1. Health & Herbs

മുടി നരയ്ക്കുന്നതിന് പിന്നിലുള്ള കാരണങ്ങളും പരിഹാരങ്ങളും

മുടി നരയ്ക്കുന്നത് വാർദ്ധക്യത്തിൻറെ ഭാഗമായാണ് പണ്ടൊക്കെ കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കുട്ടികളിലും ചെറുപ്പക്കാരിലും എല്ലാം ഇത് സാധാരണമായിരിക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഈ പ്രശ്‌നം അനുഭവിക്കുന്നവർ ഇന്ന് കൂടിവരുകയാണ്. നേരത്തെ വരുന്ന നരയ്ക്ക് പല കാരണങ്ങളുമുണ്ട്. 'സ്‌ട്രെസ്' ( Mental Stress), വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്ഥ, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു.

Meera Sandeep
Causes and solutions for gray hair
Causes and solutions for gray hair

മുടി നരയ്ക്കുന്നത് വാർദ്ധക്യത്തിൻറെ ഭാഗമായാണ് പണ്ടൊക്കെ കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ കുട്ടികളിലും ചെറുപ്പക്കാരിലും എല്ലാം ഇത് സാധാരണമായിരിക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഈ പ്രശ്‌നം അനുഭവിക്കുന്നവർ ഇന്ന് കൂടിവരുകയാണ്. നേരത്തെ വരുന്ന നരയ്ക്ക് പല കാരണങ്ങളുമുണ്ട്.  'സ്‌ട്രെസ്' വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്ഥ, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിങ്ങനെ പോകുന്നു.

തലയോട്ടിയില്‍ മുടി വളര്‍ന്നുതുടങ്ങുന്ന ഭാഗത്ത് അതായത് hair follicle ൽ കാണപ്പെടുന്ന 'പിഗ്മെന്റ് കോശങ്ങള്‍' ഉത്പാദിപ്പിക്കുന്ന 'മെലാനിന്‍' എന്ന കെമിക്കല്‍ ആണ് മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. പ്രായമാകുമ്പോള്‍ ഈ കോശങ്ങള്‍ നശിച്ചുതുടങ്ങുന്നതോടെ മെലാനിന്‍ ഉത്പാദനം കുറയുന്നു. ഇതോടെയാണ് മുടിയില്‍ നര വരുന്നത്. ഈ ഘട്ടത്തില്‍ നമുക്ക് കാര്യമായ പരിഹാരങ്ങളൊന്നും ചെയ്യുക സാധ്യമല്ല.

എന്നാല്‍ ചിലരില്‍ നേരത്തേ തന്നെ നര കയറിത്തുടങ്ങാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളും കാണാം.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ

ഇതില്‍ ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം നര കയറുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ പരിഹരിക്കാനും ജീവിതരീതികള്‍ തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും.  ഡയറ്റില്‍ തന്നെ ചിലത് ശ്രദ്ധിക്കാനായാല്‍ ഒരുപക്ഷേ നരയെ പിടിച്ചുകെട്ടാനാകും. മെലാനിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

* സിട്രസ് ഫ്രൂട്ട്‌സ് ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. വൈറ്റമിന്‍-ഡി, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍-ഇ, വൈറ്റമിന്‍-എ എന്നിവയുടെ സ്രോതസാണ് സിട്രസ് ഫ്രൂട്ട്‌സ്. ഇവയെല്ലാം മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചെറു നാരങ്ങാ അഥവാ സിട്രസ് ഓറാന്‍ഷിഫോളിയ

* ഇലകള്‍ കാര്യമായി അടങ്ങിയ പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി, ചീര, ലെറ്റൂസ് എല്ലാം നല്ലത് തന്നെ. ഇവയും മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു.

* ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലത് തന്നെ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. അതുകൊണ്ട് തന്നെ പിഗ്മെന്റ് കോശങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.

* ബെറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇവയും ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. സ്‌ട്രോബെറി, രാസ്‌ബെറി, ബ്രൂബെറി എല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു.

മെലാനിന്‍ ഉത്പാദനം കുറയാന്‍ ഇടയാക്കുന്ന ചില ഘടകങ്ങള്‍ 

* അല്‍ട്രാവയലറ്റ് കിരണങ്ങള്‍ കാര്യമായി ഏല്‍ക്കുന്നുവെങ്കില്‍ അത് മെലാനിന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാം.

* പുകവലിക്കുന്നവരിലും അകാലനര കാണാം. തലയോട്ടിയില്‍ കാര്യമായ രീതിയില്‍ രക്തയോട്ടം നടക്കാതെ വരികയും ഇത് ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും തന്മൂലം മെലാനിന്‍ ഉത്പാദനം കുറയുകയും ചെയ്യാം.

* ആദ്യമേ സൂചിപ്പിച്ചത് പോലെ മാനസിക സമ്മര്‍ദ്ദവും വലിയ അളവില്‍ അകാലനരയ്ക്ക് കാരണമാകുന്നുണ്ട്. ഉത്കണ്ഠ പോലുള്ള മാനസികപ്രശ്‌നങ്ങളും വേഗത്തില്‍ മുടി നരയ്ക്കാന്‍ കാരണമാകുന്നു. സ്‌ട്രെസ്- ഉത്കണ്ഠയെല്ലാം മൂലം ഉറക്കം നഷ്ടമാകുന്നതും വിശപ്പ് കെടുത്തുന്നതും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുകയാണ് ചെയ്യുന്നത്.

* മുടിയുടെ ആരോഗ്യത്തിനും നിറത്തിനും തിളക്കത്തിനുമെല്ലാം വൈറ്റമിനുകള്‍ ആവശ്യമാണല്ലോ. അങ്ങനെയങ്കില്‍ ഈ വൈറ്റമിനുകളുടെ അഭാവം മുടിയെ പ്രതികൂലമായി ബാധിക്കാമല്ലോ. അതെ, വൈറ്റമിനുകളുടെ അഭാവം അകാലനരയ്ക്ക് കാരണമായി വരാം. വൈറ്റമിന്‍ ബി12 കുറയുന്നതാണ് കൂടുതലും നരയ്ക്ക് കാരണമാകുന്നത്.

English Summary: Causes and solutions for gray hair

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds