Organic Farming

ചെറുവാഴയുടെ ഉണ്ണിപിണ്ടിയും, ഒരു കഷ്ണം ഇഞ്ചിയും മതി കറിവേപ്പ് കാട് പോലെ വളരും

ചെറുവാഴയുടെ ഉണ്ണിപിണ്ടിയും, ഒരു കഷ്ണം ഇഞ്ചിയും മതി കറിവേപ്പ് കാട് പോലെ വളരും

എഴുതുന്നത് ഗിരീഷ് അയിലക്കാട്

എത്ര ശ്രദ്ധിച്ചാലും, എന്തൊക്കെ ചെയ്തിട്ടും വിട്ടിൽ നട്ട കറിവേപ്പ് വളരുന്നില്ല എന്നത് പല വീട്ടമമാരുടേയും പൊതു പ്രശ്നമാണ്.

വേപ്പിൻ തൈ കുരുവിൽ നിന്നും മുളപ്പിച്ചെടുത്തതാണന്നും, തൈകൾക്ക് നാരായവേരുണ്ടന്ന് ഉറപ്പ് വരുത്തി കൊണ്ട് തന്നെ, വിശ്വസനീയ നഴ്സറികളിൽ നിന്ന് ശ്രദ്ധിച്ചുവാങ്ങിയ തൈകളായിട്ട് പോലും, വേപ്പിൻ തൈ കൃത്യമായ് വളർന്ന് വരാത്തത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്.

ഇലകൾ മുരടിച്ച് നിറം മാറി പോകുക, തൂമ്പുകൾ മുറിഞ്ഞ് പോകുക അങ്ങിനെ പല വിധ പ്രശ്നങ്ങളാണ് കറിവേപ്പിന് ഉണ്ടാകുക.

എന്താണ് പരിഹാരമാർഗ്ഗം

കറിവേപ്പ്, വളർച്ചാ മുരടിപ്പിനേ പ്രതിരോധിച്ച് മികച്ച രീതിയിൽ വളർന്ന് വരുന്നതിന് ഒരു നാടൻ രീതിയുണ്ട്.

കുല വെട്ടിയെടുത്ത ചെറുവാഴയുടെ ഉണ്ണി പിണ്ടിയും, ഒരു കഷ്ണം ഇഞ്ചിയും, കുറച്ച് വെള്ളവുമാണ് ഈ മിശ്രിതം തയ്യാറാക്കുവാൻ വേണ്ടത്.

ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ആദ്യം ഏകദേശം 50 സെ.മി നിളത്തിലുള്ള ഉണ്ണി പിണ്ടി മുറിച്ചെടുക്കുക.ഉണ്ണി പിണ്ടി ഉപ്പേരിക്ക് മുറിക്കുന്നത് പോലെ നന്നായ് മുറിച്ചെടുക്കുക

ഒരു പാത്രത്തിൽ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് മുറിച്ച് വെച്ച ഉണ്ണി പിണ്ടി ചേർക്കുക. ഇത് കൈ കൊണ്ട് നന്നായ് ഞെക്കി ഉടച്ച് വെള്ളത്തിൽ മിക്സ് ചെയ്ത്,തുടർന്ന് 12 മണിക്കൂർ വെക്കണം.

12 മണിക്കൂർ കഴിഞ്ഞ് അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചതച്ചിട്ട്, ഈ മിശ്രിതം നന്നായ് പിഴിഞ്ഞുടച്ച് ചേർത്തതിന് ശേഷം അരിപ്പയിൽ തരിച്ചെടുക്കണം.

തുടർന്ന് ഇതിൽ നിന്ന് ഒരു ഗ്ലാസ് മിശ്രിതമെടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം കൂടി ചേർത്ത്.നേർപ്പിച്ചതിന് ശേഷം വേപ്പിലയുടെ ഇലകളിൽ തളിക്കുക.

തീർച്ചയായും മികച്ച ഗുണഫലമാണ് ഈ ലായനി ,വേപ്പിൻ തൈകൾക്ക് പ്രദാനം ചെയുന്നത്.

രണ്ടാഴ്ച്ചയിലൊരിക്കൽ ഇത്തരത്തിൽ ലായനി തയ്യറാക്കി വേപ്പിലയിൽ പ്രയോഗിക്കാം


English Summary: cury leaf growth

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine