Updated on: 7 May, 2023 10:52 PM IST
How do we know if we are eating too much sweet?

അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും പലതരം ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു.  അമിതവണ്ണവും പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾക്ക് വഴിയൊരുക്കുന്നു.   ഭക്ഷണ-പാനീയങ്ങളിലൂടെ അമിതമായ അളവില്‍ മധുരം കഴിക്കുന്നുവെങ്കില്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പല രീതിയിലാണ് മധുരം അധികമാകുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്നത്.

ഇക്കാരണത്താൽ, കഴിക്കുന്ന മധുരത്തിന്‍റെ അളവ് പരിമിതമായിരിക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ്.  നമ്മൾ കഴിക്കുന്ന മധുരം ആ പരിമിതിക്ക് പുറമെയാണെങ്കിൽ അത് നമ്മുടെ ശരീരം തന്നെ ചില ലക്ഷണങ്ങളായി നമുക്ക് കാണിച്ചുതരുന്നുണ്ട്. എന്തൊക്കെയാണ് ആ ലക്ഷണങ്ങൾ എന്ന് നോക്കാം.

കൂടുതൽ വിശപ്പ് തോന്നുന്ന അവസ്ഥ

കഴിക്കുന്ന ഭക്ഷണത്തിലൂടെയോ പാനീയത്തിലൂടെയോ അമിതമായ അളവില്‍ മധുരം അകത്ത് ചെല്ലുമ്പോൾ    നമ്മളില്‍ വിശപ്പും അധികമാക്കി മാറ്റും. വിശപ്പ് മാത്രമല്ല, മധുരത്തിനോടും മറ്റ് ഭക്ഷണങ്ങളോടുമെല്ലാമുള്ള കൊതിയും വര്‍ദ്ധിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: Ayurveda: മധുരപലഹാരങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കാൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം...

ക്ഷീണവും തളർച്ചയും തോന്നുക

അമിതമായ മധുരം കഴിക്കുന്നത് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാക്കാം.  പെട്ടെന്ന് ഉന്മേഷം കുറയുന്നതായി തോന്നുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നതാണ് ഇതിന്‍റെ ലക്ഷണം.

ശരീരഭാരം കൂടുന്നു

അമിത മധുരം ശരീരഭാരത്തിലും പ്രതിഫലിക്കും. മധുരം കൂടുമ്പോള്‍ സ്വാഭാവികമായും ശരീരഭാരവും കൂടാം.

ചര്‍മ്മ പ്രശ്നങ്ങള്‍

മധുരം അമിതമാകുമ്പോള്‍ അത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. മുഖക്കുരു, സ്കിൻ മങ്ങിയിരിക്കുക, ചര്‍മ്മത്തിന് കൂടുതല്‍ പ്രായം തോന്നിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കാണാം.

ടൈപ്പ്-2 പ്രമേഹം

മധുരം അധികമാകുമ്പോള്‍ ക്രമേണ അത് ടൈപ്പ്-2 പ്രമേഹത്തിലേക്കും നയിക്കാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How do we know if we are eating too much sweet?
Published on: 07 May 2023, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now