നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ ഉണ്ടാകുമ്പോഴാണ് നാം സാധാരണയായി പല്ലിൽ കമ്പിയിടാൻ ഒരുങ്ങുന്നത്. ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിന്റെ ചികിത്സാ സംവിധാനം ഇപ്പോള്‍ വളരെ എളുപ്പവും ആണ് .
നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള കാരണം
1. പാരമ്പര്യം: പല്ലിന്റെ എണ്ണത്തിലോ, വലിപ്പത്തിലോ, ആകൃതിയിലോ വരുന്ന അപാകത നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്.
2. ജന്മായുള്ള വൈകല്യം: ജനന സമയത്ത് ചിലപ്പോള്‍ താടിയെല്ലുകള്‍ക്ക് സംഭവിക്കാറുള്ള ക്ഷതം,
3.അതുപോലെ ജന്മനാ ഉണ്ടാകുന്ന മുച്ചിറി പല്ല് നിരതെറ്റിവരുന്നതിന് ഒരു കാരണമാണ്.
4.പാല്‍പല്ലുകളുടെ അകാല നഷ്ടം,
5.സമയമായിട്ടും പൊഴിഞ്ഞുപോകാത്ത പാല്‍പല്ലുകള്‍,
6.വിരല്‍കുടിക്കല്‍, നാവ് ഉന്തല്‍, നഖം കടിക്കല്‍, ചുണ്ട് കടിക്കല്‍ തുടങ്ങിയ ശീലങ്ങള്‍
7.ദന്തക്ഷയം, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, നാസിക സംബന്ധിച്ച രോഗങ്ങള്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു.
8. പോഷകക്കുറവും ഒരു കാരണമാണ്.
പാല്‍പല്ലുകളുടെ പ്രാധാന്യം
കുട്ടികളുടെ പാല്‍ പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-13 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-7 വര്‍ഷംകൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്. പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വരാറുണ്ട്. പാല്‍പല്ലുകള്‍ നേരത്തെ കൊഴിഞ്ഞുപോവുക, കേടുമൂലം അവ എടുത്ത് കളയേണ്ടിവരിക, സമയമായിട്ടും പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതെയിരിക്കുക തുടങ്ങിയവയാണ് നിരതെറ്റിയ പല്ലുകള്‍ ഉണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍.
നിരതെറ്റിയ പല്ലുകള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍
1. കാഴ്ചയിലുള്ള അപാകത:
2. പ്രവര്‍ത്തന പ്രശ്‌നങ്ങള്‍:
3. പല്ലിന്റെ കേട്:
ഏതെല്ലാം തരത്തിലുള്ള ചികിത്സാരീതികളാണ് ഉള്ളത്
ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ എടുത്തുമാറ്റുന്നതോ ഉറപ്പിച്ചു വയ്ക്കുന്നതു ആയ കമ്പിയിട്ടുള്ള ചികിത്സയാണ് ചെയ്യുന്നത് .പല്ലിൽ ക്ലിപ്പ് ഇടാൻ വേണ്ട സ്ഥലം ഇല്ല എങ്കിൽ ചിലപ്പോൾ ചില പല്ലുകൾ എടുത്തുകളയേണ്ടതായനം വരും. പല്ലിന്റെ നിറത്തിലുള്ള സെറാമിക് ക്ലിപ്പുകൾ ഇപ്പോൾ ഉണ്ട്. പല്ലിന്റെ ഉൾഭാഗത്ത് ഉറപ്പിക്കുന്ന ക്ലിപ്പുകൾ, സുതാര്യമായ ക്ലിപ്പുകൾ, സാധാരണ കാണുന്ന തരത്തിലുള്ള പല്ലിന്റെ മുന്നിൽ ഒട്ടിച്ചു വയ്ക്കുന്നതും ലോഹ നിർമ്മിതവുമായ ക്ലിപ്പുകൾ അങ്ങനെ നിരവധി രീതികൾ ഇന്നുണ്ട്.
പല്ലുകളിൽ ഒട്ടിക്കുന്ന ബ്രാക്കറ്റുകൾ, കമ്പികൾ , ഇലാസ്റ്റിക്കുകൾ, മുതലായവ ഉപയോഗിച്ചും പല്ലുകളിലും പല്ലുകൾക്ക് ചുറ്റുമുള്ള എല്ലുകളിലും ക്രമമായ മർദ്ദം ചെലുത്തുക വഴിയാണ് പല്ലുകൾ കൃത്യമായ സ്ഥാനത്തേക്ക് നീങ്ങുന്നതും ദന്തക്രമീകരണം ഉണ്ടാവുകയും ചെയ്യുന്നത് .
പല്ലിന് കമ്പിയിട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കമ്പിയിടുന്ന ചകിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വായ് വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണകാരയത്തില്‍ ക്രമീകരണങ്ങള്‍ ആവശ്യമാണ്. ചില ഭക്ഷണ സാധനങ്ങള്‍ പൂര്‍ണ്ണമായു ഉപേക്ഷിക്കണം. കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം എല്ല്, ആപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കടിച്ചു ചവയ്ക്കുക എന്നിവ പൂര്‍ണ്ണമായു ഉപേക്ഷിക്കുക. ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ബ്രഷ് ഉപയോഗിച്ച് പല്ലു തേക്കണം(ഓര്‍ത്തോഡോണ്‍ടിക് ബ്രഷ്) ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൗത്ത് വാഷ് ഉപയോഗിക്കണം.വൃത്തിയായി വായ സംരക്ഷിക്കുന്നതിനെപ്പം ഏറ്റവും നിലവാരമുള്ള കമ്പി പല്ലില്‍ ഇടാന്‍ ശ്രദ്ധിക്കണം.
നിരതെറ്റിയ പല്ലുകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ വന്നതോടെ ഇന്ന് വളരെ ലളിതമായ പ്രക്രിയയായി മാറിയിരിക്കുകയാണ്.