Updated on: 23 March, 2023 5:06 PM IST
How much important is to use sunglasses

കണ്ണിന്റെ ആരോഗ്യത്തിന് സൺഗ്ലാസ് ധരിക്കുന്നത് വളരെ പ്രധാനമാണ്. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്ന വ്യക്തികൾക്ക്, പ്രത്യേകിച്ച് അധികം വെയിൽ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും, കൃഷി, മീൻപിടുത്തം, കായിക പ്രവർത്തനങ്ങൾ തുടങ്ങിയ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, ഭാവിയിലും ചില വ്യക്തികളിൽ വളരെ പെട്ടെന്നും കാഴ്ച്ച സംബന്ധമായ പ്രശ്‌നങ്ങൾ വരുത്തും. ഇത് നിരവധി നേത്ര പ്രശ്നങ്ങളിലേക്ക് വഴി വെയ്ക്കുമെന്ന്
ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് ദിവസത്തിൽ ഭൂരിഭാഗവും വെയിലത്ത് ചെലവഴിക്കുന്നവർക്ക്.

വിപണിയിൽ പുതിയ ഷേഡുകളും ടിന്റുകളും രൂപങ്ങളും ഉയർന്നുവരുന്നതിനാൽ, സൺഗ്ലാസുകൾ ഇപ്പോൾ സർവ്വവ്യാപിയായ ഫാഷൻ സ്റ്റേറ്റ്മെന്റ് മാത്രമല്ല, അവ ഇപ്പോൾ ഡോക്ടർമാരും ശുപാർശ ചെയ്യുന്ന അവശ്യ വസ്‌തുവായി മാറിയിരിക്കുന്നു. സൺഗ്ലാസ് ഉപയോഗിക്കാത്തത് വഴി കണ്ണുകൾ വരണ്ടതും, സൂര്യ പ്രകാശം ഏറ്റു മങ്ങൽ ഏൽപ്പിക്കാനും സാധ്യത ഉണ്ടാകാം. കാലക്രമേണ, തിമിരവും ലെൻസിന്റെ ചുറ്റും മേഘങ്ങളും വികസിക്കുന്നു. ഇത് സെൻട്രൽ റെറ്റിനയുടെ ഏറ്റവും സെൻസിറ്റീവ് ഭാഗത്തിന്റെ അപചയത്തിന് കാരണമാകുന്നു. പലർക്കും വെളുത്ത ഭാഗത്ത് സ്ക്ലേറ(sclera ) മഞ്ഞയോ പിങ്ക് നിറമോ ഉണ്ടായി കാണുന്നു. ഇത് കണ്ണിലെ കോർണിയയിലേക്ക് വളരാൻ തുടങ്ങും, അതിനാൽ തന്നെ ലെൻസിൽ യുവി ഫിൽട്ടറുള്ള സൺഗ്ലാസുകൾ തിരഞ്ഞെടുക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

സൺഗ്ലാസ് ധരിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മാത്രമല്ല, നേരത്തെയുള്ള തിമിരം, കോർണിയൽ ഡീജനറേഷൻ, വരണ്ട കണ്ണുകൾ, റെറ്റിന ക്ഷതം, കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മ കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് ഡോ അരവിന്ദ് കുമാർ, സീനിയർ കൺസൾട്ടന്റ് ഒഫ്താൽമോളജി, ഫോർട്ടിസ് എസ്കോർട്ട്സ് ഹോസ്പിറ്റൽ, ഫരീദാബാദ് പറയുന്നു. സൺഗ്ലാസുകൾ പോളറൈസ്‌ഡ്‌ ആയിരിക്കണം എന്നും അദ്ദേഹം പറയുന്നു. പോളറൈസ്‌ഡ്‌ സൺഗ്ലാസുകളിൽ പ്രകാശം ഫിൽട്ടർ ചെയ്യാൻ പ്രത്യേക രാസവസ്തു പ്രയോഗിച്ച ലെൻസുകൾ ഉപയോഗിക്കുന്നു. ഇത് ലെൻസിലൂടെ കടന്നുപോകുന്ന ചില പ്രകാശത്തെ ഇതിലെ ഫിൽട്ടർ തടയുന്നു. സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ തടയുന്നതിന് ഇത് കൂടുതൽ ഫലപ്രദമാണ്.

സൺഗ്ലാസുകളിലെ ടിന്റുകൾക്ക് വലിയ കാര്യമൊന്നുമില്ലെന്നും, എന്നാൽ യുവി ഫിൽട്ടർ ഉള്ളത് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാസ്തവത്തിൽ, ലെൻസ് ഡ്യുവൽ ടോൺ ആണെങ്കിൽ, ഇരുണ്ട ഷേഡ് മുകളിൽ ആണെന്നും ഇളം ഷേഡ് താഴെയാണെന്നും ഉറപ്പാക്കണം. സൂര്യന്റെ കിരണങ്ങൾ മുകളിൽ നിന്ന് നേരിട്ട് കണ്ണിൽ പതിക്കുന്നതാണ് ഇങ്ങനെ തിരഞ്ഞെടുക്കുന്നതിന് കാരണം. ഇതുകൂടാതെ, സൺഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ സൈസ് ഇപ്പോഴും നല്ല വലുതായിരിക്കണം, വളരെ ചെറുതായിരിക്കരുത്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൺഗ്ലാസുകൾ ധരിക്കുന്നതിന്റെ പ്രയോജനങ്ങൾ: 

1. ഇത് കണ്ണിലേക്ക് മാരകമായ UV കിരണങ്ങൾ പതിക്കുന്നത് തടയുന്നു, അതുവഴി തലവേദനയും കണ്ണ് നനയുകയും ചെയ്യുന്നത് തടയുന്നു.

2. മേഘാവൃതമായ കാലാവസ്ഥയിലും, അൾട്രാവയലറ്റ് രശ്മികൾ കണ്ണിനുള്ളിലേക്ക് പതിക്കുന്നത് തടയുന്നു, റെറ്റിന കേടുപാടുകൾ, തിമിരം, ഗ്ലോക്കോമ എന്നിവ വരാതെ കണ്ണിനെ സംരക്ഷിക്കുന്നു.

3. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിനാൽ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിന് മാരകമായ ക്യാൻസർ പോലുള്ള അവസ്ഥ വരാനുള്ള സാധ്യത ഉണ്ട്, എന്നാൽ സൺഗ്ലാസ് ഉപയോഗിക്കുന്നത് വഴി അത് വരാതെ സംരക്ഷിക്കുന്നു. 

4. ഇത് കണ്ണിൽ മലിനീകരണവും പൊടിയും നേരിട്ട് എക്സ്പോഷർ ചെയ്യുന്നത് തടയുന്നു, കൂടാതെ കണ്ണുകളുടെ ഉപരിതലത്തെ ആരോഗ്യകരമായി നിലനിർത്താൻ അനുവദിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Almonds: ഭക്ഷണത്തിന് മുമ്പ് ഒരു പിടി ബദാം കഴിക്കാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും

English Summary: How much important is to use sunglasses
Published on: 23 March 2023, 04:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now