വയസ്സ് കൂടുന്നതിന് അനുസരിച്ച് ചർമ്മങ്ങളിലും മറ്റും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. മുടി നരയ്ക്കുക, ചർമ്മത്തിൽ ചുളിവ് വരുക തുടങ്ങി പ്രശ്‌നങ്ങൾ മാത്രമല്ല പ്രമേഹം, ഉയർന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങളും ഈ സമയത്ത് നമ്മളെ അലട്ടുന്നു. എന്നാല്‍, വാര്‍ദ്ധക്യത്തിലും ചെറുപ്പം നിലനിർത്താൻ ചില കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ മതി.
ചര്‍മ്മത്തിൻറെ ആരോഗ്യം
പ്രായം ഏറ്റവും ആദ്യം പ്രതിഫലിക്കുന്നത് ചര്‍മ്മത്തിലാണ്. അതിനാല്‍ ചര്‍മ്മത്തിൻറെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രീതിയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചും ചര്‍മ്മത്തിൻറെ ആരോഗ്യം നിലനിര്‍ത്തുന്ന ആഹാരങ്ങള്‍ ശീലിച്ചും വ്യായാമം ചെയ്തും ചര്‍മ്മത്തെ പരിപാലിക്കാം. ഇടയ്ക്ക് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനായി സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്.
പതിവായി വ്യായാമം ചെയ്യുക
ദിവസേന വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. ഇത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിനും ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിമെല്ലാം സഹായിക്കും. ദിവസേന വാക്കിങ്, ജോഗിംഗ് പോലുള്ള ചെറിയ വ്യായാമമോ, യോഗ ചെയ്യുന്നതോ നല്ലതാണ്. വ്യായാമം ചെയ്യുന്നതിലൂടെ പേശികളുടെ ബലം നിലനിര്‍ത്തുന്നതിനും ശരീരം ക്ഷയിക്കാതെ പുഷ്ടിയോടെ നിലനിര്‍ത്തുന്നതിനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്‌ടപ്പെടാതെയെങ്ങനെ സൂക്ഷിക്കാം?
ആരോഗ്യകരമായ ഭക്ഷണം
പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. ജങ് ഫുഡ് ഇല്ലാതെ ഉപ്പും മുളകും കുറച്ച് നല്ല പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആവശ്യത്തിന് പ്രോട്ടീനും ശരീരത്തില്‍ എത്തുന്നവിധത്തില്‍ ഡയറ്റ് ചിട്ടപ്പെടുത്തുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും. നമ്മളുടെ ചർമ്മത്തിൻറെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുനന്തിനും നല്ല ആഹാരശീലങ്ങള്‍ നമ്മളെ സഹായിക്കും.
ഈ ശീലങ്ങള്‍ ഒഴിവാക്കുക
മദ്യപാനം, പുകവലി എന്നിങ്ങനെയുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുക. ഇത്തരം ശീലങ്ങള്‍ ആരോഗ്യം വേഗത്തില്‍ ക്ഷയിപ്പിക്കുന്നതിന് കാരണമാകും. ഇത് നമ്മളുടെ ആയുസ്സ് കുറയ്ക്കാന്‍ വരെ കാരണക്കാരാകുന്നു.
നല്ല ഉറക്കം
നല്ല പോലെ ഉറക്കം ലഭിച്ചാല്‍ പാതി അസുഖവും ക്ഷീണവും മാറി എന്ന് പറയാം. നല്ല പോലെ ഉറങ്ങുന്ന ഒരാളില്‍ മാനസിക സമ്മര്‍ദ്ദം കുറവായിരിക്കും. അതുപോലെ, നല്ല ആരോഗ്യമുള്ള ചര്‍മ്മവും ഇവരില്‍ കണ്ടെന്ന് വരാം. നല്ല ഉറക്കം ലഭിച്ചാല്‍ അന്നത്തെ ദിവസം നല്ല ഊര്‍ജവും ലഭിക്കും.