1. Health & Herbs

ചുണ്ട് വരണ്ട് പൊട്ടുന്നത് പരിഹരിക്കാം

പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുക. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. അൽപ സമയത്തിനുശേഷം വെള്ളമുപയോഗിച്ച് കഴുകുക. ഇത് പതിവായി ചെയ്യുന്നത് വരണ്ട ചുണ്ടുകള്‍ക്ക് ഗുണം ചെയ്യും.

Meera Sandeep
with sugar
പഞ്ചസാര നല്ലൊരു സ്ക്രബറാണ്.

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ പലരെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ലിപ്സ്റ്റിക് സ്ഥിരമായി ഇടുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേക്കൂടി രൂക്ഷമാകും. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്.

 

1.      പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടുക. ശേഷം  വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. അൽപ സമയത്തിനുശേഷം വെള്ളമുപയോഗിച്ച് കഴുകുക. ഇത് പതിവായി ചെയ്യുന്നത് വരണ്ട ചുണ്ടുകള്‍ക്ക് ഗുണം ചെയ്യും

Honey
കിടക്കുന്നതിന് മുമ്പ് കുറച്ചു നേരം ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

2.      ചുണ്ടില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. കിടക്കുന്നതിന് മുമ്പ് കുറച്ചു നേരം ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

3.      പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിന്റെ ഇരുണ്ട നിറം അകറ്റാന്‍  സഹായിക്കും..ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക.. അല്പസമയം കഴിയുമ്പോള്‍ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

lemon
നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.

4.      നാരങ്ങാനീരില്‍ വിറ്റാമിന്‍ C ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.

 

5.      ഒന്നാന്തരമൊരു ഔഷധമാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും.

 

 കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:മധുരനാരങ്ങ വിശപ്പിനെ ത്വരിതപ്പെടുത്തുകയും ആരോഗ്യത്തെ പരിപുഷ്ടമാകുകയും ചെയ്യുന്ന വളരെ വിശിഷ്ടമായ ഒരു പഴമാണ്.

#Health#Agriculture#Krishi#Organic#Farmer

English Summary: How to cure dry lips and cracks-kjmnsep2920

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds