വെളിച്ചെണ്ണ സോപ്പ്
സോപ്പിന്റെ രസതന്ത്രം: soap is a salt of fatty acid of Sodium or pottasium. Pamittic acid,maliec acid, oliec acid ,etc are some of fatty acid സോപ്പ് നിർമ്മാണ രീതിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് പറയാം.വെളിച്ചെണ്ണ പല fatty acid ( ജൈവാമ്ലം) കളും ചേർന്നതാണ് .പിന്നെ വേണ്ടത് ആൽക്കലിയാണ് ! അതിന് causticsoda ( NaOH) എടുക്കാം ![ liquid soap ന് KOH ] .അളവ് 100 gm.caustic soda യ്ക്ക് 500 gm വെളിച്ചെണ്ണ എന്ന തോതിൽ! [1 Kg കാരത്തിന്( causticsoda ) 5 Kg വെളിച്ചെണ്ണ വേണ്ടി വരും!] ആദ്യം കാരം വെള്ളത്തിൽ ലയിപ്പിക്കേണ്ടതാണ്.
ഇങ്ങനെ ലയിപ്പിക്കുമ്പോൾ ധാരാളം താപം (ചൂട്) പുറത്തുവരും !തണുത്ത ശേഷമേ വെളിച്ചെണ്ണ യുമായി ചേർക്കാവൂ .( വൈകുന്നേരമാണ് സോപ്പ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ രാവിലെ കാരം വെള്ളത്തിൽ ലയിപ്പിച്ച് തണുക്കാൻ വെക്കുക) "കാര ലായനി കൈയ്യിലും ശരീരത്തിലുമായാൽ മാരകമായ പൊള്ളൽ ഉണ്ടാകും ,സൂക്ഷിക്കുക.കാരലായനി തണുത്താൽ (ഉണ്ടാക്കാൻ പ്ലാസ്റ്റിക് ബക്കറ്റാണ് നല്ലത് ) വെളിച്ചെണ്ണയിലേക്ക് കാരലായനി ( causticsoda ലായനി ) അല്പാല്പമായി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക.
ബന്ധപ്പെട്ട വാർത്തകൾ : വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി വെളിച്ചെണ്ണ മതി
കാരലായനി ഒഴിച്ചു തീർന്ന ശേഷവും സോപ്പുലായനി കട്ടിയായി തുടങ്ങുന്നതുവരെ ഇളക്കൽ തുടരുക. ഉറച്ച് കട്ടിയാകുന്നതിന് മുമ്പ് അച്ചിലേക്കൊഴിക്കുക. അച്ചിനായി plastic tumbler, കഴുത്തറ്റം മുറിച്ച എളുപ്പം പൊട്ടിക്കാവുന്ന plastic bottle ,ചെറിയ plastic basin etc. ഉണ്ടാക്കിയ ഉടനെ സോപ്പ് ഉപയോഗിക്കരുത്. കാരത്തിന്റെ തീവ്രത കൂടുതലായതിനാൽ പൊള്ളലിനു കാരണമാകു. 20 to 30 ദിവസം കഴിഞ്ഞുപയോഗിക്കുക
ബന്ധപ്പെട്ട വാർത്തകൾ : നിസ്സാരക്കാരനല്ല വെളിച്ചെണ്ണ- ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ?
കുറിപ്പ്: സോപ്പിന് നിറവും മണവും ആവശ്യമെങ്കിൽ അതിനുവേണ്ടത് സോപ്പ് ലായനി അച്ചിലേക്ക് ഒഴിക്കുന്നതിന് തൊട്ടു മുമ്പ് ഇട്ട് നന്നായി ഇളക്കിച്ചേർക്കുക . ഈ സോപ്പ് വളരെ മൃദുവാണ് കാഠിന്യം അല്പം കൂട്ടാൻ ,50 to 100 gm stone powder /5Kg coconut oil , എന്ന തോതിൽ ആദ്യമേ വെളിച്ചെണ്ണയിൽ നന്നായിചേർത്ത് ഇളക്കി യോജിപ്പിച്ച് വെക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ : വെളിച്ചെണ്ണ(coconut oil) ചില്ലറ വില്‍പ്പന പാടില്ല