1. Health & Herbs

ഉയർന്ന ബിപിയുള്ളവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കാര്യമായ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) എന്ന അവസ്ഥയെ കണ്ടുപിടിച്ച് ചികിൽസിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം കാരണമാകാം. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയർന്ന രക്തസമ്മർദ്ദം കണ്ട് വരുന്നത്.

Meera Sandeep
Things that people with high BP must be aware of
Things that people with high BP must be aware of

കാര്യമായ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) എന്ന അവസ്ഥയെ കണ്ടുപിടിച്ച് ചികിൽസിക്കേണ്ടത് വളരെ പ്രധാനമാണ്.  കാരണം ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമെല്ലാം കാരണമാകാം.  ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയർന്ന രക്തസമ്മർദ്ദം കണ്ട് വരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: രക്തസമ്മർദ്ദം അകറ്റുന്ന ആയുർവേദ വിധികൾ

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ തീർച്ചയായും ചെയ്‌തിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

-  ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത് ഒഴിവാക്കാൻ വ്യായാമം സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത വഴികൾ എന്തൊക്കെ?

- ശരീരഭാരം കുറയ്ക്കുക.  രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജീവിതശൈലി മാറ്റങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കൽ. അമിതവണ്ണമോ പൊണ്ണത്തടിയുള്ളവരോ ആണെങ്കിൽ ചെറിയ തോതിൽ ശരീരഭാരം കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

- ഭക്ഷണത്തിലെ സോഡിയത്തിൻറെ ചെറിയ കുറവ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രക്തസമ്മർദ്ദം 5 മുതൽ 6 mm Hg വരെ കുറയ്ക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: അമിതമായ ഉപ്പ് നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?

- ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, പൂരിത കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രക്തസമ്മർദ്ദം 11 mm Hg വരെ കുറയ്ക്കും.

- നിങ്ങൾ വലിക്കുന്ന ഓരോ സിഗരറ്റും നിങ്ങൾ പൂർത്തിയാക്കിയതിന് ശേഷം കുറച്ച് മിനിറ്റിനുള്ളിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. പുകവലി നിർത്തുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

- വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമായേക്കാം. അനാരോഗ്യകരമായ ഭക്ഷണശീലവും മദ്യപാനവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Things that people with high BP must be aware of

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds