നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. വളരെ നിര്‍ണ്ണായകമായ ധർമ്മങ്ങളാണ് വൃക്കകൾക്കുള്ളത്. യൂറിയ പോലുള്ള ടോക്സിക് ദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്നത് വൃക്കകളാണ്. അതിനാല്‍ വൃക്കകളുടെ ആരോഗ്യം നമ്മുടെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈ പ്രശ്നങ്ങളുണ്ടോ? എങ്കിൽ വൃക്കരോഗത്തിൻ്റെ തുടക്കമാണ്
നമ്മുടെ ആരോഗ്യത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന വൃക്കകളുടെ ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും നമ്മുടെ ശരീരത്തെ കൂടുതല്‍ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഈ അവയവത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
വൃക്കകളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പതിവായി വ്യായാമം ചെയ്യുവാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ചും അരക്കെട്ടിന് പ്രാധാന്യം നല്‍കിയുള്ള വ്യായാമങ്ങള്‍ Chronic Kidney Disease (CKD) ഉണ്ടാവുന്നത് തടയുന്നു. ചിട്ടയായ വ്യായാമം രക്തസമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ദിവസേനയുള്ള ചെറിയ വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Diet Errors: കലോറി കുറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന ഈ വ്യായാമം അപകടമോ!
- പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് വൃക്ക തകരാറിന് ഇടയാക്കും. ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് ക്രമേണ ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കും.
- ഉയർന്ന രക്തസമ്മർദ്ദം വൃക്ക തകരാറിലായേക്കാം. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുകയാണെങ്കില്‍ ഇത് വരുത്തുന്ന ആഘാതം വളരെ വലുതായിരിക്കും. ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും ഈ ഘട്ടത്തിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിയ്ക്കും.
- അമിത ശരീരഭാരം ആപത്താണ്. പൊണ്ണത്തടി വൃക്കകളെ തകരാറിലാക്കുന്ന നിരവധി ആരോഗ്യ അവസ്ഥകൾക്ക് വഴിതെളിക്കും. സോഡിയം കുറവുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അതായത്, കോളിഫ്‌ളവർ, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
- ദിവസവും ധാരാളം വെള്ളം കുടിയ്ക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഒരു ദിവസം കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്‌സ്: ശരീരത്തിലെ അമിത കൊഴുപ്പ് എങ്ങനെ കുറയ്ക്കാം
- പുകവലി നിങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കുന്നത് കൂടാതെ നിങ്ങളുടെ ശരീരത്തിലെ രക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലും വൃക്കകളിലും രക്തയോട്ടം മന്ദഗതിയിലാക്കുന്നു. പുകവലി നിങ്ങളുടെ വൃക്ക ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
- വേദനസംഹാരി ഉപയോഗിക്കുന്നത് കുറയ്ക്കുക. വേദനസംഹാരികള്‍ കൂടുതലായി ഉപയോഗിക്കുന്നത് വൃക്ക തകരാറിലായേക്കാം.
- അമിത മദ്യപാനം വൃക്കകളെ തകരാറിലാക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.