Updated on: 25 March, 2021 7:46 PM IST
വിക്‌സ് കുറച്ചെടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക.

1. ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഉള്ളി. ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് പല്ല് വേദന അകറ്റും.

2. പല്ല് വേദന മാറാൻ ഏറ്റവും ഉത്തമമാണ് ​ഗ്രാമ്പൂ. മിക്ക വീടുകളിലും ​ഗ്രാമ്പൂ ഉണ്ടാകുമല്ലോ. ഒന്നെങ്കിൽ ​ഗ്രാമ്പൂ ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ​ഗ്രാമ്പൂ പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.

3. ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യു.

4. വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത് വേദനയെ ഇല്ലാതാക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു.

5. കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

6. പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

7. വിക്സ് സാധാരണ ജലദോഷത്തിനാണ് ഉപയോഗിക്കുന്നത് എന്നാല്‍ ഇവ പല്ല് വേദനയ്ക്കും മികച്ചതാണ്. വിക്‌സ് കുറച്ചെടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. പെട്ടെന്ന് തന്നെ പല്ല് വേദന പോകും.

8 . ഒരു കഷ്ണം പഞ്ഞി യൂക്കാലിനീരിൽ മുക്കി പല്ലു വേദന തോന്നുന്ന ഭാഗത്ത് കടിച്ചു പിടിക്കുക. വേദന മാറിക്കിട്ടും.

പല്ലു വേദന എളുപ്പം മാറാനുള്ള ചില ടിപ്‌സുകൾ ആണ് ഇതെല്ലാം. മികച്ച പരിഹാര മാർഗങ്ങളല്ല

English Summary: If you have a toothache, try these things. May reduce pain
Published on: 25 March 2021, 07:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now