1. Environment and Lifestyle

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യുമ്പോള്‍ മുഖഭംഗി നഷ്‌ടപ്പെടാതെയെങ്ങനെ സൂക്ഷിക്കാം?

അമിതവണ്ണം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ബിപി, പ്രമേഹം തുടങ്ങി പലതരത്തിലുള്ള അസുഖങ്ങളും പിടികൂടാനുള്ള സാധ്യതയുണ്ട്. പലരും വളരെയധികം പ്രയത്‌നങ്ങൾ ചെയ്‌ത്‌ ശരീരഭാരം കുറയ്ക്കാറുണ്ട്. പക്ഷെ അതിനോടൊപ്പം ചിലര്‍ നേരിടുന്നൊരു പ്രശ്‌നമാണ് മുഖത്തിന്റെ തുടുപ്പും ഘടനയും തന്നെ നഷ്ടമാകുന്നു എന്നത്. ധാരാളം പേര്‍ ഈ പരാതി ഉന്നയിച്ചുകേള്‍ക്കാറുമുണ്ട്.

Meera Sandeep
How to keep the facial beauty while exercising to lose weight?
How to keep the facial beauty while exercising to lose weight?

അമിതവണ്ണം ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല സൗന്ദര്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. കൊളസ്‌ട്രോള്‍, ഹൃദ്രോഗം, ബിപി, പ്രമേഹം തുടങ്ങി പലതരത്തിലുള്ള അസുഖങ്ങളും പിടികൂടാനുള്ള സാധ്യതയുണ്ട്.  പലരും വളരെയധികം പ്രയത്‌നങ്ങൾ ചെയ്‌ത്‌ ശരീരഭാരം കുറയ്ക്കാറുണ്ട്.  പക്ഷെ അതിനോടൊപ്പം ചിലര്‍ നേരിടുന്നൊരു പ്രശ്‌നമാണ് മുഖത്തിന്റെ തുടുപ്പും ഘടനയും തന്നെ നഷ്ടമാകുന്നു എന്നത്. ധാരാളം പേര്‍ ഈ പരാതി ഉന്നയിച്ചുകേള്‍ക്കാറുമുണ്ട്. ഈ പ്രശ്‌നത്തെ വലിയൊരു പരിധി വരെ പരിഹരിക്കാന്‍ നമ്മൾ തെരഞ്ഞെടുക്കുന്ന ഡയറ്റിന് തന്നെ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറയ്ക്കാൻ പുളിയിലയിട്ട് തിളപ്പിച്ച വെള്ളം മാത്രം മതി

ഏത് തരത്തിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിലും ശരീരത്തിന് ആവശ്യമായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.  ചര്‍മ്മസൗന്ദര്യം മുതല്‍ മനുഷ്യശരീരത്തിൻറെ ബാഹ്യവും ആന്തരീകവുമായ ഓരോ അവയവത്തിൻറെയും ഫലപ്രദമായ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനുമെല്ലാം വെള്ളം അത്യാവശ്യമാണ്.  നിര്‍ജ്ജലീകരണം നേരിടുന്നവരുടെ ചര്‍മ്മം തന്നെ അക്കാര്യം വിളിച്ചോതുമെന്ന് വിദഗ്ധര്‍ പറയുന്നു.   അതിനാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തുക. ഇതോടെ തന്നെ ചര്‍മ്മവുമായി ബന്ധപ്പെട്ട പലവിധ പ്രശ്‌നങ്ങളും അകലും.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ

വേറൊരു കാര്യം കലോറിയുടെ അളവ് വളരെയധികം കുറച്ചുകൊണ്ടുള്ള ഡയറ്റ് ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.  മുഖ പേശികളില്‍ വ്യതിയാനം വരിക, ചര്‍മ്മത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ 'കൊളാജന്‍' നഷ്ടമാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കലോറി അളവ് തീരെ കുറഞ്ഞ ഡയറ്റ് സൃഷ്ടിക്കും. അതിനാല്‍ ആ ഡയറ്റ് പിന്തുടരുമ്പോൾ ആവശ്യത്തിനുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രോട്ടീന്റെ മികച്ച ഉറവിടമായ ഭക്ഷണം കഴിക്കാം ആരോഗ്യം കാത്തു സൂക്ഷിക്കാം.

എല്ലാ ദിവസവും വെജിറ്റബിള്‍ ജ്യൂസ് കഴിക്കുകയെന്നതാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പാലിക്കേണ്ട മറ്റൊരു ടിപ്.  ഇത് ചര്‍മ്മത്തില്‍, പ്രത്യേകിച്ച് മുഖത്ത് വരാന്‍ സാധ്യതയുള്ള മാറ്റങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നു.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How to keep the facial beauty while exercising to lose weight?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds