Updated on: 19 June, 2022 11:23 AM IST
If you pay attention to these, you can control grey hair

ഹെയർ ഫോളിക്കിളിൽ അതായത് മുടി വളര്‍ന്നുതുടങ്ങുന്ന ഭാഗത്തുള്ള പിഗ്മെന്റ് കോശങ്ങള്‍ ഉൽപ്പാദിക്കുന്ന മെലാനിനാണ് നമ്മുടെ മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. പ്രായം കൂടുംതോറും ഈ കോശങ്ങള്‍ക്ക് മെലാനിൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവ് നഷ്ട്ടപ്പെടുകയും അത് മുടി നരയ്ക്കാൻ കാരണമാകുകയും ചെയ്യുന്നു. 

എന്നാല്‍ ഇന്ന് ചെറുപ്പക്കാരിലും നര സാധാരണമായിരിക്കുന്നു.  സ്‌ട്രെസ്, വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്ഥ, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന്  കരണങ്ങളാവുന്നുണ്ട്. ഇതിന് പ്രത്യേകിച്ച് പരിഹാരങ്ങളൊന്നും തന്നെ ഇല്ലെങ്കിലും ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം നര കയറുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ പരിഹരിക്കാനും ജീവിതരീതികള്‍ തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും.   ഡയറ്റില്‍ തന്നെ ചിലത് ശ്രദ്ധിക്കാനായാല്‍ ഒരുപക്ഷേ നരയെ നിയന്ത്രിക്കാം. മെലാനിന്‍ ഉൽപ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുടി നരയ്ക്കുന്നതിന് പിന്നിലുള്ള കാരണങ്ങളും പരിഹാരങ്ങളും

* സിട്രസ് ഫ്രൂട്ട്‌സ് വൈറ്റമിന്‍-ഡി, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍-ഇ, വൈറ്റമിന്‍-എ എന്നിവയുടെ സ്രോതസ്സാണല്ലോ, അതിനാൽ ഇവയെല്ലാം മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

* ഇലക്കറികളും ഡയറ്റിലുള്‍പ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി, ചീര, ലെറ്റൂസ് എല്ലാം നല്ലത് തന്നെ. ഇവയും മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ബ്രൊക്കോളി വിത്ത് മുളപ്പിച്ച് എളുപ്പത്തിൽ വീട്ടിലും വളര്‍ത്താം

* ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലത് തന്നെ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. അതുകൊണ്ട് തന്നെ പിഗ്മെന്റ് കോശങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

* ബെറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇവയും ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. സ്‌ട്രോബെറി, രാസ്‌ബെറി, ബ്രൂബെറി എല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: സ്ട്രോബെറി വിളയും നമ്മുടെ മണ്ണിലും

ഇനി മെലാനിന്‍ ഉത്പാദനം കുറയാന്‍ ഇടയാക്കുന്ന ചില ഘടകങ്ങള്‍ കൂടി ഒന്നറിയാം

* അല്‍ട്രാവയലറ്റ് കിരണങ്ങള്‍ കാര്യമായി ഏല്‍ക്കുന്നുവെങ്കില്‍ അത് മെലാനിന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാം.

* പുകവലിക്കുന്നവരിലും അകാലനര കാണാം. തലയോട്ടിയില്‍ കാര്യമായ രീതിയില്‍ രക്തയോട്ടം നടക്കാതെ വരികയും ഇത് ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും തന്മൂലം മെലാനിന്‍ ഉത്പാദനം കുറയുകയും ചെയ്യാം.

* ആദ്യമേ സൂചിപ്പിച്ചത് പോലെ മാനസിക സമ്മര്‍ദ്ദവും വലിയ അളവില്‍ അകാലനരയ്ക്ക് കാരണമാകുന്നുണ്ട്. ഉത്കണ്ഠ പോലുള്ള മാനസികപ്രശ്‌നങ്ങളും വേഗത്തില്‍ മുടി നരയ്ക്കാന്‍ കാരണമാകുന്നു. സ്‌ട്രെസ്- ഉത്കണ്ഠയെല്ലാം മൂലം ഉറക്കം നഷ്ടമാകുന്നതും വിശപ്പ് കെടുത്തുന്നതും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുകയാണ് ചെയ്യുന്നത്.

* മുടിയുടെ ആരോഗ്യത്തിനും നിറത്തിനും തിളക്കത്തിനുമെല്ലാം വൈറ്റമിനുകള്‍ ആവശ്യമാണല്ലോ. അതിനാൽ വൈറ്റമിനുകളുടെ അഭാവം അകാലനരയ്ക്ക് കാരണമായി വരാം. വൈറ്റമിന്‍ ബി12 കുറയുന്നതാണ് കൂടുതലും നരയ്ക്ക് കാരണമാകുന്നത്.

English Summary: If you pay attention to these, you can control grey hair
Published on: 19 June 2022, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now