നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിന് നല്ല സുഗന്ധം മാത്രമല്ല ഔഷധ ഗുണവുമുണ്ട്. ഇലഞ്ഞിയുടെ ശാസ്‌ത്രനാമം "മൈമു സോപ്‌സ്" എന്നാണ്. മോണ രോഗം മാറി പല്ല് ദൃഢമാകുവാൻ ഇതിന്റെ തൊലിയും പഴവും ഉപയോഗിച്ച് പല്ലു തേച്ചാൽ മതി.
പഴം നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും അർശ്ശസ്സ് രോഗങ്ങൾ കുറയ്ക്കുന്നതിന് ഇലഞ്ഞിപ്പഴം കഴിക്കുന്നത് നല്ലതാണ് .വായ്നാറ്റം ഇല്ലാതാക്കാൻ ഇലഞ്ഞിയുടെ തൊലിക്കഷാ യം നല്ലതാണ്.ഇലഞ്ഞിപ്പൂവിൽ നിന്ന് സുഗന്ധ തൈലം വാറ്റിയെടുക്കുന്നുണ്ട്.പഴം കഴിച്ചാൽ കൃമി ശല്യം ഇല്ലാതാകും.
ഇലഞ്ഞിയുടെ മരപ്പട്ടയ്ക്ക് ലൈംഗികശേഷി വർധിപ്പിക്കുവാൻ ഉള്ള കഴിവുണ്ടെന്ന് പറയു ന്നു. ഇലഞ്ഞിപ്പൂവ് ഇട്ടു സേവിച്ചാൽ അതിസാരം മാറും. ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോ ലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.
വിട്ടുമാറാത്ത തലവേദനയുളളവര്‍ ഇലഞ്ഞിപ്പൂവ് തലേന്ന് വെളളത്തിലിട്ട് രാവിലെ മൂക്കില്‍ നസ്യം ചെയ്‌താല്‍ തലവേദന മാറും. ശരീരം വണ്ണം വെയ്‌ക്കാനും, മുലപ്പാല്‍ വര്‍ദ്ധനവിനും, ശുക്ലവര്‍ദ്ധനവിനും ഇലഞ്ഞിപ്പൂവ് കഷായമാക്കി പാലും പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നാള്‍ സേവിച്ചാല്‍ മതി. ഇലഞ്ഞിപ്പൂവ് വാറ്റി നല്ല വാസനയുളള തൈലം നിര്‍മ്മിക്കുന്നു.
ഇലഞ്ഞിയുടെ തടിയ്‌ക്ക് ചുവന്ന നിറമാണ്. കാതലിനു കട്ടിയുളളതുകൊണ്ട് ഫര്‍ണിച്ചര്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു അസംസ്‌കൃത വസ്‌തുവായും ഉപയോഗിക്കുന്നു. മിനുസപണികള്‍ക്കും, കൊത്തുപണികള്‍ക്കും, ഉരലിനും, കാളവണ്ടിയുടെ ഭാഗങ്ങളും ഇലഞ്ഞി ഉപയോഗിച്ച് നീര്‍മ്മിക്കുന്നു. ഒരു തണല്‍ വൃക്ഷമായി ഇലഞ്ഞി വളര്‍ത്താവുന്നതാണ്.