Updated on: 15 February, 2024 10:13 PM IST
How does high blood pressure damage the kidneys?

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കാതിരുന്നാൽ പല അസുഖങ്ങൾക്കും കാരണമാകുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം, സ്ട്രോക്ക് എന്നിവയ്ക്ക് പുറമെ രക്തസമ്മർദ്ദം ഉയരുന്നത് വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം

വൃക്കകൾ ശരീരത്തിലെ രക്തം ഫിൽട്ടർ ചെയ്ത് മാലിന്യങ്ങൾ വേർതിരിക്കുന്നു. വൃക്കകളിലെ നെഫ്രോണുകളിൽ രക്തക്കുഴലുകളുടെ ഇടതൂർന്ന ഒരു ശൃംഖല തന്നെയുണ്ട്.  ഈ രക്തക്കുഴലുകൾ വൃക്കകളെ രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നു  ഇവയിലൂടെ ഉയർന്ന അളവിലുള്ള രക്തപ്രവാഹവും ഉണ്ടാകുന്നു.  കാലക്രമേണ, അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം വൃക്കകൾക്ക് ചുറ്റുമുള്ള ധമനികൾ ഇടുങ്ങിയതാക്കുകയോ ദുർബലപ്പെടുത്തുകയോ ഹാർഡാക്കുകയോ ചെയ്യും. ഈ കേടായ ധമനികൾക്ക് വൃക്കയിലെ കോശങ്ങൾക്ക് ആവശ്യമായ രക്തം എത്തിക്കാൻ കഴിയാതെ വരുകയും വൃക്കകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങള്‍

- ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.  ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, അച്ചാർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

- ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കുക.

- വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

- പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക.

- രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാം. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

English Summary: How does high blood pressure damage the kidneys?
Published on: 15 February 2024, 08:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now