1. Health & Herbs

ആരോഗ്യത്തിന് മികച്ചത് നട്സ് തന്നെ

പോഷക സമ്പന്നമാണ് നട്സ്. കശുവണ്ടിപരിപ്പ്, നിലക്കടല, ബദാം, പിസ്ത, വോൾനട്ട്സ് തുടങ്ങി ആരോഗ്യത്തിന് ഗുണം പകരുന്ന നട്സുകൾ അനവധിയാണ്. വലുപ്പത്തിന്റെ കാര്യത്തിൽ ഇത് ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപിലാണ് ഇവ. എല്ലാ നട്സിലും ഒരേ അളവിലുള്ള പോഷകങ്ങൾ ആണ് ഉള്ളത്. ഒരുപിടി നട്സ് ഒരു നേരത്തെ ഭക്ഷണത്തിന് പകരം ആവുന്നത് ഇങ്ങനെയാണ്. നട്സ് ഉപയോഗിക്കുമ്പോൾ വറുത്തെടുത്ത നട്സ് ഉപയോഗിക്കരുത്. ഓരോ നട്സുകളുടെയും ഗുണഫലങ്ങൾ താഴെ നൽകുന്നു.

Priyanka Menon
nuts

ബന്ധപ്പെട്ട വാർത്തകൾ: സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...

നട്സുകളുടെ ആരോഗ്യഗുണങ്ങൾ(Health benefits of nuts)

ബദാംപരിപ്പ്

നട്സിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബദാം. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നത് ഇവയിലാണ്. ഇതിൽ കുറവ് കലോറിയാണ് ഉള്ളത്. ധാരാളം ആൻറി ആക്സിഡന്റുകളും ഇതിലടങ്ങിയിരിക്കുന്നു. ക്യാൻസർ, ഓർമ്മക്കുറവ്, പ്രായാധിക്യം കൊണ്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പരിഹരിക്കാൻ ഇത് ഉത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ വഴികൾ

കശുവണ്ടി പരിപ്പ്

ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇവയിൽ കലോറി കൂടുതലാണ്. ധാരാളം നാരുകൾ അടങ്ങിയ ഇവ ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുവാൻ മികച്ചതാണ്. ദിവസവും നാലെണ്ണം വെച്ച് കഴിക്കുന്നത് ഉത്തമമായ രീതിയാണ്.

നിലക്കടല

ആരോഗ്യപ്രദമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ഒന്നാണ് നിലക്കടല. വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയിരിക്കുന്ന നിലക്കടല ഗർഭിണികൾക്ക് ഉത്തമമാണ്. ഹൃദ്രോഗസാധ്യത ഇല്ലാതാക്കുവാൻ ആഴ്ചയിൽ നാലു തവണ ഒരുപിടി നിലക്കടല കഴിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ പ്രോട്ടീൻ്റെ അളവ് നിലനിർത്താം

വോൾനട്ട്

ദിവസേന എട്ടു വാൾനട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൽഫാലി നോലീക് ആസിഡ് ഹൃദയത്തിന് മാത്രമല്ല സന്ധികൾക്കും ഗുണം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്

English Summary: health benefits of nuts

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds