Updated on: 29 January, 2022 9:01 AM IST
ഇലക്കറികൾ

ധാരാളം പോഷകാംശങ്ങൾ നിറഞ്ഞ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നമുക്ക് കൈവരികയും ചെയ്യാം. പ്രധാനപ്പെട്ട മൂന്ന് ഇലക്കറികൾ ആണ് താഴെ പറയുന്നത്.

മല്ലിയില

നമ്മുടെ ഭക്ഷണത്തിന് രുചിയും മണവും പകരുവാൻ ഉപയോഗപ്പെടുത്തുന്ന ഇലക്കറിയാണ് ഇത്. കറികൾക്ക് രുചിയും മണവും പകരുന്നതോടൊപ്പം അതു പകരുന്ന ആരോഗ്യഗുണങ്ങൾ അനവധിയാണ്.

കൃഷി രീതി

ജൈവാംശം കലർന്ന വളക്കൂറുള്ള മണ്ണിൽ കൃഷി ആരംഭിച്ചാൽ മികച്ച വിജയം കൈവരിക്കാം. നവംബർ തൊട്ട് ജനുവരി വരെയുള്ള കാലങ്ങളിൽ ഇത് കൃഷിയിറക്കാം. തലേദിവസം മല്ലി വിത്ത് കട്ടൻചായയിൽ ഇട്ടു വച്ചാൽ രണ്ടായി പിളർന്നു കിട്ടും. 

ഈ പിളർന്ന വിത്തുകൾ മണ്ണിൽ പാകി ഏകദേശം പന്ത്രണ്ട് ദിവസംകൊണ്ട് മുള വരുന്നു. ഏകദേശം 20 - 25 ദിവസമായാൽ കിളിർപ്പ് വിളവെടുക്കാവുന്നതാണ് .

By including leafy vegetables in our diet, which is rich in nutrients, we can improve our health and gain strength to fight diseases. The following are three important leafy vegetables

കറിവേപ്പില

നമ്മുടെ ഭക്ഷണത്തിൽ നിന്ന് കറിവേപ്പില ആരോഗ്യദായകമായ എന്ന തിരിച്ചറിവ് ഇനിയും പലർക്കും കൈവന്നിട്ടില്ല. ഇവ നൽകുന്ന ഗന്ധം അല്ല ഇവയുടെ വില നിശ്ചയിക്കുന്നത്, മറിച്ച് പോഷകമൂല്യങ്ങൾ ആണ്. ഇവയുടെ ഇലകൾ വറുത്തു കഴിക്കുന്നത് വൃക്കരോഗങ്ങൾക്ക് മരുന്നാണ്. വെറുതെ ഇലകൾ ചവച്ചിറക്കി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചതാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ആഴ്ചയിൽ ഒരു പിടി കറിവേപ്പില വെണ്ണപോലെ അരച്ച് മോരിൽ ചേർത്ത് സേവിക്കുന്നത് നല്ലതാണ്.

കറിവേപ്പില കൃഷി

നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യ കൃഷിയാണ് കറിവേപ്പില. വീട്ടിലാ ആവശ്യത്തിന് ഗ്രോബാഗുകളിലോ, മണ്ണിൽ കൃഷി ഒരുക്കാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ധാരാളം പേർ നമ്മുടെ നാട്ടിലുണ്ട്. മികച്ച തൈകൾ മാതൃവൃക്ഷങ്ങളിൽ നിന്നെടുത്തു ഏതാണ് മികച്ചത്. വിത്ത് കിളിർപ്പിച്ച് തൈകൾ ഉണ്ടാക്കുന്ന ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സുഹാസിനി പോലുള്ളവ മഴക്കാല ആരംഭത്തിൽ കുഴികൾ എടുത്തു ചെയ്താൽ മികച്ച വിളവ് തന്നെ ലഭിക്കും. കൊമ്പുകോതൽ നടത്തുന്നത് അധികം ഉയരത്തിൽ വളരാത്ത ഇരിക്കുവാനും, കൂടുതൽ ഇലകൾ ഉണ്ടാകുവാനും കാരണമാകും. കൃത്യമായി വളപ്രയോഗവും, നന സംവിധാനവും ഒരുക്കിയാൽ ഏകദേശം ഒരു വർഷത്തിനുള്ളിൽ വിളവെടുപ്പ് നടത്താം.

പുതിന

പുതു തണ്ടു മുറിച്ചു കൃഷി ചെയ്യുന്നതാണ് പതിവ് രീതി. നിലത്ത് പടർന്ന് വളരുന്ന ഇവയുടെ ഓരോ മൂട്ടിൽ നിന്ന് വേരുകൾ പൊട്ടിക്കുന്നു. അതിനുശേഷം ചാണകം കലക്കി ഒഴിച്ചാൽ ചെടികൾ തഴച്ചു വളരും. ജൈവവളങ്ങൾ നൽകുന്നതാണ് കൂടുതൽ വളർച്ച വേഗത്തിലാക്കാൻ നല്ലത്.

English Summary: If we include these three leafy vegetables in our diet regularly, even covid will lose in front of us
Published on: 29 January 2022, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now