ബീറ്റ്റൂട്ടിൻ്റെ  ഗുണങ്ങൾ 

Wednesday, 14 February 2018 01:20 PM By KJ Staff

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലപ്രദവും ആരോഗ്യസംപുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നതിൻ്റെ  മുഖ്യ കാരണം അതിൻ്റെ  കടുത്ത നിറമാണ്. ബെറ്റാനിൻ (Betanin) ആണ് ബീറ്റ്റൂട്ടിനു തനതു നിറം കൊടുക്കുന്നത്. പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്. നമ്മളിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ. ബീറ്റ്റൂട്ടിനുണ്ട്. ശരീരത്തിലെ ഏതൊരാവയവം എടുത്താലും ബീറ്റ്റൂട്ട് കഴിക്കുന്നത് അവയ്ക്കു ഗുണമാണ്. കരൾ, കിഡ്നി, അസ്ഥികൾ, തലച്ചോറ്, കണ്ണുകൾ എന്നിവയ്ക്കെല്ലാം ബീറ്ററൂട്ട് കഴിക്കുന്നതു വഴി ആരോഗ്യകരമായ പ്രയോജനങ്ങൾ ലഭിക്കുന്നു. 

ബീറ്റ്റൂട്ട് വിദേശരാജ്യങ്ങളിൽ സാലഡുകളിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഒരു പച്ചക്കറിയാണ്. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റ് പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നിത്യവും ആഹാരത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻ്റെ  ശരിയായ പ്രവർത്തനത്തിന് ഏറെ സഹായകമാണ്. കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്.


beetrootപച്ചയ്ക്കു കഴിക്കാവുന്നവയാണ് ബീറ്റ് ഇലകൾ. ചീരയില പോലെ തന്നെ ഉപയോഗിക്കാവുന്ന പോഷക സംപുഷ്ടമായ ഒന്നാണ്. ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജൻ്റെ സുഗമമായ പ്രവർത്തനത്തിനും അയണിൻ്റെ  കുറവുകാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വൈറ്റമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും തരുന്നു.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്റൂട്ട് ജ്യൂസ്.ബീറ്റ്റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്  ബീറ്റ്റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയത്തിന് രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്.

മഗ്നീഷ്യം, ഇരുമ്പ്, വിറ്റമിൻ എ, ബി 6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവയാലും പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്.ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ഇരുമ്പ് (അയേൺ) വളരെ അത്യാവശ്യമായ പോഷണം ആണ്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ബീറ്റ്‌റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്‌. ഈ ഗുണങ്ങൾ എല്ലാം ഉള്ളതുകൊണ്ടു തന്നെ ഉത്തമസുഹൃത്തായി ബീറ്റ്റൂട്ടിനെ കൂട്ടിക്കോളൂ .എന്നിട്ട് രോഗങ്ങളോട് ഗുഡ്ബൈ  പറയൂ .

CommentsMore from Health & Herbs

ചായ മന്‍സ; പോക്ഷകസമൃദ്ധമായ ഇലക്കറി

ചായ മന്‍സ; പോക്ഷകസമൃദ്ധമായ ഇലക്കറി  ചായ മന്‍സ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീര സാധാരണ ചീരയിനങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക…

November 19, 2018

ചാമ്പയ്ക്കയെ അവഗണിക്കല്ലേ

ചാമ്പയ്ക്കയെ അവഗണിക്കല്ലേ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ .കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്…

November 05, 2018

ബിരിയാണികൈത

ബിരിയാണികൈത വടക്കേ ഇന്ത്യക്കാർ രംഭ എന്ന് വിളിക്കുന്ന മലയാളിയുടെ ബിരിയാണിക്കൈത വളരെയേറെ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണ് . നമ്മൾ ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്നു എന്നാൽ ഇതിന്റെ ഔഷധഗുണഗൽ വളരെ എറ…

November 01, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.