1. Health & Herbs

ആസ്ത്മ രോഗികൾക്ക് ഈ വ്യായാമങ്ങൾ ചെയ്‌ത്‌ ആരോഗ്യം മെച്ചപ്പെടുത്താം

ആസ്ത്മ (Asthma) ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. കഠിനമായ ശ്വാസം മുട്ടൽ, നെഞ്ചിൽ സമ്മ‍ർദ്ദമോ തോന്നുന്നത്, നെഞ്ച് വേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. ക്ഷീണവും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും മൂലം ആസ്ത്മ രോഗികൾ പലപ്പോഴും പ്രയാസമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ചെറിയ വ്യായാമങ്ങളിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു ഇൻഹെയ്‌ലർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

Meera Sandeep
Asthma patients can improve their health by doing these exercises
Asthma patients can improve their health by doing these exercises

ആസ്ത്മ (Asthma) ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. കഠിനമായ ശ്വാസം മുട്ടൽ, നെഞ്ചിൽ  സമ്മ‍ർദ്ദം തോന്നുക, നെഞ്ച് വേദന എന്നിവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. ക്ഷീണവും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും മൂലം ആസ്ത്മ രോഗികൾ പലപ്പോഴും പ്രയാസമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാറാണ് പതിവ്. എന്നാൽ ചെറിയ വ്യായാമങ്ങളിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു ഇൻഹെയ്‌ലർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

ആദ്യം ചില ചെറിയ  വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ട്. അവസാനിപ്പിക്കുന്നതും സാവധാനം ആയിരിക്കണം. അന്തരീക്ഷത്തിൽ തണുപ്പുള്ളപ്പോൾ,  മൂക്കും വായും മൂടാണം. തണുത്ത വായു ശ്വാസനാളങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയെ എങ്ങനെ പ്രതിരോധിക്കാം?

ആസ്ത്മ രോഗികൾക്ക് ചെയ്യാവുന്ന ചില വ്യായാമങ്ങൾ

നീന്തൽ: ആസ്ത്മ  രോഗികൾക്ക് ഏറ്റവുമധികം ശുപാർശ ചെയ്യുന്ന വ്യായാമങ്ങളിൽ ഒന്നാണ് നീന്തൽ. മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച്, നീന്തുമ്പോൾ ആസ്ത്മയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

നടത്തം: ആസ്ത്മ  രോഗികൾക്കുള്ള മറ്റൊരു മികച്ച വ്യായാമമാണ് നടത്തം. ഇത് ശരീരത്തിൽ അധികം ആയാസം അനുഭവപ്പെടാത്ത വ്യായാമം ആയതിനാൽ ശ്വസിക്കുന്നത് എളുപ്പമാകും.

ബന്ധപ്പെട്ട വാർത്തകൾ: ആസ്ത്മയ്ക്ക് ആയുർവേദ ചികിത്സ ഫലപ്രദം

ഹൈക്കിങ്ങ്: ആസ്ത്മ  രോഗികൾ ഇടക്ക് ചെറിയ ട്രക്കിങ്ങ് നടത്തുന്നതു കൊണ്ട് കുഴപ്പമില്ല. വലിയ കയറ്റങ്ങളില്ലാത്ത വഴികൾ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ, ട്രെക്കിംഗിന് പോകുന്നതിനു മുൻപ് ആ പ്രദേശത്തെ പൂമ്പൊടിയുടെ അളവ് പരിശോധിക്കുക. പൂമ്പൊടിയുടെ അളവ് കുറവാണെങ്കിൽ മാത്രം പോകുക

ബൈക്ക് ഓടിക്കുക: ഇടക്ക് ചെറിയൊരു ബൈക്ക് റൈഡ് പോകാം. വലിയ ആയാസം കൂടാതെ ചെയ്യാൻ കഴിയുന്ന കാര്യമാണിത്. ഇൻഡോർ സൈക്ലിംഗും നടത്താവുന്നതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Asthma patients can improve their health by doing these exercises

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds