1. Environment and Lifestyle

ഞെരിഞ്ഞിൽ ശീലമാക്കാം കിഡ്നി സ്റ്റോണിനു ഗുഡ്ബൈ പറയാം 

കേരളത്തിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഞെരിഞ്ഞിൽ. ചെടികളിൽ പടർന്നു കയറിയോ  നിലത്തു പടർന്നോ  വളരുന്ന  ചെറിയ സസ്യമാണിത് .

KJ Staff
njerinjil

കേരളത്തിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഞെരിഞ്ഞിൽ. ചെടികളിൽ പടർന്നു കയറിയോ  നിലത്തു പടർന്നോ  വളരുന്ന  ചെറിയ സസ്യമാണിത് .ചെറിയ പൂക്കൾ ആണ്   ഈ ചെടിക്കു ഉണ്ടാകാറുള്ളത് .  ആയുർവേദഔഷധങ്ങളിലെ പ്രധാനപ്പെട്ട ദശമൂലങ്ങളിൽ  ഒന്നാണ് ഞെരിഞ്ഞിൽ. ഞെരിഞ്ഞിലിന്റെ  കായ്കൾ ആണ് സാധാരണയായി ഔഷധ ആവശ്യങ്ങൾക്കായി   ഉപയോഗിക്കാറുള്ളത്. ചുറ്റും  മുള്ളുകളുമായി അഞ്ചുഭാഗങ്ങൾ ഉള്ളതാണ്  ഞെരിഞ്ഞിലിന്റെ കായകൾ. ഞെരിഞ്ഞിൽ രണ്ടുവിധം ഉണ്ട് ചെറിയ ഞെരിഞ്ഞിലും വലിയഞെരിഞ്ഞിൽ അഥവ ആനഞെരിഞ്ഞിൽ.ഇതിൽ ചെറിയഞെരിഞ്ഞിലാണ് ഔഷധങ്ങളിൽ കുടുത്തൽ ഉപയോഗിക്കുന്നത്. 
മൂത്രാശയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ് ഞെരിഞ്ഞിൽ . വൃക്കരോഗങ്ങൾക്ക് ആയുർവേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം. മൂത്രത്തിൽ കല്ലുണ്ടാകുന്ന രോഗത്തിന് ഞെരിഞ്ഞിലു കൊണ്ട് വിധി പോലെ കഷായം വച്ച് സേവിച്ചാൽ ഫലപ്രദമാണ്. ഉണക്കിയ ഞെരിഞ്ഞിൽ കായകൾ അങ്ങാടി മരുന്നുകടകളിൽ വാങ്ങാൻ സാധിക്കും. ഒരു പിടി ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് എത്രവലിയ കിഡ്നി സ്റ്റോണിനെയും അലിയിച്ചു കളയും  എന്നാണ് ആയുർവ്വേദം പറയുന്നത്.
English Summary: Njerinjil for kidney stone

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds