Health & Herbs

പല്ല് വെളുത്ത് മിനുങ്ങാനുള്ള വഴികൾ

ദ​ന്ത​പ​രി​പാ​ല​നം മി​ക​ച്ച​ത​ല്ലെ​ങ്കിൽ പ​ല​രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. മോ​ണ​രോ​ഗ​വും പു​ഴു​പ്പ​ല്ലും മാ​ത്ര​മ​ല്ല, പ്രമേഹം, ആർത്രോ സ്ക്ലെറോസിസ്, ശ്വാ​സ​കോശ സം​ബ​ന്ധ​മായ രോ​ഗ​ങ്ങ​ൾ, ന്യുമോ​ണി​യ, സ​മ​യത്തിന് ​മു​ന്പു​ള്ള പ്ര​സ​വം, തൂ​ക്കക്കു​റ​വു​ള്ള ന​വ​ജാത ശി​ശു​ക്ക​ൾ തു​ട​ങ്ങിയവയ്ക്കും കാരണമാകും. 

ദ​ന്താ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് ടൂ​ത്ത് ​ബ്ര​ഷ്. മു​മ്പ് പ​ല്ലു​കൾ വൃ​ത്തി​യാ​ക്കാൻ മാ​ത്ര​മാ​ണ് ബ്ര​ഷു​കൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാൽ, മോ​ണ​യും നാ​വും ശു​ചി​ത്വ​മാ​ക്കു​ന്നതിൽ ബ്ര​ഷി​ന്റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. സാ​ധാ​രണ ബ്ര​ഷിംഗി​ന് ടി​പ്പു​ള്ള സോ​ഫ്‌​റ്റ് ടൂ​ത്ത് ബ്ര​ഷു​കൾ മ​തി​യാ​വും. എ​ന്നാൽ പ​ല്ലിൽ ധാ​രാ​ളം ക​റ​കൾകളുള്ളവർ ഹാ​ർ​ഡ് ബ്ര​ഷു​കൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. 

 ശി​ശു​ക്ക​ളിൽ ആ​ദ്യ​ത്തെ പ​ല്ല് മു​ള​യ്ക്കു​മ്പോൾ ത​ന്നെ ഈ​റൻ തു​ണി കൊ​ണ്ടോ, വി​ര​ലു​കൾ കൊ​ണ്ടോ പ​ല്ല് വൃ​ത്തി​യാ​ക്കാൻ തു​ട​ങ്ങ​ണം. ഒ​രു വ​യസ്സി​ന് ശേ​ഷം ബ്ര​ഷ് ഉ​പ​യോ​ഗി​ക്കാം. ര​ണ്ട് വ​യ​സ്സി​ന് ശേ​ഷം പേ​സ്റ്റും ഉ​പ​യോ​ഗി​ക്കാം. എ​ന്നാൽ പേ​സ്റ്റി​ന്റെ  ഉ​പ​യോ​ഗം വ​ള​രെ കു​റ​ച്ചാ​യി​രി​ക്ക​ണം. 

ബ്ര​ഷ് ചെ​യ്യു​മ്പോൾ വാ​യി​ലെ എ​ല്ലാ ഭാ​ഗ​ത്തും എ​ത്തു​ന്നു​ണ്ടോയെന്ന് ശ്രദ്ധിക്കണം. ആ​ദ്യം മു​ൻ​പ​ല്ലു​ക​ളും മോ​ണ​യും പി​ന്നീ​ട് അ​ണ​പ്പ​ല്ലു​ക​ളും വൃ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം നാ​വും ബ്ര​ഷ് ചെ​യ്യു​ക. ച​വ​യ്ക്കു​ന്ന ഭാ​ഗ​ത്തും നാ​വി​ന്റെ ഭാ​ഗ​ത്തും പ​ല്ലി​ന്റേ​യും മോ​ണ​യു​ടേ​യും ഭാ​ഗ​ത്തും വൃ​ത്തി​യാ​ക്കാൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ദി​വ​സേന ര​ണ്ടു പ്രാ​വ​ശ്യം ബ്ര​ഷ് ചെ​യ്യു​ന്ന​താ​ണ് ഉ​ത്ത​മം. രാ​വി​ലെ​യും രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​ന് മു​ന്പും. ന​ന്നാ​യി ബ്ര​ഷ് ചെ​യ്യാൻ ര​ണ്ട് മി​നി​ട്ട്  മ​തി. 

ബ്ര​ഷ് സൂ​ക്ഷി​ക്കുന്ന കാര്യത്തിലും ശ്ര​ദ്ധവേണം. ഓ​രോ പ്രാ​വ​ശ്യ​വും ബ്ര​ഷ് ചെ​യ്ത​തി​ന് ശേ​ഷം ബ്ര​ഷ് ന​ല്ല​വ​ണ്ണം ക​ഴു​കുകയും ​പ​റ്റി​ക്കി​ട​ക്കു​ന്ന പേ​സ്റ്റി​ന്റെ ഭാ​ഗ​ങ്ങൾ മാ​റ്റു​ക​യും വേ​ണം. ബ്ര​ഷി​ലു​ള്ള ഈ​ർ​പ്പവും ഒഴിവാക്കണം. അ​ല്ലെങ്കിൽ ബ്ര​ഷിൽ അ​ണു​ക്കൾ വ​ള​രാൻ കാ​ര​ണ​മാ​കും. ബ്ര​ഷു​കൾ ക​വർ ചെ​യ്യു​ക​യോ പെ​ട്ടി​യിൽ മൂ​ടി​വ​യ്ക്കു​ക​യോ ചെ​യ്യ​രു​ത്. കു​ളി​മു​റി​യിലും സൂ​ക്ഷി​ക്ക​രു​ത്. 

വീ​ട്ടിൽ പ​നി​യോ മ​റ്റു പ​ക​രു​ന്ന രോ​ഗ​ങ്ങളോ ഉള്ളവർ ബ്ര​ഷ് മ​റ്റു​ള്ള​വ​രു​ടെ ബ്ര​ഷി​ന്റെ കൂ​ടെ വ​യ്ക്ക​രു​ത്. ഇ​ത് രോ​ഗ​ങ്ങൾ പ​ക​രാൻ കാ​ര​ണ​മാ​വും. രോ​ഗി​കൾ രോ​ഗം മാ​റി​യാൽ പ​ഴയ ബ്ര​ഷ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ബ്ര​ഷി​ന്റെ നൈ​ലോൺ നാ​രു​കൾ അ​ക​ന്ന് പോ​യാൽ പു​തിയ ബ്ര​ഷ് ഉ​പ​യോ​ഗി​ക്കണം. നാലഞ്ച് മാ​സം കൂ​ടു​മ്പോ​ൾ ബ്ര​ഷു​കൾ മാ​റ്റു​ക. ബ്ര​ഷ് ചെ​യ്യു​മ്പോൾ മോ​ണ​യിൽ നി​ന്നും തു​ട​ർ​ച്ച​യായ ര​ക്ത​പ്ര​വാ​ഹം ഉ​ണ്ടെ​ങ്കിൽ ഉ​ടൻ ത​ന്നെ ദ​ന്ത ഡോ​ക്ട​റെ സ​മീ​പി​ക്കു​ക. അ​ത് മോ​ണ​രോ​ഗ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. 

ഇ​പ്പോൾ മാ​ർ​ക്ക​റ്റു​ക​ളിൽ ല​ഭി​ക്കു​ന്ന ടൂ​ത്ത് പേ​സ്റ്റു​ക​ളെ നാ​ലാ​യി ത​രം തി​രി​ക്കാം. ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ്, ആന്റി ബാക്ടീരിയൽ ടൂത്ത് പേസ്റ്റ്, ആന്റി സെൻസിറ്റീവ് ടൂത്ത് പേസ്റ്റ്, വൈറ്റനിംഗ് ടൂത്ത് പേസ്റ്റ്. സാ​ധാ​രണ ഉ​പ​യോ​ഗ​ത്തി​ന് ഫ്ലൂ​റൈ​ഡ് അ​ട​ങ്ങിയ ടൂ​ത്ത് പേ​സ്റ്റു​കൾ മ​തി​യാ​കും. എ​ന്നാൽ വാ​യിൽ അ​ണു​ബാധ ഉ​ള്ള​വർ (​അ​ൾ​സ​ർ, മോ​ണ​രോ​ഗം) ട്രൈ​ക്ലോ​സാൻ അ​ല്ലെ​ങ്കിൽ ക്ലോർ ഹെ​ഡൈൻ അ​ട​ങ്ങിയ ആ​ന്റി ബാ​ക്ടീരി​യൽ പേ​സ്റ്റ്‌ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് നല്ലത്. പ​ല്ലു​ക​ളിൽ പു​ളി​പ്പും മ​റ്റ് ചില മോണ രോ​ഗ​ങ്ങ​ളു​മു​ള്ള​വ​ർ​ക്ക് ആ​ന്റി സെ​ൻ​സി​റ്റീ​വ് ടൂ​ത്ത് പേ​സ്റ്റ്‌ ഗു​ണം ചെ​യ്യും. 

വെ​ളു​ത്ത് മു​ത്തു പോ​ലു​ള്ള പ​ല്ലു​കൾ എ​ല്ലാ​വ​രു​ടേ​യും സ്വ​പ്ന​മാ​ണ്. എ​ന്നാൽ പ​ര​സ്യ​ങ്ങൾ വി​ശ്വ​സി​ച്ച് വൈറ്റനിംഗ് ടൂത്ത് പേസ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കു​റ​ച്ചു​കാ​ല​ത്തേ​ക്ക് വെ​ളു​ത്ത പ​ല്ലു​കൾ ഉ​ണ്ടാ​വു​മെ​ങ്കി​ലും 75% പേ​ർ​ക്ക് പ​ല്ലു​ക​ളിൽ പു​ളി​പ്പും മ​റ്റും അ​നു​ഭ​വ​പ്പെ​ടാം. വൈറ്റനിംഗ് പേസ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​മ്പ് ഡെ​ന്റി​സ്റ്റി​നെ ക​ണ്ട് അ​ഭി​പ്രാ​യം ചോദി​ക്കുന്ന​ത് ന​ന്നാ​യി​രി​ക്കും

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox