Updated on: 19 March, 2021 8:39 PM IST
കോവിഡ് വാക്സിൻ

ഫെബ്രുവരി-മാർച്ച്‌ , 2021. ശരീരത്തിൽ കോവിഡ് വാക്സിൻ കടന്നു. പ്രതിരോധ സംവിധാനം ഉണർന്നു തുടങ്ങി ( Immune Response ). ഇളം ചൂടും അല്പം ശരീര വേദനയും പിന്നെ നേരിയ തലവേദനയും. ഒക്കെ സ്വാഭാവികം.

ഇത് എല്ലാ വാക്സിനും എടുക്കുമ്പോൾ ഉണ്ടാകുന്നത് തന്നെയാണ്. ഇത്തരം നേരിയ ലക്ഷണങ്ങൾ ഉണ്ടായില്ലെങ്കിലും വാക്സിൻ പ്രവർത്തിക്കുന്നുണ്ടാകും. ഓരോ വ്യക്തിയിലും അതൊക്കെ വ്യത്യസ്തം ആയിരിക്കും.

Side Effect എന്ന് പറയാറുണ്ടെങ്കിലും അത് ശരിക്കും Post Vaccination Response ആണ്‌. ഈ പനിയെ Post Vaccination Fever എന്ന് പറയും. വാക്സിൻ എത്തേണ്ടിടത്തു എത്തി എന്ന സൂചന.

വാക്സിൻ കോശങ്ങളിൽ എത്തി എങ്കിലും കൃത്രിമ പ്രതിരോധ ശക്തി ( Artificial Immunity ) കിട്ടണമെങ്കിൽ ഒന്നര മാസം എങ്കിലും എടുക്കും. ആദ്യ ഡോസ് കഴിഞ്ഞു നേടുന്ന പ്രതിരോധ ശക്തിയെ ഒന്ന് Boost ചെയ്തു പൂർണ്ണതയിൽ എത്തിക്കാൻ 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്.

അതും കഴിഞ്ഞു 14 ദിവസം എത്തുമ്പോൾ ആന്റിബോഡികൾ നിറഞ്ഞു ശരീരം കോവിഡിനെ നേരിടാൻ സജ്ജമാകും. അതുവരെ മാസ്കും, അകലവും, കൈകഴുകലും ആയി "സാദ്ധ്യതാ കോവിഡിനെ" നേരിടണം.

വാക്സിനുകൾ, വൈറസിന്റെ നിർജ്ജീവ അവസ്ഥയോ, ഭാഗങ്ങളോ, ഘടകങ്ങളോ ആയിരിക്കും. ഇവക്ക് രോഗം വരുത്താൻ കഴിവില്ല. എന്നാൽ ശരീരം അവയെ യഥാർത്ഥ വൈറസ് എന്ന് കരുതി വൈറസിന് എതിരായ ആന്റിബോഡികൾ നിർമ്മിക്കും.

പുതിയതായി, ജനിതക മാറ്റം വരുത്തിയ Adeno വൈറസിനെയും വാക്സിനിൽ ഉപയോഗിക്കുന്നു . ഈ വൈറസിൽ, കോവിഡ് വൈറസിന്റെ Spike പ്രോടീൻ നിർമ്മിക്കുന്ന ജീനുകളെ കടത്തി ജനിതക മാറ്റം വരുത്തിയാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. അത് രോഗം വരുത്താതെ ആന്റിബോഡികൾ ശരീരത്തെ കൊണ്ട് നിർമ്മിപ്പിക്കും.

വാക്സിൻ ശരീരത്തിൽ കടന്നാൽ പ്രതിരോധ സംവിധാനം ഉണരും. രക്തത്തിലെ വെളുത്ത രക്താണുക്കൾ ആയ B Lymphocyte, T Lymphocyte എന്നിവ സജീവം ആയി ധാരാളമായി രൂപം കൊള്ളും. അവയാണ് പടയാളികൾ. ആന്റിബോഡികൾ നിർമ്മിക്കാൻ നിയോഗിക്കപ്പെട്ടവർ.

അവ പിന്നെ ആന്റിബോഡികൾ നിർമ്മിക്കാൻ തുടങ്ങും. ഇതിന് കുറച്ചു ആഴ്ചകൾ എടുക്കും. അതുവരെ വാക്സിൻ കൊണ്ടുള്ള പ്രതിരോധ ശക്തി പൂർണ്ണമാകില്ല.

ഇങ്ങിനെ ധാരാളമായി രൂപം കൊള്ളുന്ന Lymphocyte കളിൽ കുറേ എണ്ണം Memory Cells ആയി ഭാവിയിലേക്ക് സൂക്ഷിക്കും. രണ്ടാമതായി എടുക്കുന്ന ഡോസ്, ഈ Memory Cells നെ ഉണർത്തി സജീവം ആക്കും. അതൊരു Booster dose.

ഇങ്ങിനെ ആന്റിബോഡി നിർമ്മാണം നിരന്തരം നടക്കും. വൈറസിന്റെ ഘടനയെയും ആക്രമണ രീതിയെയും പ്രതിരോധ സംവിധാനം ഓർമ്മിച്ചു വയ്ക്കും ( Immunological Memory ).

ആവശ്യത്തിന് ആന്റിബോഡികൾ രക്തത്തിൽ എത്തിയാൽ പിന്നെ ശരീരം പ്രതിരോധ സജ്ജമാകും. ഭാവിയിൽ യഥാർത്ഥ കൊറോണ വൈറസ് എത്തിയാൽ ആന്റിബോഡികൾ നിമിഷ നേരം കൊണ്ട് അതിനെ വളഞ്ഞു നിഛലമാക്കി നശിപ്പിക്കും. അങ്ങിനൊരു സംഭവം നടന്നു എന്ന് അറിയുകപോലും ഇല്ല.

അപ്പോൾ വാക്സിൻ അവശ്യം. മഹാമാരിയെ നേരിടാൻ പോന്ന ശക്തമായ മാർഗ്ഗം. എത്രയും നേരത്തേ വാക്സിൻ നേടാമോ അത്രയും നേരത്തേ പ്രതിരോധം ഉറപ്പാക്കാം. വാക്സിൻ ആകട്ടെ ഇനിയുള്ള ലക്ഷ്യം.

English Summary: HOW VACCINE ACT IN BODY : IMPORTANT FACTS
Published on: 19 March 2021, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now