരിൽ ശരീര സ്വാസ്ഥ്യം ഉണ്ടാക്കാൻ ഇത് സഹായിക്കും.പലതരത്തിലുള്ള വ്യായാമങ്ങൾ ഉണ്ട് നീന്തല്‍, നടത്തം, ഓട്ടം, എയ്റോബിക്സ്, സൈക്കിളിംഗ്, ജിംനേഷ്യം അങ്ങനെ നീളുന്ന വ്യായാമങ്ങള്‍. ഇതില്‍ ഏതു വ്യായാമം തെരഞ്ഞെടുക്കാനും ചെറുപ്പക്കാര്‍ക്ക് സാധിക്കും. എന്നാല്‍ നാല്‍പ്പതു കഴിഞ്ഞവര്‍ വ്യായാമ മുറ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായത്തിന് അനുസരിച്ചുള്ള വ്യായാമ മുറ വേണം സ്വീകരിക്കാന്‍. പ്രായം മാത്രം പോരാ അവരവരുടെ ആരോഗ്യസ്ഥിതിയും അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

രോഗങ്ങളിൽ നിന്നുള്ള മോചനമാണ് വ്യായാമത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി, കുടവയര്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ വ്യായാമം വലിയൊരളവോളം സഹായിക്കുന്നു.കൃത്യമായ വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിറ്റില്‍ 45 മുതല്‍ 55 പ്രവശ്യം സ്പന്ദിക്കും. അപ്പോള്‍ പമ്പു ചെയ്യുന്ന അതേ അളവ് രക്തം പമ്പു ചെയ്യണമെങ്കില്‍ വ്യായാമം ചെയ്യാത്ത ആളിന്റെ ഹൃദയത്തിന് 70 മുതല്‍ 75 തവണ വരെ സപ്ന്ദിക്കേണ്ടിവരും.വ്യായാമം നിത്യ ശീലമാക്കുന്നവരുടെ രക്തക്കുഴലുകളിലൂടെ ശക്തിയോടെ രക്തപ്രവാഹം ഉണ്ടാകും. രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ വഴക്കമുണ്ടാകാനും നേര്‍ത്ത ലോമികളിലൂടെയുള്ള രക്തപ്രവാഹം സുഗമമാക്കാനും ഇതു സഹായിക്കും

English Summary: exercise for health and fitness

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds