പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരാണ് നമ്മളെല്ലാം. നിസ്സാരമായ പ്രശ്‌നങ്ങൾ തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ഇവയെല്ലാം പല രോഗങ്ങളുടേയും തുടക്കത്തിലുള്ള ലക്ഷണങ്ങളാകാം. ഇങ്ങനെയുള്ള ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പതിവായി നേരിടുകയാണെങ്കിൽ ഡോക്ടറെ കാണുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം. എങ്കില്‍ മാത്രമേ ഇവ ഏതെങ്കിലും നിസ്സാരമല്ലാത്ത അസുഖങ്ങളിലേക്കുള്ള സൂചനകളാണോ എന്നത് മനസിലാക്കുവാൻ സാധിക്കൂ.
ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം
പ്രമേഹത്തിൻറെ ആദ്യഘട്ടത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഈ രോഗം നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ലെന്ന് ഇന്ന് മിക്കവർക്കും അറിയാം.
* വിശപ്പ് കൂടുന്നതാണ് പ്രമേഹത്തിൻറെ ഒരു സൂചന. പ്രമേഹം പിടിപെടുമ്പോള്‍ രോഗിയില്‍ ആവശ്യത്തിന് ഊര്‍ജ്ജമില്ലാതാകുന്നു. ഇതുമൂലം എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും ക്ഷീണം അനുഭവപ്പെടാം. അതോടെ പിന്നെയും ഭക്ഷണം വേണമെന്ന തോന്നലുണ്ടാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം അകറ്റാൻ കൂവളം
* കാഴ്ചയില്‍ മങ്ങലുണ്ടാകുന്നതും പ്രമേഹത്തിൻറെ സൂചനയാണ്. രക്തത്തില്‍ ഷുഗര്‍നില വര്‍ദ്ധിക്കുമ്പോള്‍ അത് ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. കണ്ണിലെ രക്തക്കുഴലുകളില്‍ കേടുപാട് സംഭവിക്കുന്നതോടെയാണ് പ്രമേഹരോഗികളില്‍ കാഴ്ചയ്ക്ക് മങ്ങലുണ്ടാകുന്നത്. ഇത് ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ക്രമേണ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടാം.
* പ്രമേഹരോഗികളില്‍ രക്തയോട്ടവും ഏറെ ബാധിക്കപ്പെടുന്നുണ്ട്. ഇതിൻറെ ഭാഗമായി കൈകാലുകളില്‍ മരവിപ്പ്, നീര് എന്നീ പ്രശ്‌നങ്ങള്‍ കാണാം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പ്രമേഹപരിശോധന ചെയ്യേണ്ടത് അത്യാവശ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം: സങ്കീർണമായ രോഗാവസ്ഥ - പരിഹാരം അക്യുപങ്ചറിൽ
* കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ ഊര്‍ജ്ജമുൽപ്പാദിപ്പിക്കാന്‍ പ്രമേഹരോഗികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവരില്‍ എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. ഇത് 'മൂഡ് സ്വിംഗ്‌സ്'നും കാരണമാകാം.
* പെട്ടെന്ന് ശരീരഭാരം കുറയുന്നതും പ്രമേഹരോഗത്തിൻറെ ലക്ഷണമായി വരാം. ശരീരത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാത്തതുകൊണ്ട് തന്നെ ശരീരം നേരത്തേ സൂക്ഷിച്ചുവച്ചിട്ടുള്ള കൊഴുപ്പില്‍ നിന്നും മറ്റുമായി ഊര്‍ജ്ജം എടുക്കാം. ഇതുകൊണ്ടാണ് ശരീരഭാരം കുറയുന്നത്.
* പെട്ടെന്ന് മുറിവുകള്‍ ഉണങ്ങാതിരിക്കുക എന്നതും പ്രമേഹത്തിൻറെ ലക്ഷണമാണ്. പ്രമേഹത്തിൻറെ ഭാഗമായി രോഗപ്രതിരോധ വ്യവസ്ഥ ബാധിക്കപ്പെടുന്നതോടെയാണ് മുറിവുകളോ പരിക്കുകളോ പെട്ടെന്ന് ഭേദമാകാതിരിക്കുന്നത്.