Updated on: 23 September, 2022 2:15 PM IST

 

കുട്ടികളിലെ ഭക്ഷണകാര്യത്തിൽ സുപ്രധാനമായ കരുതൽ ആവശ്യമാണ്. ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമായ പ്രോട്ടീൻ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനുള്ള കുട്ടികളുടെ മടി കാരണം പ്രോട്ടീൻ അപര്യാപ്തത ഉണ്ടാകുന്നു. ഇതിന് പരിഹാരമായി പ്രോട്ടീൻ പൗഡർ കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്. പുറത്തുനിന്നും വിശ്വസനീയമായ പ്രോട്ടീൻ പൗഡർ എങ്ങനെ വാങ്ങും എന്ന ആശങ്ക ഇനി മറക്കാം. കിടിലൻ പ്രോട്ടീൻ പൗഡർ വീട്ടിൽ തന്നെ ഉണ്ടാക്കാം.

 

വീട്ടിൽ ലഭ്യമായിട്ടുള്ള ചേരുവകൾ മാത്രം മതി ഈ പ്രോട്ടീൻ പൗഡർ തയ്യാറാക്കാൻ. 40 ഗ്രാം കടല, 40 ഗ്രാം ഓട്ട്സ്, 20 ഗ്രാം തൊലികളഞ്ഞ കപ്പലണ്ടി, 20 ഗ്രാം ഫ്ലാക്സ് സീഡ്, 15 ഗ്രാം അണ്ടിപ്പരിപ്പ്, 15 ഗ്രാം വാൾനട്ട് എന്നിവ വെവ്വേറെ വറുത്തു വയ്ക്കുക. ശേഷം ഒരിമിച്ച് പൊടിച്ചെടുത്താൽ പ്രോട്ടീൻ പൗഡര്‍ റെഡി. ഒരുനേരം 65 ഗ്രാം വീതം പൗഡർ (ഒരു ദിവസം രണ്ട് നേരം) എടുത്ത് പാലിലോ, വെള്ളത്തിലോ കലക്കി കുട്ടികൾക്ക് നൽകാം.

ബന്ധപ്പെട്ട വാർത്തകൾ:National Herbs and Spices Day 2022: ദേശീയ ഔഷധസസ്യ-സുഗന്ധ വ്യഞ്ജന ദിനത്തെക്കുറിച്ച് അറിയാം

 

ഇനി ചേരുവകളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം.

കടല (Chana)

പയർ വർഗങ്ങളിൽ പ്രധാനിയായ കടല പ്രോട്ടീനാൽ സമ്പുഷ്ടമാണ്. ഫൈബർ, വൈറ്റമിൻ സി, ആന്റി ഓക്സിഡന്റ് എന്നിവ കടലയിൽ അടങ്ങിയിരിക്കുന്നു. കടലയിലെ കാർബോ ഹൈഡ്രേറ്റുകൾ ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും നാരുകൾ ദഹനവുമായി ബന്ധപ്പെട്ട രോഗങ്ങളെ തടയുകയും ചെയ്യുന്നു. കുട്ടികളിലെ വിളർച്ച തടയാനും ഊർജം വർധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. സസ്യാഹാരം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കാനുള്ള ഏറ്റവും വലിയ മാർഗമാണ് കടല.

ഓട്ട്സ് (Oats)

ഇന്ന് നമുക്കെല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന പ്രാതലാണ് ഓട്ട്സ്. ദിവസവും ഓട്ട്സ് കഴിക്കുന്നത് പേശികളുടെ ബലത്തിന് വളരെയധികം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്നും അകറ്റുന്നു.

 

 

ഇതിലെ ഘടകങ്ങൾ രക്തസമ്മർദം നിയന്ത്രിക്കുകയും ധമനികളിൽ അടിയുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് പക്ഷാഘാതത്തിന്റെ സാധ്യത കുറയ്ക്കകയും ചെയ്യുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ചർമ സംരക്ഷണത്തിന് ഓട്ട്സ് ഉത്തമമാണ്.

കപ്പലണ്ടി (Peanut)

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ശരീരത്തിന്റെ തൂക്കം വർധിപ്പിക്കാൻ കപ്പലണ്ടി അല്ലെങ്കിൽ നിലക്കടല നല്ലതാണ്. കപ്പലണ്ടി കഴിയ്ക്കുന്നത് ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കപ്പലണ്ടിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലെ മഗ്നീഷ്യം ഘടകങ്ങൾ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

 

 

ഫ്ലാക്സ് സീഡ് (Flaxseed) 

ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത് ദിവസവും കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഫ്ലാക്സ് സീഡും ഫ്ലാക്സ് ഓയിലും രക്തസമ്മർദം നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ശരീരത്തിൽ അനാവശ്യമായി അടിയുന്ന കൊഴുപ്പ് നീക്കം ചെയ്ത് കുടവയർ കുറയ്ക്കാൻ ഫ്ലാക്സ് സീഡ് സഹായിക്കുന്നു.

അണ്ടിപ്പരിപ്പ് (cashew nut)

അർബുദം, പ്രമേഹം എന്നീ രോഗങ്ങൾ തടയാൻ അണ്ടിപ്പരിപ്പ് ഉത്തമമാണ്. കുട്ടികളുടെ ഭക്ഷണ ശീലങ്ങളിൽ അണ്ടിപ്പരിപ്പ് ചേർക്കുന്നത് അവരുടെ ബുദ്ധി വികാസത്തിന് സഹായിക്കുന്നു. ഇത് ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയുടെ സാധ്യത കുറച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

വാൾനട്ട് (Walnut)

പ്രമേഹ രോഗികൾ വാൾനട്ട് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും കാൻസർ പ്രതിരോധിക്കാനും വാൾനട്ട് നല്ലതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും മുടി വളർച്ചക്കും ഇവ മികച്ചതാണ്.

 

English Summary: How To Prepare Protein Powder In Home
Published on: 10 June 2022, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now