Updated on: 25 May, 2023 2:55 PM IST
How many mangoes should eat in a day, lets find out!

മാമ്പഴക്കാലമാണ് വേനൽക്കാലം, എല്ലാ വർഷവും, ഏറെ കാത്തിരുന്ന് ലഭിക്കുന്ന സീസണൽ പഴമാണ് മാമ്പഴം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഓരോ ഇനം മാമ്പഴത്തിനും അതിന്റേതായ ഒരു പ്രത്യേക രുചിയുണ്ട്. മാമ്പഴങ്ങൾ രുചിയിൽ മാത്രമല്ല, അവശ്യ വിറ്റാമിനുകളും ധാതുക്കളാലും സമ്പുഷ്ടമാണ്. മാമ്പഴം കഴിക്കുന്നത് ചൂടുള്ള മാസങ്ങളിൽ ശരീരത്തിനു ആവശ്യമായ ജലാംശം നൽകുന്നു. മാമ്പഴത്തിൽ, രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

മാമ്പഴം കഴിക്കാൻ എല്ലാവരും വളരെ അധികം ഇഷ്ടപെടുന്നു, ഈ പഴം അമിതമായി കഴിക്കുന്നത് ചില ശാരീരിക പ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വളരെയധികം പോഷകഗുണമുള്ള പഴമാണ് മാമ്പഴം, എന്നാൽ ഇത് അമിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാക്കുകയും വയറിലെ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മാമ്പഴം അമിതമായി കഴിച്ചാൽ വയറിളക്കം, വയറുവേദന, അൾസർ, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ശരീരത്തിന് ആവശ്യമായ പ്രധാന ഫൈറ്റോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമാണ് മാമ്പഴം. അവ വളരെ ആരോഗ്യകരമാണ്, പക്ഷേ മാമ്പഴം ഉത്പാദിപ്പിക്കാനായി ധാരാളം കീടനാശിനികൾ ഉപയോഗിക്കുന്നതും, അതോടൊപ്പം മാമ്പഴങ്ങൾ കൃത്രിമ പഴുപ്പ് പ്രക്രിയയിലൂടെ പഴുപ്പിക്കുന്നതും കാരണം മാമ്പഴങ്ങൾ കഴിക്കുന്നതിനു മുന്നേ 2 മണിക്കൂറിൽ കുറയാതെ വെള്ളത്തിൽ കുതിർത്തതിനുശേഷം മാത്രമേ കഴിക്കാവൂ എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മാമ്പഴത്തിൽ ധാരാളം പോഷകങ്ങളും അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ ഫ്രക്ടോസ് എന്ന കാർബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാവുന്നു. 

മാമ്പഴം കൃത്രിമമായി പഴുപ്പിക്കുന്നതും കീടനാശിനികളുടെ ഉപയോഗവും എല്ലാം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും ട്രൈഗ്ലിസറൈഡിന്റെ അളവിലും അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. മാമ്പഴം ആരോഗ്യകരമാണെങ്കിലും മിതമായ അളവിൽ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഒരു ദിവസം എത്ര മാമ്പഴം കഴിക്കാം?

ഒരു മുഴുവൻ മാമ്പഴം ഒരെ സമയത്ത് കഴിക്കുന്നതിനേക്കാൾ നല്ലത്, ഒരു മാമ്പഴത്തിന്റെ പകുതി എടുത്ത് രണ്ടായി, ദിവസത്തിൽ രണ്ടുതവണ കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തോടൊപ്പം കഴിക്കുന്നതിനേക്കാൾ ലഘുഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. ഫ്രക്ടോസ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബ്ലഡ് ഷുഗർ ബാലൻസ് ചെയ്യണോ? അത്തിപഴം കഴിക്കുന്നത് നല്ലതാണ്!

Pic Courtesy: Pexels.com

English Summary: How many mangoes should eat in a day, lets find out!
Published on: 25 May 2023, 02:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now