Updated on: 24 July, 2024 11:47 PM IST
ആഹാരരീതി

ഏതു പ്രായത്തിലുള്ളവരും അവരവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ശരിരാദ്ധ്വാനം കുറഞ്ഞു വരുന്ന ആധുനിക ജിവിതശൈലിയിൽ കൊഴുപ്പിൻ്റെ അളവു കൂടിയ ആഹാരരീതി അമിതഭാരത്തിനും പ്രമേഹം. രക്തസമ്മർദ്ദം എന്നിവയ്ക്കും ഇടയാക്കുന്നു. പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നവരെ വെട്ടിലാക്കുന്നത് എണ്ണയാണ്. എത്ര പ്രാവശ്യം ഉപയോഗിച്ചു എന്നു ഉറപ്പില്ലാത്ത എണ്ണയിൽ വറുത്ത മീനും പർപ്പടകവും കൂടാതെ ധാരാളം എണ്ണ ചേർത്തുണ്ടാക്കുന്ന കറികളും ഒക്കെ കൂടിയാണ് ഉച്ചയൂണ് ഹോട്ടൽ മേശമേൽ വിളമ്പുന്നത്.

ഒരു ദിവസം ഒരാളിന്റെ ആഹാരത്തിൽ രണ്ടോ മുന്നോ ടീസ്‌പൂൺ എണ്ണ മതി. ഏത് എണ്ണയായാലും കുറച്ച് ഉപയോഗിക്കുക. ഹോട്ടൽ ഭക്ഷണം വല്ലപ്പോഴും കഴിച്ചാൽ ആഹാരത്തിന് ഒരു മാറ്റം എന്നതുശരിയാണ് എന്നാൽ എപ്പോഴും ശീലമാക്കുന്നത് തെറ്റായ ആഹാരരീതി തന്നെയാണ്. ഫാസ്‌റ്റ് ഫുഡിന് രുചിയേറും, പക്ഷേ ഇവയിൽ നല്ലൊരളവുവരെ കൊഴുപ്പാണ്. നമ്മുടെ ആഹാരത്തിൽ അനാരോഗ്യകരമായ രീതിയിൽ കൊഴുപ്പ് വർദ്ധിക്കാനുള്ള കാരണവും ഇതു തന്നെയാണ്.

യൗവ്വനം നിലനിറുത്താനും ആരോഗ്യ രക്ഷയ്ക്കും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നതാണ് സത്യം. ഇവയിൽ ധാരാളം വിറ്റാമിനു കളും ധാതുലവണങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഊർജ്ജം തീരെ കുറഞ്ഞ ഭക്ഷ്യ വസ്‌തുക്കളാണ് ഇവ. 

മഞ്ഞ, പച്ച, ഓറഞ്ച്, വയലറ്റ്, വെള്ള ഇങ്ങനെ വിവിധ വർണ്ണങ്ങളിലുള്ള പച്ചക്കറികൾ ആന്റിഓക്‌സിഡൻ്റിൻ്റെ കലവറയാണ്.

നമ്മുടെ ശരീരത്തിൽ നടക്കുന്ന പല പ്രവർത്തനങ്ങളുടെയും ഫലമായി ഫ്രീറാഡിക്കലുകൾ ഉല്പാദിപ്പിക്കുന്നു. ഇത്തരം ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുകയാണ് ആൻ്റിഓക്സിഡന്റുകൾ. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ പലരോഗങ്ങൾക്കും പ്രതിരോധനിര തീർക്കുവാൻ ഇവയ്ക്ക് സാധിക്കും.

ഹൃദയ സംരക്ഷണത്തിന് മെഡിറ്ററേറിയൻ ഡയറ്റ് ഏറ്റവും അനുയോജ്യമാണെന്ന് പാശ്ചാത്യ രാജ്യങ്ങളിൽ നടന്ന പഠനങ്ങളിൽ നിന്ന് മനസ്സി ലാക്കാം. നമ്മുടെ ദൈനംദിന ജീവിതത്തിലും മെഡിറ്ററേനിയൻ ഡയറ്റ് പ്രാവർത്തികമാക്കാൻ സാധിക്കും. കേരളീയ ആഹാരരീതിയുമായി ഇതിനു വളരെ സാമീപ്യവുമുണ്ട്.

English Summary: Importance of food in health
Published on: 24 July 2024, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now