Updated on: 28 October, 2021 3:45 PM IST
അഴകുള്ള ചുവന്ന ചുണ്ടുകൾക്ക് വീട്ടിൽ തന്നെ പൊടിക്കൈ

ചുവന്നു തുടുത്ത ചുണ്ടുകൾ സ്ത്രീ സൗന്ദര്യത്തിലെ പ്രധാന ഘടകമാണ്. ലിപ്സ്റ്റിക്കിടാതെ അതി മനോഹരമായ അധരങ്ങൾ വേണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചുണ്ടുകൾക്കും കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്. എന്നാൽ ഇവക്കു വീട്ടിൽ തന്നെ ശരിയായ പൊടിക്കൈകള്‍ പ്രയോഗിക്കാനാകും.

ചുണ്ടു തുടുക്കാൻ പൊടിക്കൈകൾ

1. ബീറ്റ്റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഇതെടുത്ത്‌ വെറുതെ ചുണ്ടിൽ ഉരസുക. പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആയി ബീറ്റ് റൂട്ട് ഉപയോഗിക്കാം.

2. നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുത്ത് ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത്‌ വൃത്തിയാക്കുക. ദിവസത്തിൽ രണ്ട് നേരം ഇങ്ങനെ ചെയ്താൽ ചുണ്ടുകൾക്ക് നിറം വക്കും.

3. ഉറങ്ങുന്നതിന് മുമ്പ് ചുണ്ടുകളിൽ ബദാം ഓയിൽ തേക്കുന്നത്, അധരങ്ങളുടെ മൃദുത്വവും നിറവും വർധിക്കാൻ സഹായിക്കും.

4. ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാൻ വെള്ളരിക്കാ ജ്യൂസ് മികച്ച പ്രതിവിധിയാണ്. വെള്ളരിക്കയുടെ നീര് ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയണം.

5. വെയിലിൽ നിന്ന് ചുണ്ടുകളെ സംരക്ഷിക്കുന്നതിൽ ഗ്ലിസെറിനിന് സാധിക്കും. രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു കോട്ടൻ തുണിയിൽ ഗ്ലിസെറിൻ എടുത്തു ചുണ്ടുകളിൽ നന്നായി തേച്ചു പിടിപ്പിക്കണം. ചൂട് കൊണ്ട് അധരങ്ങൾ വിണ്ടു കീറുന്നതിൽ നിന്നും ഇത് നല്ല ഫലം ചെയ്യും.

6. വേനൽ കാലത്ത് ചുണ്ടുകൾക്ക് കൂടുതൽ ശ്രദ്ധ നല്കണമെന്നതിനാൽ ശരീരത്തിന്റെ ജലാംശം നഷ്‍ടപ്പെടാൻ അനുവദിക്കരുത്. നന്നായി വെള്ളം കുടിക്കുന്നത് അധരങ്ങളുടെ സംരക്ഷണത്തിനും നല്ലതാണ്.

7. വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. എന്നാൽ ചുണ്ട് ശരീരത്തിലെ മൃദുവായ ഭാഗമായതിനാൽ ബ്രാൻഡഡ് ആയുള്ള വസ്‌തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നതും ഗുണം ചെയ്യും.

8. വെണ്ണയിൽ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടിൽ പുരട്ടിയാൽ ചുണ്ടിലെ കറുപ്പുനിറം മാറും. വെണ്ണയിൽ രണ്ടു മൂന്നു തുള്ളി തേൻ ചേർത്തു ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിലെ കരുവാളിപ്പു മാറി തുടുത്ത നിറമുണ്ടാകാൻ സഹായിക്കും.

9. കുങ്കുമപ്പൂവ് ചുണ്ടു തുടുക്കാൻ സഹായിക്കും. ഒരു തുളളി തേനിൽ‌ കുങ്കുമപ്പൂവ് ചാലിച്ച് വയ്ക്കുക. ഇതിലേക്ക് അൽപം പാലും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ അധരങ്ങൾക്ക് ചുവന്ന നിറം കിട്ടും.

10. നിറം മങ്ങിയ ചുണ്ട് തുടുക്കാൻ ചന്ദനം ഉപകരിക്കും. ചന്ദനം അരച്ച് പനിനീരിൽ ചാലിച്ചു പുരട്ടണം.

11. പതിവായി പുതിന നീര് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ട് പിങ്കു നിറത്തിലാകും. ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേര്‍ത്തു പുരട്ടുന്നതും തുടുത്ത ചുണ്ടുകള്‍ ഉണ്ടാവാൻ സഹായിക്കും.

12. ചുണ്ടിലെ വരൾച്ച മാറ്റിട്ടാണ് മുട്ടയും പാല്‍പ്പാടയും ചേർത്തുള്ള മിശ്രിതം ഗുണം ചെയ്യും. അര സ്പൂണ്‍ വീതം  മുട്ടയുടെ വെള്ളയും പാല്‍പ്പാടയും എടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുകളുടെ വരള്‍ച്ച മാറി ഭംഗിയുള്ള ചുണ്ടുകൾ ലഭിക്കും.

13. വീട്ടിൽ തന്നെ ചെയ്യാവുന്ന ഇത്തരം പൊടിക്കൈകൾക്ക് പുറമെ പഴങ്ങൾ നന്നായി കഴിക്കുന്നതും മുഖസൗന്ദര്യത്തിനും ചുണ്ടുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

English Summary: Home remedies for red lips
Published on: 28 October 2021, 03:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now