Updated on: 21 February, 2021 10:24 PM IST
ആണ്‍കുഞ്ഞുങ്ങള്‍

നമ്മുടെകുട്ടികള്‍ക്ക് നാം ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കൊടുക്കാറുണ്ട്?
ഒരു മനുഷ്യന്‍ ദിവസവും കുറഞ്ഞത്‌ എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം എന്നാണു പറയാറ്. _

അപ്പോള്‍ കുട്ടികളുടെ കാര്യം എങ്ങനെയാണ് എന്നറിയാമോ ?

ഒരു കുട്ടിക്ക് ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളമാണ് ആവശ്യം ?

മുതിര്‍ന്നവരുടെ ശരീരത്തില്‍ 60% വെള്ളമാണ് ആവശ്യമെങ്കിൽ. ചെറിയ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഇതിന്റെ ആവശ്യകത 75% ആണ്. നമ്മുടെ ശരീരത്തില്‍ നിന്നു വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ജലാംശം എത്ര കൂടുന്നുവോ അത്രയും നല്ലതെന്നാണു പറയാറ്.

മുതിര്‍ന്നവരെപ്പോലെ ദാഹം വരുമ്പോള്‍ തനിയെ പോയി വെള്ളം കുടിക്കുന്ന ശീലം കുട്ടികള്‍ക്ക് കുറവാണ്. കുട്ടികളിലെ വെള്ളം കുടിയുടെ അളവും വ്യത്യസ്തമാണ്. അവരുടെ പ്രായം, ശാരീരികാധ്വാനം, കാലാവസ്ഥ എന്നിങ്ങനെ ഒരുപാട് ഘടകങ്ങള്‍ ഇതിലുണ്ട്.
4 - 13 വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസവും ആറു മുതൽ എട്ട് ഗ്ലാസ്സ് വരെ വെള്ളം കുടിക്കണമെന്നാണു യൂറോപ്യന്‍ ഫുഡ്‌ സേഫ്റ്റി അതോറിറ്റി നിഷ്കര്‍ഷിക്കുന്നത്. അതിലും ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ കുറച്ചു കൂടി കുറഞ്ഞ അളവില്‍ വെള്ളം കൊടുക്കാം.

യൂറോപ്യന്‍ ഫുഡ്‌ സേഫ്റ്റി അതോറിറ്റി നിഷ്കര്‍ഷിക്കുന്നത് ഇങ്ങനെ :

4-8 വയസ്സിനിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍- 1.1 - 1.3 ലിറ്റര്‍ വെള്ളം കുടിക്കണം.

9-13 വയസ്സിടയില്‍ പ്രായമുള്ള പെണ്‍കുഞ്ഞുങ്ങള്‍ 1.3- 1.5 ലിറ്റര്‍ വെള്ളം കുടിക്കണം.

9-13 വയസ്സിനിടയില്‍ പ്രായമുള്ള ആണ്‍കുഞ്ഞുങ്ങള്‍- 1.5- 1.7 ലിറ്റര്‍ വെള്ളം കുടിക്കണം
നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്നും ചെറിയ അളവിൽ ജലാംശം നമ്മളിലെത്താറുണ്ടെങ്കിലും. വലിയവരെ അപേക്ഷിച്ചു ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും ദാഹം തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അവര്‍ക്ക് അടിക്കടി വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കുഞ്ഞുങ്ങളില്‍ ചെറിയ തോതില്‍ ഉണ്ടാകുന്ന ഡിഹൈഡ്രേഷന്‍ പോലും അവരെ തളര്‍ത്തും. ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് വെള്ളം തനിയെ കുടിക്കാൻ ശീലിപ്പിക്കേണ്ടതാണ്. പഴച്ചാറുകള്‍ മധുരം ചേര്‍ക്കാതെ കൊടുത്തു ശീലിപ്പിക്കാം. കൃത്രിമപഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ കഴിവതും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതിരിക്കാം. കഫീന്‍ അടങ്ങിയ ഡ്രിങ്കുകള്‍ കൊടുക്കാതിരിക്കുന്നതാണു നല്ലത്.

ഇവ മറക്കേണ്ട മുതിർന്നവരെപ്പോലെ ആവശ്യമുള്ളപ്പോള്‍ വെള്ളം കുടിക്കുന്ന ശീലം കുട്ടികൾക്കില്ല അതിനാൽ രാവിലെ ഉണര്‍ന്ന ശേഷം കുഞ്ഞുങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ നല്‍കണമെന്നു മാതാപിതാക്കള്‍ ഓര്‍ക്കുക.ഒപ്പം ആഹാരം കഴിച്ച ശേഷവും ഇതു ചെയ്യുക. ചൂട് കാലത്ത് അടിക്കടി വെള്ളം കുടിക്കാന്‍ കൊടുക്കണം. പുറത്തു പോകുമ്പോഴും സ്കൂളില്‍ പോകുമ്പോഴും വെള്ളം കൊടുത്തു വിടണം.

English Summary: HOW MUCH WATER A CHILD MUST DRINK DAILY
Published on: 21 February 2021, 10:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now