നടുവേദന സാധാരണയായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ്. നടുവേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്. സന്ധിവാതം (Arthritis) പേശിവലിവ്, ഡിസ്കിന്റെ പ്രശ്നം, സുഷുമ്‌ന നാഡികളുടെ പ്രശ്നം, അസ്ഥിക്ഷയം (Osteoporosis) തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും മരുന്നുകളുടെ സഹായമില്ലാതെ തന്നെ കുറയുന്നു. വേദന തുടരുകയാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: അരയ്ക്ക് വേദന? രണ്ട് ഗ്രാം കറുവപ്പട്ട മതി, എങ്ങനെ തയ്യാറാക്കാം ഈ ഒറ്റമൂലി!
അരക്കെട്ടിന് വേദന, അരക്കെട്ടിൽ നീർക്കെട്ട്, അരക്കെട്ടിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകൾ മുകളിലേക്ക് ഉയർത്തുമ്പോൾ കാലുകൾക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം നടുവേദനയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട് തേയ്മാനം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
- ചില സമയങ്ങളിൽ, മതിയായ വിശ്രമം ലഭിച്ചാൽ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിർദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകൾ കഴിക്കുന്നതും സഹായിക്കും.
- കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മ രോഗികൾക്ക് ഈ വ്യായാമങ്ങൾ ചെയ്‌ത് ആരോഗ്യം മെച്ചപ്പെടുത്താം
- തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും.
- നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകൾ ഉപയോഗിക്കുന്നത് സഹായിക്കും.
- നട്ടെല്ല് നിവർന്ന് വേണം ജോലി ചെയ്യുക.
ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇരുന്ന് ജോലി ചെയ്യുന്നവരിൽ സാധാരണ കണ്ട് വരുന്ന നടുവേദനയ്ക്ക് പരിഹാരമാവും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.