പല കാരണങ്ങളാലും തലവേദന ഉണ്ടാകാറുണ്ട്. പക്ഷേ കാരണങ്ങളൊന്നും നോക്കാതെ സ്വയം ചികിത്സ ചെയ്യാറാണ് നമ്മുടെ പതിവ്. തലവേദന സൈനസൈറ്റിസ് മൂലമാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം?
ജലദോഷവും സൈനസൈറ്റിസും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്, കാരണം ഈ രണ്ട് അവസ്ഥകൾക്കും തുടക്കത്തിൽ സമാനമായ ലക്ഷണങ്ങളും അടയാളങ്ങളുമാണ് ഉള്ളത്. ഈ രണ്ട് സീസണൽ രോഗങ്ങളും കൈകാര്യം ചെയ്യുന്നത് ഒരുപോലെ ബുദ്ധിമുട്ടാണ്. ജലദോഷത്തിൽ നിന്ന് സൈനസൈറ്റിസിനെ എങ്ങനെ തിരിച്ചറിയാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ജലദോഷത്തിന് പ്രത്യേക ചികിത്സയില്ല, ആവശ്യമായ പരിചരണമാണ് വേണ്ടത്, സാധാരണയായി 7 മുതൽ 10 ദിവസം വരെ കൃത്യമായ പരിചരണം അതിനാവശ്യമാണ്. എന്നാൽ സൈനസൈറ്റിസ് ചികിത്സിച്ചില്ലെങ്കിൽ അത് വഷളാവുകയും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ആവി പിടിയ്ക്കാം ആശ്വാസത്തിന്, എന്നാൽ ശ്രദ്ധിച്ചുവേണം
സൈനസുകളിൽ ടിഷ്യു വീക്കം ഉണ്ടാകുമ്പോഴാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. നെറ്റി, മൂക്ക്, കണ്ണുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പൊള്ളയായ വായു നിറഞ്ഞ ഇടങ്ങളാണ് പരനാസൽ സൈനസുകൾ. ഈ ഇടങ്ങളിൽ കഫം ഉത്പാദിപ്പിക്കുന്ന ചർമ്മങ്ങളുണ്ട്. സാധാരണയായി, ഈ ചർമ്മത്തിൽ സിലിയ എന്നറിയപ്പെടുന്ന മുടി പോലെയുള്ള ഘടനകൾ ഉണ്ട്, അത് പുറത്തേക്ക് ഒഴുകുന്നതിനായി നിങ്ങളുടെ മൂക്കിലേക്ക് കഫം തള്ളുന്നു. എന്നാൽ സൈനസൈറ്റിസിന്റെ കാര്യത്തിൽ, സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഈ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. ഇത് സൈനസുകളിലെ അണുബാധയ്ക്കും തലവേദന, മൂക്കിൽ അസ്വസ്ഥത, ചുമ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളിലേക്കും നയിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: രാവിലെ എഴുന്നേറ്റാൽ തലവേദന! കാരണവും പരിഹാരവും അറിയാം…
സൈനസൈറ്റിസിന്റെ കാരണങ്ങൾ
വിവിധതരം വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധ മൂലമാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. വാസ്തവത്തിൽ, ജലദോഷം, അലർജിക് റിനിറ്റിസ് എന്നിവയും സൈനസുകളുടെ വീക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. മൂക്കിന്റെ ആവരണത്തിലെ വളർച്ചയും സൈനസൈറ്റിസിന് കാരണമാകും.
സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ
- പോസ്റ്റ്നാസൽ ഡ്രിപ്പ് (കഫം തൊണ്ടയിലൂടെ പുറത്ത് വരുന്നത്)
- മൂക്കിൽ നിന്ന് കട്ടിയുള്ള മഞ്ഞയോ പച്ചയോ കലർന്ന സ്രവങ്ങൾ വന്നേക്കാം അല്ലെങ്കിൽ മൂക്കടപ്പ് ഉണ്ടായേക്കാം
- വേദനയും സമ്മർദ്ദവും - പ്രത്യേകിച്ച് മൂക്ക്, കണ്ണുകൾ, നെറ്റി എന്നിവയ്ക്ക് ചുറ്റും
- നിങ്ങളുടെ താടിയെല്ലുകളിലേക്കോ ചെവികളിലേക്കോ പ്രസരിക്കുന്ന തലവേദന അല്ലെങ്കിൽ വേദന.
- വായ്‌നാറ്റം
- ചുമ
- ക്ഷീണം
- പനി
- ശബ്ദത്തിൽ മാറ്റം
യൂക്കാലിപ്റ്റസ്, ലാവെൻഡർ, നാരങ്ങ എന്നിവയുടെ എണ്ണകൾ സൈനസൈറ്റിസിന് മികച്ച പരിഹാരമാണ്. യൂക്കാലിപ്റ്റസ് ഓയിലിന്റെ ശക്തമായ ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും. അണുബാധയെ ചെറുക്കുന്നതിനും യൂക്കാലിപ്റ്റസ് ഓയിൽ നല്ലതാണ്. നാരങ്ങ എണ്ണ മികച്ച വേദനസംഹാരിയാണ്. ലാവെൻഡർ ഓയിൽ ഉന്മേഷം നൽകുന്നു. ഈ മൂന്ന് എണ്ണകളും തുല്യ അളവിൽ കലർത്തി മുഖം, നെറ്റി, കഴുത്തിന്റെ പിൻഭാഗം എന്നിവിടങ്ങളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്.
ആപ്പിൾ സിഡെർ വിനാഗിരി പിഎച്ച് നില സന്തുലിതമാക്കാനും അറകളിൽ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യാനും സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനാഗിരിയുടെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അണുബാധയെ ചെറുക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരി കാൽ കപ്പ് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് സൈനസൈറ്റിസിന്റെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ സാധിക്കും.