Updated on: 9 June, 2023 6:10 PM IST
If these chemicals are found in your skincare products then watchout

നിങ്ങൾ ചർമ്മത്തിൽ പുരട്ടുന്ന ഉൽപ്പനങ്ങളിൽ അടങ്ങിയ രാസവസ്തുക്കൾ നല്ലതാണോ എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തിന് മുഖക്കുരു ഉണ്ടാകാൻ സാധ്യതയുള്ള രാസവസ്തുക്കൾ ചർമസംരക്ഷണ ഉത്പന്നങ്ങളിൽ ഉണ്ടെങ്കിൽ അവ പൂർണമായും ഒഴിവാക്കണം.  ചില ചർമ സംരക്ഷണ ഉത്പന്നങ്ങളിൽ പലപ്പോഴും പല തരത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും, മുഖ ചർമ്മത്തിന്റെ കാര്യത്തിൽ, ആദ്യം ശ്രദ്ധിക്കേണ്ടത് അവയിൽ അടങ്ങിയ രാസവസ്തുക്കളാണ്. മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർക്ക് ചില രാസവസ്തുക്കൾ മുഖത്തേ മൃദുലമായാ ചർമത്തെ നശിപ്പിക്കുന്നു. അതിനാൽ, നിങ്ങളുടെ ചർമ്മത്തിന് നിങ്ങൾ എന്താണ് നൽകുന്നതെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.

ചർമത്തിൽ മുഖക്കുരു ഉണ്ടാകാൻ ഒഴിവാക്കേണ്ട ചില ചേരുവകൾ താഴെ കൊടുക്കുന്നു.

1. സോഡിയം ലോറിൽ സൾഫേറ്റ്:

ഷാംപൂകൾ, ഫേസ്‌വാഷ്, ഹാൻഡ്‌വാഷ് എന്നിവയുൾപ്പെടെ നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ സോഡിയം ലോറിൽ സൾഫേറ്റ് (SLS) ഉണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. SLS ന് ഫലപ്രദമായി ശുദ്ധീകരിക്കാനും എമൽസിഫൈ ചെയ്യാനും കഴിയുമെങ്കിലും, ഉയർന്ന സാന്ദ്രതയിലുള്ളവ ആവർത്തിച്ച് ഉപയോഗിച്ചാൽ അത് ചർമ പ്രശ്നങ്ങൾ ഉണ്ടാക്കും. മുഖക്കുരു ഉണ്ടാകാൻ സാധ്യതയുള്ള ചർമ്മമുള്ള വ്യക്തികൾക്ക്, SLS ചർമത്തിലെഈർപ്പം നീക്കം ചെയ്യുകയും, ചർമ്മത്തിന്റെ സംരക്ഷണ തടസ്സം നശിപ്പിക്കുകയും അതോടൊപ്പം സ്കിന്നിൽ പ്രകോപനം, പൊട്ടൽ, മുഖക്കുരു എന്നിവ ഉള്ളത് വഷളാക്കുകയും ചെയ്യുന്നു. മുഖ ചർമ്മത്തെ സംരക്ഷിക്കുന്നതിന്, SLS ഇല്ലാത്ത ഏറ്റവും കുറഞ്ഞ സാന്ദ്രത ഉള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സോഡിയം കൊക്കോയിൽ ഗ്ലൈസിനേറ്റ് (Sodium Cocoyl Glycinate), എസ്എൽഎസ്എ (സോഡിയം ലോറൽ സൾഫോഅസെറ്റേറ്റ് (SLSA (sodium lauryl sulfoacetate)), ഡിസോഡിയം / സോഡിയം കൊക്കോയിൽ ഗ്ലൂട്ടാമേറ്റ് (Disodium / Sodium Cocoyl Glutamate), ഡെസിൽ ഗ്ലൂക്കോസൈഡ് (Decyl glucoside), ലോറൽ ഗ്ലൂക്കോസൈഡ് (Lauryl glucoside) തുടങ്ങിയ ചേരുവകൾ നോക്കി നിങ്ങൾക്ക് എസ്എൽഎസ് തിരിച്ചറിയാം.

2. മിനറൽ ഓയിൽ:

മിനറൽ ഓയിൽ ജലാംശം നൽകുന്ന ഘടകമായി തോന്നുമെങ്കിലും, ഇത് ചർമ്മത്തിന് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നു. മിനറൽ ഓയിലുകളുടെ തന്മാത്രയുടെ വലിപ്പം കൂടുതലാണ്, അതായത് ചർമ്മത്തിന്റെ ഉപരിതലത്തിൽ ഇരിക്കുകയും സുഷിരങ്ങൾ അടയുകയും ചെയ്യുന്നു, ഇത് അവയെ കോമഡോജെനിക് ആക്കുന്നു. ഇത് എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ ചർമ്മത്തെ കൂടുതൽ വഷളാക്കും, അതിനാൽ മിനറൽ ഓയിലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പാരഫിനം ലിക്വിഡം, പാരഫിൻ, പെട്രോലാറ്റം, മിനറൽ ഓയിൽ, സെറ മൈക്രോക്രിസ്റ്റലിന തുടങ്ങിയ പേരുകൾ ചേരുവകളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവ മിനറൽ ഓയിലുകളാണ്. 

3. ലാനോലിൻ:

മൃഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ആടുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മെഴുകാണ് ലാനോലിൻ, വരണ്ട ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ ഇത് പലപ്പോഴും മോയ്സ്ചറൈസിംഗ് ഘടകമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഇത് കോമഡോജെനിക് ആണ്. ഇത് എണ്ണമയമുള്ളതോ മുഖക്കുരു സാധ്യതയുള്ളതോ ആയ സെൻസിറ്റീവ് ചർമ്മത്തെ മോശമാക്കും. അഡെപ്സ് ലാനെ അൺഹൈഡ്രസ്, അലോഹോൾസ് ലാനെ, അമെർച്ചോൾ, അൻഹൈഡ്രസ് ലാനോലിൻ, ലാനോലിൻ, എന്നി പേരുകളുള്ള ചേരുവകൾ ലാനോലിനെ സൂചിപ്പിക്കുന്നു.

4. പാരബെൻ:

മേക്കപ്പിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും പലപ്പോഴും ചേർക്കുന്ന പ്രിസർവേറ്റീവുകളാണ് പാരബെൻസ്. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും കാലക്രമേണ ചർമ്മത്തിലും ശരീരത്തിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പാരബെൻസ് ചർമ്മത്തിൽ വരൾച്ച, പൊട്ടൽ, തിണർപ്പ് എന്നിവ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, പാരബെൻ രഹിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. Methylparaben, Propylparaben, Butylparaben, Ethylparaben, Isopropylparaben, parahydroxybenzoate, Isobutylparaben തുടങ്ങിയ ചേരുവകൾ പാരബെന്റെ മറ്റു പേരുകളാണ്.

5. സ്റ്റിയറിക് ആസിഡ്:

സ്റ്റിയറിക് ആസിഡ് ചർമ്മത്തെ മൃദുവാക്കാനും ലൂബ്രിക്കേറ്റ് ചെയ്യാനും സഹായിക്കുന്ന ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലെ ഒരു സാധാരണ എമോലിയന്റാണ്. എന്നിരുന്നാലും, ഇത് ചർമത്തിലെ സുഷിരങ്ങൾ അടയ്‌ക്കാനും, മുഖക്കുരു വഷളാക്കാനുമുള്ള കഴിവുള്ളതിനാൽ മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിനും ഇത് ദോഷകരമാണ്. അതിനാൽ, മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമുണ്ടെങ്കിൽ സ്റ്റിയറിക് ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. സെഞ്ച്വറി 1240, സെറ്റിലാസെറ്റിക് ആസിഡ്, എമേഴ്‌സോൾ 120, എമേഴ്‌സോൾ 132, എമേഴ്‌സോൾ 150, ഫോർമുല 300, ഗ്ലൈക്കോൺ ഡിപി ഇതെല്ലാം ഇതിന്റെ മറ്റു പേരുകളാണ്. 

6. PABA:

പല സൺസ്‌ക്രീനുകളിലും ഒരു സാധാരണ UVB ഫിൽട്ടറാണ് PABA (പാരാ-അമിനോബെൻസോയിക് ആസിഡ്). എന്നിരുന്നാലും, ഇത് ചർമ്മത്തിൽ തുളച്ചുകയറുകയും സെൻസിറ്റീവ് ചർമ്മത്തിൽ അലർജി പ്രതിപ്രവർത്തനങ്ങൾ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് ഉണ്ടാക്കുകയും ചെയ്യും. ചില രാജ്യങ്ങളിൽ PABA അടങ്ങിയ ഉൽപ്പനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

ബന്ധപ്പെട്ട വാർത്തകൾ: Hyperthermia: ശരീരത്തിന്റെ ചൂട് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് ഹൈപ്പർതേർമിയ ഒഴിവാക്കാം

Pic Courtesy: Pexels.com​

English Summary: If these chemicals are found in your skincare products then watchout
Published on: 09 June 2023, 05:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now