Updated on: 29 December, 2023 11:30 PM IST
Health benefits of Pears

ബെല്ലിൻറെ ആകൃതിയിലുള്ള പിയർ പഴങ്ങൾ  രുചികരം മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളുമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ച പഴമാണ്.  അതിനാൽ ഇവ ദിവസേന കഴിച്ചാൽ പല ഗുണകളും ലഭ്യമാക്കാം. വിറ്റാമിന്‍ സിയാലും നാരുകളാലും സമ്പുഷ്ടമാണ് പിയർ. കൂടാതെ, വിറ്റാമിന്‍ കെ, ബി, ഫോളേറ്റ്, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. പിയറിൻറെ ആരോഗ്യഗുണങ്ങളെ കുറിച്ചുനോക്കാം.

- പിയറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

- വിറ്റാമിന്‍ സി സമൃദ്ധമായ പിയർ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്  നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെ?

- പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

- ദിവസവും പിയർ പഴം കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം  സംരക്ഷിക്കാനും സഹായിക്കും.

- പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഫ്രൂട്ടാണ് പിയർ.  കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

- ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. മലബന്ധം തടയാനും  ഇവ മികച്ചതാണ്.  ഫൈബര്‍ ധാരാളമടങ്ങിയതുകൊണ്ട് വണ്ണം കുറയ്ക്കാനും പിയർ നല്ലതാണ്. 

English Summary: If you eat pear regularly, you can get these benefits!
Published on: 29 December 2023, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now