1. Health & Herbs

ഈ ഭക്ഷണത്തിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

നിത്യജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാൻ നമ്മൾ ഭക്ഷണങ്ങൾക്ക് സാധിക്കുമെന്നും ആരോഗ്യകരമായ ഡയറ്റ് എപ്പോഴും നല്ല മാനസികാവസ്ഥയെ സമ്മാനിക്കുമെന്നും പഠനം പറയുന്നു.

Meera Sandeep
Fruits and vegetables
Fruits and vegetables

ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ, വീട്ടിലെ സാമ്പത്തികമായും അത് അല്ലാതെയുമുള്ള  പ്രശ്‌നങ്ങൾ, അങ്ങനെ പല കാരണങ്ങൾ കൊണ്ടും നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാം. എന്നാൽ ഇത് ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കില്‍ അവ ക്രമേണ ശരീരത്തെ പല രീതിയിലും ബാധിച്ചുതുടങ്ങും. ദഹനപ്രശ്‌നങ്ങള്‍, വിഷാദം, ഉത്കണ്ഠ എന്നിവ തൊട്ട് ഹൃദ്രോഗം വരെയുള്ള പ്രശ്‌നങ്ങളിലേക്ക് സമ്മർദ്ദം നമ്മളെ  എത്തിച്ചേക്കാം. അതിനാല്‍ നിത്യജീവിതത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.  മാനസിക സമ്മർദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാൻ നമ്മൾ ഭക്ഷണങ്ങൾക്ക് സാധിക്കുമെന്നും ആരോഗ്യകരമായ ഡയറ്റ് എപ്പോഴും നല്ല മാനസികാവസ്ഥയെ സമ്മാനിക്കുമെന്നും പഠനം പറയുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളിലെ സമ്മർദ്ദം കുറയ്ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓസ്‌ട്രേലിയയിലെ 'ബേക്കര്‍ ഹാര്‍ട്ട് ആന്റ് ഡയബെറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പതിവായി പച്ചക്കറികളും പഴങ്ങളും കഴിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറവായിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. എല്ലാ ദിവസങ്ങളിലും 470 ഗ്രാം പഴങ്ങളോ പച്ചക്കറിയോ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കുറവ് സമ്മര്‍ദ്ദം മാത്രമേ കാണൂ എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മുമ്പ് ലോകാരോഗ്യ സംഘടനയും സമാനമായൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ദിവസവും 400 ഗ്രാം പഴങ്ങളോ പച്ചക്കറികളോ എങ്കിലും കഴിക്കണമെന്നായിരുന്നു ആ നിര്‍ദേശം.

ബന്ധപ്പെട്ട വാർത്തകൾ: ഇവയാണ് പഞ്ചസാര ഇല്ലാത്ത പഴങ്ങളും പച്ചക്കറികളും: പ്രമേഹമുള്ളവർക്കും കഴിയ്ക്കാം

ഇവ തമ്മിലുള്ള ബന്ധം അതായത് മാനസിക സമ്മര്‍ദ്ദവും, പഴം-പച്ചക്കറി ഡയറ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തന്നെയാണ് ഇതിന് സഹായകമാകുന്നതെന്നാണ് നിഗമനം. അത് ഏത് പ്രായക്കാരിലും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്തിന് വളരെയധികം ഗുണപ്രദമാകുന്ന നിഗമനങ്ങളാണിത്.

പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, ഫ്‌ളേവനോയിഡുകള്‍, കരോറ്റിനോയിഡുകള്‍ എന്നിവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണെന്നാണ് തങ്ങളുടെ അനുമാനമെന്നും സൈമണ്‍ റാഡ്വെല്ലി പറയുന്നു. ഡയറ്റ് തന്നെയാണ് വലിയൊരു പരിധി വരെ ശരീരത്തിന്റെയും മനസിന്റെയും നിലനില്‍പ് നിര്‍ണയിക്കുന്നതെന്ന ആരോഗ്യവിദഗ്ധരുടെ പതിവ് നിര്‍ദേശത്തെ പൂര്‍ണമായി ശരിവയ്ക്കുന്നതാണ് ഏറ്റവും പുതിയ ഈ പഠനവും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: This diet can reduce mental stress; The study says

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds