മധുര പദാർത്ഥങ്ങൾ ഇഷ്ടമല്ലാത്തവരുടെ എണ്ണം വിരളമായിരിക്കും. ഇവ കഴിക്കാൻ പ്രത്യേകിച്ച് വിശപ്പ് തോന്നണമെന്നൊന്നും ഇല്ല. ഇങ്ങനെ മധുരപദാർത്ഥങ്ങളോട് തോന്നുന്ന അമിത ആസക്തി എങ്ങനെ ചുരുമെന്നതിനെ കുറിച്ച് വിദഗ്ദ്ധർ പറയുന്നതിനെ കുറിച്ചാണ് വിശദമാക്കുന്നത്.
ഈ ആസക്തി പാരമ്പര്യമായിട്ട് ചിലരിൽ കാണാം. ചിലർ ഭക്ഷണം കഴിഞ്ഞാൽ മധുരം കഴിക്കണമെന്ന തോന്നൽ ഉള്ളവരായിയിരിക്കും. മധുരത്തോടുള്ള ആസക്തി ഉണ്ടാകാനായി പ്രധാനമായി മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി പഞ്ചസാര ശരീരത്തിലെക്കെത്തുന്ന സമയത്ത് തലച്ചോറിലേക്ക് സന്തോഷം നൽകുന്ന സെറോടോണിൻ (serotonin) എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു.
അതായത്, മധുരം കഴിക്കുന്ന സമയത്ത് നമ്മുടെ തലച്ചോറിൽ സന്തോഷത്തിന്റെ സെറോടോണിൻ ഹോർമോൺ ഉണ്ടാവുകയും കൂടുതൽ സന്തോഷത്തിലാവുകയും ചെയ്യുന്നു. പലപ്പോഴും അമിതമായി ടെൻഷൻ ഉള്ള സമയത്ത് അല്ലെങ്കിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന സമയത്തും ദേഷ്യമുള്ള സമയത്തൊക്കെ തന്നെ ഇതെല്ലാം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് മധുരം കഴിക്കണമെന്ന തോന്നൽ ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: Ayurveda: മധുരപലഹാരങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കാൻ ശുപാർശ ചെയ്യുന്നത് എന്തുകൊണ്ട്? കൂടുതൽ അറിയാം...
രണ്ടാമാത്തെ കാരണം, പലർക്കും വിശന്നിരിക്കുന്ന സമയത്ത് മറ്റ് ഭക്ഷണങ്ങളൊന്നും കിട്ടിയില്ലെങ്കിൽ കിട്ടുന്ന മധുരമുള്ള ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കാം. മൂന്നാമത്തെ കാരണം, നമ്മുടെ കുടലിൽ ജീവിക്കുന്ന അപകടകാരികളായിട്ടുള്ള ബാക്ടീരിയകളുടെ അളവ് വർദ്ധിച്ചാലും മധുരം അമിതമായി കഴിക്കാൻ തോന്നാം. അപകടകരമായ ബാക്ടീരികൾ വളർന്ന് കഴിഞ്ഞാൽ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.
മധുര പദാർത്ഥങ്ങളോടുള്ള അമിത ആസക്തി എങ്ങനെ കുറയ്ക്കാം?
- അപകടകാരികളായ ബാക്ടീരികൾക്ക് എപ്പോഴൊക്കെ മധുരം വേണമെന്ന് തോന്നുന്നുവോ ആ സമയത്ത് ലോ ഗ്ലൈസെമിക് സൂചികയുള്ള മധുരങ്ങൾ കഴിക്കുക. പഴങ്ങളാണ് അതിന് ഏറ്റവും നല്ലത്. പേരയ്ക്ക, ആപ്പിൾ, തണ്ണിമത്തൻ എന്നിവ കഴിക്കാം. ഇതിനൊപ്പം നാരുകളടങ്ങിയ ഭക്ഷണങ്ങളും തെെരും കഴിക്കുക.
- മധുരം കഴിക്കണമെന്ന് തോന്നിയാൽ കുറച്ചു മാത്രം വായിലിട്ട് നല്ലവണ്ണം ആസ്വദിച്ച ശേഷം മാത്രം ഇറക്കുക.
- കുറെ നേരം വിശന്നിരുന്ന ശേഷം മധുര പലഹാരങ്ങൾ കഴിക്കരുത്. കാരണം ഭക്ഷണം വലിയ അളവിൽ കഴിക്കുന്നതിന് കാരണമാകും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിവസത്തിൽ നാലോ അഞ്ചോ തവണയായി ഭക്ഷണം കഴിക്കുക. മറ്റൊന്ന് കൃത്രിമമായി രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.