വൃക്കയിലെ കല്ല് (Kidney stone) എന്ന ആരോഗ്യപ്രശ്നം കൊണ്ട് ഒരുപാടു ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ഏത് കാലാവസ്ഥയിലും കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണ്. കിഡ്‌നിയെ മാത്രമല്ല നിർജ്ജലീകരണം ശരീരത്തിലെ മറ്റ് പല അവയവങ്ങളേയും ബാധിക്കുന്നു. ശരീരത്തിലെ ജലാംശം നഷ്ടമാവുന്നതോടെ കിഡ്‌നിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മൂത്രത്തിൽ കല്ല് മാറണമെങ്കിൽ ഈ സസ്യം ഉപയോഗപ്പെടുത്താം
കിഡ്നിയുടെ പ്രധാന ധര്‍മ്മം രക്തത്തിലെ മാലിന്യങ്ങളെയും ശരീരത്തിലെ ആവശ്യമില്ലാത്ത ഫ്ലൂയിഡുകളെയും മൂത്രത്തിലൂടെ പുറത്തേക്ക് കളയുക എന്നതാണ്. വെള്ളം വേണ്ടത്ര കുടിക്കാത്തതാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. കൂടാതെ തെറ്റായ ഭക്ഷണശീലവും ആധുനിക ജീവിത രീതികളും കിഡ്നി സ്റ്റോണ്‍ വാരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. വയറിന്റെ അടിഭാഗത്ത് വേദന ഉണ്ടാവുക, മൂത്രത്തിന്റെ നിറം മാറുക എന്നിവയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
പ്രതിദിനം 8 മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് നാഷണൽ കിഡ്നി ഫൗണ്ടേഷൻ നിർദേശിക്കുന്നത്. വേണ്ടത്ര ജലാംശം ഉണ്ടെങ്കിൽ കിഡ‍്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇതിലൂടെ മൂത്രം കൂടുതൽ ഒഴിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഞെരിഞ്ഞിൽ ശീലമാക്കാം കിഡ്നി സ്റ്റോണിനു ഗുഡ്ബൈ പറയാം
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ബീഫ് പോലുള്ള റെഡ്മീറ്റ്, മുട്ട, കടല്‍മത്സ്യം തുടങ്ങിയവ യൂറിക് ആസിഡിന്റെ അംശം വര്‍ധിക്കാനും അതുവഴി കല്ലിനും സാധ്യതയുണ്ടാക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.