Updated on: 14 March, 2021 6:09 PM IST
അന്നജത്തിന്റെ നല്ലൊരു സ്രോതസ്സാണ് തേൻ

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് തേൻ .പ്രകൃതി നമുക്ക് കനിഞ്ഞുതന്ന അത്രയേറെ രുചികരമായ തേൻ . രുചിക്ക് മാത്രമല്ല പണ്ടു മുതലേ ചികിത്സക്കും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്

തേനിൽ അടങ്ങിയിരിക്കുന്ന മധുരം ഫ്രക്ടോസിൽ നിന്നും ഗ്ലൂക്കോസിൽ നിന്നും കിട്ടുന്നതാണ് അതായത് ഇത് തന്നെയാണ് പഞ്ചസാരയിൽ നിന്ന് കിട്ടുന്നതും അതായത് പഞ്ചസാരയിൽ നിന്ന് കിട്ടുന്ന അതേ മധുരം തേനിൽ നിന്നും ലദിക്കും .പഞ്ചസാര ചേർത്ത് പാകം ചെയ്യുന്ന വിഭവങ്ങൾ എല്ലാം തന്നെ തേൻ ഉപയോഗിച്ച് പാകം ചെയ്യാം .

തേൻ വെള്ളത്തിന്റെ അംശം തീരെ കുറവുള്ള ഒരു ദ്രാവകമാണ് .അതിനാൽ ഇതിൽ സൂക്ഷ്‌മ ജീവികൾ ഇതിൽ വളരില്ല . അതിനാൽ തേൻ വളരെക്കാലം കേട് കൂടാതെ സൂക്ഷിക്കാം .ആന്റി ബാക്റ്റീരിയലായും ആൻറീഫംഗലായും ആന്റീസെപ്റ്റിക്ക് ആയും തേൻ ഉപയോഗിക്കാം

തേനിൽ 20 % ജലാംശവും ഫ്ര ക്ടോസ് നിയാസിൽ കോപ്പർ കാൽസ്യം മാംഗനീസ് അമിനോ ആസിഡുകൾ റൈബോഫ്ലേവിൻ എന്നിവ അടങ്ങിയിട്ടുണ്ട് .അന്നജത്തിന്റെ നല്ലൊരു സ്രോതസ്സാണ് തേൻ .100 ഗ്രാം തേനിൽ 20% ജലാംശം ,0.3 ശതമാനം പ്രോട്ടീൻ o. 2 ഗ്രാം ധാതുക്കൾ ,79 ഗ്രാം , കാർബോഹൈഡ്രേറ്റ് ,O .696 മില്ലിഗ്രാം അയേൺ 349 ഗ്രാം കാലറി ,കാൽസ്യം 5 മില്ലിഗ്രാം ,ഫോസ്ഫറസ് 16 മില്ലിഗ്രാം എന്നിവ അടങ്ങിയിട്ടുണ്ട് .

ശരീരത്തിലെ എല്ലാവിധ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നതിന് തേനിന് കഴിവുണ്ട് .ദ ഹന വ്യവസ്ഥയുടെ പ്രവർത്തനം നന്നായി നടക്കുന്നതിന് തേൻ വളരെ നല്ലതാണ് .തേൻ കിഴക്കുന്നതിലൂടെ ശ്വാസകോശ പ്രവർത്തനങ്ങളെ സുഗമമാക്കാൻ കഴിയും .ഇത് ആസ്തമ പോലെയുള്ള രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കും  

സൗന്ദര്യ സംരക്ഷണത്തിന് അന്നും ഇന്നും തേൻ ഒരു പോലെ ഉപയോഗിച്ച് വരുന്നുണ്ട് . തേൻ വെള്ളത്തിൽ ചാലിച്ച് കഴിച്ചാൽ വേദനയെ ശമിപ്പിക്കുന്നതിനും മുറിവ് ഉണങ്ങുന്നതിനും  സഹായിക്കും .രാത്രിയിൽ തേൻ കഴിച്ച് കിടക്കുന്നത്  സുഖമായ ഉറക്കത്തിന് നല്ലതാണ് .പണ്ട് കാലം മുതലേ കുട്ടികൾക്ക്  ബുദ്ധി വളർച്ചയ്ക്ക് തേൻ ബ്രഹ്മി നീരിൽ ചേർത്ത് കൊടുക്കുക്കാറുണ്ട് . കൂടാതെ ഏത് ഔഷധത്തിനും തേൻ മേമ്പൊടിയായി ഉപയോഗിക്കാം .

English Summary: Honey is a gift of nature
Published on: 14 March 2021, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now