Updated on: 13 March, 2023 10:12 PM IST
How to lower High Blood Pressur naturally?

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണത്തിൽ വയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്.  അല്ലാത്ത പക്ഷം പല അവസ്ഥകളിലേയ്ക്കും ഇത് കാരണമാകുന്നു.   120/ 80 വരെ നോർമൽ ബിപി യാണ്. 110 /70, 110/ 40 വരെ ഇതു ആകാം. എന്നാല്‍ ഇതില്‍ സിസ്റ്റോളിക് ബിപി 150നു മുകളിലും ഡയസ്‌റ്റോളിക് ബിപി 90ല്‍ കൂടുതലായാലും ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമെന്നു പറയാം. സ്ഥിരമായി ബിപി പ്രശ്‌നമുണ്ടെങ്കിൽ ഇത് സ്ഥിരം മരുന്നു കഴിയ്‌ക്കേണ്ട അവസ്ഥയിലേയ്ക്കു എത്തിക്കുന്നു.  മരുന്നുകള്‍ നിര്‍ത്തി ബിപി ശ്രദ്ധിയ്ക്കാതിരുന്നാല്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് വഴി വച്ചേക്കാം.

നമ്മൾ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും രക്ത സമ്മർദ്ദം ഉണ്ടാകുന്നതിന് കാരണമാകും.   ടെൻഷൻ, പനി, ഓടിക്കിതച്ചെത്തുമ്പോള്‍, എന്നീ അവസ്ഥകളില്‍ ബിപി കൂടാം.  പാരമ്പര്യം, ഭക്ഷണ രീതി, ഉറക്കക്കുറവ്, ഭക്ഷണത്തില്‍ പൊട്ടാസ്യം കുറവുണ്ടെങ്കില്‍, പ്രമേഹ രോഗമെങ്കില്‍, അമിത വണ്ണമെങ്കില്‍ ഒക്കെ ബിപി കൂടാം. പുകയില ഉപയോഗം, അമിത മദ്യപാനം എന്നിവയും ഇതിനു കാരണമാകുന്നു. ചില രോഗങ്ങളുമായി ബന്ധപ്പെട്ട് ബിപി കൂടാം. കരള്‍, ഹൃദയ പ്രശ്‌നം, വൃക്ക രോഗം എന്നിവയെല്ലാം തന്നെ ബിപി കൂടാന്‍ കാരണമാകുന്ന രോഗങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന ബിപിയുള്ളവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മരുന്നുകള്‍ തുടങ്ങും മുന്‍പ് ബിപി നിയന്ത്രിയ്ക്കാം. സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക എന്നത് ഒന്നാണ്. കറിയുപ്പ് രക്തത്തിലെ ജലാംശം കൂട്ടും. ഇതിനാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം മാറും. ബിപി കൂടും. നോര്‍മലായി 5 ഗ്രാം മുതല്‍ 6 ഗ്രാം വരെ ഉപ്പ് കഴിയ്ക്കാം. എന്നാല്‍ ഫാസ്റ്റ്ഫുഡ്, വറുത്തവ, ഹോട്ടല്‍ ഭക്ഷണം എന്നിവ കഴിച്ചാല്‍ ഇതു കൂടും. കാരണം ഇവയില്‍ ഉപ്പുണ്ടാകും.  എണ്ണയും ഉപ്പും രുചി നല്‍കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിലൂടെ ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവ് 10 ഗ്രാമില്‍ കൂടുതലെങ്കില്‍ ബിപിയിലേയ്‌ക്കെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പായ്ക്കറ്റ് ഭക്ഷണവും പ്രോസസ്ഡ് ഭക്ഷണവുമെല്ലാം കുട്ടികളില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയിലേയ്‌ക്കെത്തിയ്ക്കും. 

കറിയുപ്പിന് പകരം ഇന്തുപ്പ് ഉപയോഗിയ്ക്കാം. ഉപ്പിന്റെ അതേ രുചിയാണ്. പക്ഷേ പൊട്ടാസ്യം ക്ലോറൈഡാണ് ഉള്ളത്. പൊട്ടാസ്യം ആരോഗ്യത്തിന് ആവശ്യമാണ്. എന്നാല്‍ വൃക്ക, ഹൃദയ സംബന്ധമായ അസുഖമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടിയേ ഇന്തുപ്പു കഴിയ്ക്കാവൂ. പ്രമേഹം രക്തത്തിന്റെ കട്ടി വര്‍ദ്ധിപ്പിയ്ക്കും. ഇതു കാരണം രക്തസമ്മര്‍ദ സാധ്യത കൂടുതലാക്കും. കരിക്ക് ബിപി നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. വാഴപ്പഴം ഇതിനു സഹായിക്കുന്ന ഒരു ഭക്ഷണമാണ്. പോംഗ്രനേറ്റ് രക്തസമ്മര്‍ദം നിയന്ത്രിയ്ക്കാന്‍ നല്ലതാണ്. ഉലുവ നല്ലതാണ്. ഇതില്‍ ധാരാളം പൊട്ടാസ്യമുണ്ട്. ഇഞ്ചി, വെളുത്തുള്ളി, സിട്രസ് ഫലങ്ങള്‍ എന്നിവയെല്ലാം നല്ലതാണ്. തക്കാളിയിലെ ലൈക്കോപീന്‍ എന്ന ഘടകം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

എന്നാല്‍ ബിപിയ്ക്ക് മരുന്നു കഴിയ്ക്കുന്നവരെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഇതു കുറയ്ക്കുക. അല്ലാതെ ഇത്തരം ഭക്ഷണം കഴിച്ച് മരുന്നു നിര്‍ത്തരുത്. ആഴ്ചയില്‍ 5 ദിവസം അര മണിക്കൂര്‍ വീതം വ്യായാമം ചെയ്താല്‍ ബിപി 150ല്‍ താഴേ വരും. ഇതു പോലെ ശരീര ഭാരം കൂടുതലെങ്കില്‍ ഇതു കുറയ്ക്കുക. ഉറക്കം എട്ടു മണിക്കൂര്‍ വേണം. പ്രത്യേകിച്ചും ബിപിയുള്ളവരില്‍. ഉറക്കം കുറയുന്നത്, പ്രത്യേകിച്ചും ആറു മണിക്കൂറില്‍ കുറവുറങ്ങുന്നത് ബിപി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്.

ബിപി രക്തക്കുഴലുകളുടെ ലൈനിംഗിനെ നശിപ്പിയ്ക്കും. ഇത് ക്ലോട്ടുകള്‍ വരാന്‍ കാരണമാകും. ഇതിലൂടെ ഹൃദയത്തില്‍ ബ്ലോക്കുണ്ടാക്കുന്നു. ഹൃദയത്തിലെ രക്തം പമ്പു ചെയ്യാനുള്ള പേശികളെ നശിപ്പിയ്ക്കും. സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ വരാം. തലച്ചോറിലെ രക്തക്കുഴലില്‍ ബ്ലോക്കുണ്ടാകാം. വൃക്കയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നു കൂടിയാണ് ബിപി. വൃക്കയിലാണ് ഏറ്റവും ചെറിയ രക്തക്കുഴലുകളുള്ളത്. ബിപി കൂടുമ്പോള്‍ രക്തം പമ്പു ചെയ്യുന്നതിന്റെ പ്രഷര്‍ വര്‍ദ്ധിയ്ക്കും. ഇതിലൂടെ വൃക്കയിലെ രക്തക്കുഴലുകളെ ഇത് ദോഷകരമായി ബാധിയ്ക്കും. ഇതിനാല്‍ തന്നെ ബിപി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ആയുസിനും ആരോഗ്യത്തിനും അത്യാവശ്യമാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to lower High Blood Pressur naturally?
Published on: 13 March 2023, 09:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now