Updated on: 2 December, 2023 8:39 PM IST
How to identify digestive problems caused by stress?

സമ്മർദ്ദവും ഉത്കണ്ഠയും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ കുറവായിരിക്കും. ഇത് മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിലൊന്നാണ് ദഹനപ്രശ്‌നം. ഉത്കണ്ഠയോ സമ്മർദ്ദമോ അമിതമാകുമ്പോൾ കോർട്ടിസോളിന്റെയും അഡ്രിനാലിൻ്റെയും ഉൽപ്പാദനത്തിന്റെ അളവ് കൂടുകയും അവ ദഹനവ്യവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദഹനപ്രശ്നങ്ങളെ കുറിച്ച് നോക്കാം.

- സമ്മർദ്ദവും ദഹനവ്യവസ്ഥയിലെ പേശികളെ സമ്മർദ്ദത്തിലാക്കാം. ഇത് അണുബാധകൾക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഇടയാക്കും. ഇത് വയറുവേദനയ്ക്കും കാരണമാകുന്നു. അടിവയറ്റിലും മുകളിലും ഈ വേദന അനുഭവപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണത്തിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

-  സമ്മർദം കുടലിന്റെ ചലനശേഷിയെ ബാധിക്കും. ഇത് മലബന്ധത്തിനോ വയറിളക്കത്തിനോ കാരണമാകും. കുടൽ പേശികളുടെ സാവധാനത്തിലുള്ള സങ്കോചവും വികാസവും മലബന്ധത്തിനും പെട്ടെന്നുള്ള സങ്കോചം വയറിളക്കത്തിനും ഇടയാക്കും.

- ഉത്കണ്ഠ ഉണ്ടാകുമ്പോൾ ഹോർമോൺ സെറോടോണിൻ ഉത്പാദിപ്പിക്കപ്പെടുന്നത്  ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.

- ഉത്കണ്ഠ വിശപ്പ് ഹോർമോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇക്കാരണത്താൽ, ചിലർക്ക് അമിത വിശപ്പും  മറ്റുള്ളവർക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടാം.

English Summary: How to identify digestive problems caused by stress?
Published on: 02 December 2023, 08:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now