Updated on: 1 July, 2022 6:39 PM IST
How to control BP at home?

സൈലൻറ് കില്ലറും, ജീവിതശൈലി മൂലമുണ്ടാകുന്നതുമായ ബിപി അഥവാ ഉയർന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിച്ചില്ലെങ്കിൽ പല സങ്കീര്‍ണതകളും ഉണ്ടാകാം. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മെ എത്തിച്ചേക്കാം.  അതുകൊണ്ട് ബിപിയെ ഒരിക്കലും നിസ്സാരമായി കാണരുത്.  രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ പലപ്പോഴും രോഗിയില്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ല എന്നതും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം?

അതിനാൽ ബിപി നിയന്ത്രിച്ചു വെയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ചികിത്സ തേടേണ്ടവരാണെങ്കില്‍ നിര്‍ബന്ധമായും ചികിത്സയും തേടേണ്ടതുണ്ട്. ഒപ്പം തന്നെ ജീവിതരീതികളില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടി വരാം. അത്തരത്തില്‍ വീട്ടില്‍ വച്ചുതന്നെ ബിപി നിയന്ത്രിക്കാന്‍ സഹായകമായ ചില മാര്‍ഗങ്ങളാണ് പങ്കുവയ്ക്കുന്നത്.

* അമിതമായ മദ്യപാനം ബിപി ഉയര്‍ത്തുന്നതിന് കാരണമായി വരാം.  മദ്യപാനം നിര്‍ത്തുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മദ്യപിക്കുന്നവരും അപകടത്തില്‍ തന്നെയാണ്. ഇവരിലും ബിപി മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യതകളേറെയാണ്.

* 'മഗ്നീഷ്യം' നല്ല അളവില്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബിപി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പല പഠനങ്ങളും നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

* മഗ്നീഷ്യത്തിനൊപ്പം തന്നെ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണവും ബിപിക്ക് നല്ലത് തന്നെ. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂണ്‍, ഉണക്കമുന്തിരി, ഈന്തഴം, ട്യൂണ, മുന്തിരി എന്നിവയെല്ലാം ഇത്തരത്തില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരം ഭക്ഷ്യയോഗ്യ ഇലക്കറികൾ

* പുകവലി ശീലമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും അത് അവസാനിപ്പിക്കണം. ബിപിയില്‍ പെട്ടെന്ന് വ്യതിയാനം വരുന്നതിന് പുകവലി വലിയ കാരണമാകും.

* പതിവായ വ്യായാമവും ബിപി നിയന്ത്രിക്കാന്‍ ഏറെ സഹായകം തന്നെ. ശാരീരികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയില്‍ ബിപിയില്‍ വ്യതിയാനം വരാന്‍ ധാരാളം സാധ്യതകളുണ്ട്. അതുപോലെ ശരീരവണ്ണം കൂടുന്നതും ബിപിയുള്ളവര്‍ക്ക് നല്ലതല്ല. ഇതിനും വ്യായാമം അനിവാര്യമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം അധികമായാലും ആരോഗ്യത്തിന് ദോഷം

* ബിപിയുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പ് പരമാവധി കുറച്ച് കഴിക്കുന്നതാണ് എല്ലായ്പോഴും നല്ലത്. പതിവായി, നല്ലരീതിയില്‍ ഉപ്പ് ഉപയോഗിച്ചാല്‍  ബിപി മാത്രമല്ല പക്ഷാഘാതം, വൃക്കരോഗങ്ങള്‍, തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയിലേക്കെല്ലാം കാരണമായേക്കാം. അതേസമയം ബിപി കുറഞ്ഞവര്‍ ഇടയ്ക്ക് ഉപ്പിട്ട വെള്ളമോ മറ്റ് പാനീയങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഇക്കാര്യം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം ചെയ്യുക.

English Summary: How to control BP at home?
Published on: 01 July 2022, 06:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now