Updated on: 16 September, 2022 1:07 PM IST
How to reduce 'premenstrual syndrome' in women?

പല സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' (Premenstrual Syndrome - PMS) അതായത്  ആര്‍ത്തവത്തിന് തൊട്ടു മുൻപ് ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾ.  ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, മലബന്ധം, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഇതിൻറെ ചില ലക്ഷണങ്ങളാണ്.  ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. ഈ അസ്വസ്ഥതകൾ എങ്ങനെ മറികടകമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ആർത്തവ വേദനയ്ക്ക് ആശ്വാസമേകാൻ ചില നാട്ടുവിദ്യകൾ

- വ്യായാമമില്ലായ്മ, അമിതവണ്ണം മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും.  ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനാകും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: ആർത്തവത്തിലും, മുൻപും, ശേഷവും കരുതാം ഈ ഭക്ഷണങ്ങൾ

- രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.

- പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

- ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

- മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, ബദാം എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  മലബന്ധം തുടങ്ങിയ സാധാരണ പി‌എം‌എസ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും.

- സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ  ഈ സമയങ്ങളില്‍ ഉൾപ്പെടുത്തുക. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ധാരാളമായി കഴിക്കാം.

English Summary: How to reduce 'premenstrual syndrome' in women?
Published on: 16 September 2022, 12:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now