Updated on: 23 February, 2022 11:00 AM IST
Here are some things that can lead us to hair loss

ഇന്നത്തെ കാലത്ത് മുടി കൊഴിയാത്തവരുടെ എണ്ണമായിരിക്കും കുറവ്.  ഓരോരുത്തരിലും ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ ഓരോ കാരണങ്ങള്‍ കൊണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാലാവസ്ഥ, കെമിക്കലുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിക്കാറുണ്ട്.

ഇത് കൂടാതെ അനാരോഗ്യകരമായ ഡയറ്റ്, പോഷകങ്ങളോ അവശ്യം വേണ്ടുന്ന ഘടകങ്ങളോ ഉള്‍പ്പെടാതെയുള്ള ഡയറ്റ്, ഉറക്കമില്ലായ്മ തുടങ്ങിയവ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം. ഇങ്ങനെ ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ എഴുതുന്നത്.  ഇവയെല്ലാം തന്നെ കുറഞ്ഞാലോ കൂടിയാലോ നിങ്ങളെ മുടി കൊഴിച്ചിലിലേക്ക് നയിക്കാം.

മുടികൊഴിച്ചിലിന് ലളിതവും ഫലപ്രദവുമായ വീട്ടുവൈദ്യങ്ങൾ (home remedies)

* മുടിയുണക്കാന്‍ ഹെയര്‍ ഡ്രയറുപയോഗിക്കുന്ന ധാരാളം പേരുണ്ട്. ഇത് പതിവായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. അതുപോലെ തന്നെ ഇതില്‍ താപനില കൂട്ടിയുപയോഗിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. 150 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയര്‍ത്തുന്നത് മുടിക്ക് ഏറെ ദോഷം ചെയ്‌തേക്കാം.  മുടി പൊട്ടിപ്പോകാനും എണ്ണമയമില്ലാതെ വരണ്ടിരിക്കാനുമെല്ലാം ഇത് ഇടയാക്കും.

* മുടി കെട്ടിവയ്ക്കുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. മുടി എല്ലായ്‌പ്പോഴും വളരെയധികം 'ടൈറ്റ്' ആയി കെട്ടിവയ്ക്കരുത്. അത് മുടിക്ക് ഒട്ടും നല്ലതല്ല. അതുപോലെ മുടിക്ക് ഭാരം വരുന്ന രീതിയിലുള്ള സ്‌റ്റൈലിംഗ്, ഹെയര്‍ എക്‌സ്റ്റന്‍ഷനുകള്‍ ( വെപ്പുമുടി ) എന്നിവയും ഒഴിവാക്കുക.

* മുടി സ്റ്റൈല്‍ ചെയ്യാനായി പല ഉത്പന്നങ്ങളും ഉയോഗിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ഹെയര്‍സ്പ്രേ പതിവായി ഉപയോഗിക്കുന്നതും മുടിക്ക് അത്ര നല്ലതല്ല. കഴിയുന്നതും മുടിയുടെ സ്വാഭാവികത നിലനിര്‍ത്തി, അതിന് അനുയോജ്യമായ സ്‌റ്റൈലിംഗുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

എല്ലാ വിധ മുടി പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം; എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം

* തല നനച്ചുകഴിഞ്ഞാല്‍ ടവല്‍ കൊണ്ട് അമര്‍ത്തി തുടച്ച് മുടിയുണക്കുന്നത് മിക്കവരുടെയും ശീലമാണ്. ഇത് മുടിക്ക് ഒട്ടും നല്ലതല്ല. മുടി നനച്ചുകഴിഞ്ഞ് കൈ കൊണ്ട് പിഴിഞ്ഞ ശേഷം ടവല്‍ മൃദുവായി തലയെ ചുറ്റിച്ച് കെട്ടിവയ്ക്കുക. ഏതാനും മിനുറ്റുകള്‍ കഴിഞ്ഞാല്‍ ഇത് ഊരിമാറ്റുകയുമാവാം.

* അതുപോലെ മുടി നനവോടുകൂടി മുപ്പത് മിനുറ്റിലധികം വയ്ക്കുന്നത് ക്രമേണ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്താനും മുടി കുറയാനും കാരണമായേക്കാം. മുടിക്ക് തിളക്കം കുറയാനും, മുടി വരണ്ടിരിക്കാനുമെല്ലാം ഈ ശീലം ഇടയാക്കാം.

മുടി കൊഴിച്ചില്‍ തടയാന്‍ ഭക്ഷണങ്ങള്‍ കാര്യമായി സഹായിക്കും. ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയെ കുറിച്ച് കൂടി അറിയാം.

ബീന്‍സ്, പയര്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ബയോട്ടിന്‍ കുറവുകള്‍ മുടി പൊട്ടുന്നതിന് കാരണമാകും. ചര്‍മ്മത്തിനും മുടിക്കും ആരോഗ്യകരമായ ഭക്ഷണമാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ബീന്‍സ് സിങ്കിന്റെ നല്ല ഉറവിടമാണ്. ഇത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നു

English Summary: Here are some things that can lead us to hair loss
Published on: 23 February 2022, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now