Updated on: 9 June, 2024 11:54 PM IST
ലക്ഷദീപ് ഹൽവ

തേങ്ങ ചിരകിയതും, സ്വാംശീകരിച്ച നീരയും → (കുട്ടി) ഉപയോഗിച്ചാണ് ലക്ഷദീപ് ഹൽവ നിർമ്മിക്കുന്നത്. തേങ്ങയുടെ കാമ്പിൻ്റെ മൂപ്പാണ് ഈ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെ വളരെയധികം സ്വാധീനിക്കുന്നു. അതിനാൽ 9 - 10 മാസം പ്രായമുള്ള തേങ്ങകളാണ് ഹൽവ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. പരമ്പരാഗത രീതി പിന്തുടരുന്ന വിദഗ്‌ധരായ തെങ്ങുകയറ്റക്കാരാണ് ഇത്തരം തേങ്ങകൾ വിളവെടുക്കുന്നത്.

ലക്ഷദ്വീപ് ഹൽവ 15 ശതമാനം ഈർപ്പം അടങ്ങിയിട്ടുള്ളതിനാൽ ഇതൊരു ഇൻന്റർമീഡിയേറ്റ് മോയ്‌സ്‌ചർ ഫുഡായിട്ടാണ് (Intermediate moisture food - IMF) കണക്കാക്കുന്നത്. ഐസിഎആർ-സിപി സിആർഐ നടത്തിയ പഠനത്തിൽ, കടമത്ത് ദ്വീപിലെ വനിതാ സഹായ സംഘങ്ങളിലൊന്ന് (ഗ്രാമവികസന വകുപ്പ് വഴിയുള്ള ദ്വീപശ്രീ വനിതാ ഗ്രൂപ്പ്) തയ്യാറാക്കിയ ഹൽവയുടെ ഈർപ്പം 9% മുതൽ 13% ശതമാനം വരെയാണെന്ന് കണ്ടെത്തി.

ലക്ഷദ്വീപ് ഹൽവയിൽ അടങ്ങിയിട്ടുള്ള അസംസ്‌കൃത കൊഴുപ്പ്, അസംസ്കൃത പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നീ ധാതുക്കളുടെ വിശകലനവും ചെയ്തിട്ടുണ്ട്.

സ്വാംശീകരിച്ച നീരയുടെ (കട്ടി) മധുരമായതിനാൽ, കുറഞ്ഞ ഗ്ലൈസിമിക് സൂചിക (ജിഐ) ഉള്ള പ്രമേഹ സൗഹൃദ ഉൽപ്പന്നമാണീ ഹൽവ ലക്ഷദ്വീപ് ഹൽവയുടെ കാലാവധിയെ കുറിച്ചുള്ള പഠനങ്ങൾ കുറവാണെങ്കിലും, അത് ദീർഘനാളുകൾ നീണ്ട് നിൽക്കുമെന്ന് ദ്വീപ് നിവാസികളുടെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്.

ഇന്ത്യൻ ശൈലിയിലുള്ള ബോട്ടുകളിൽ (ഓടം അല്ലെങ്കിൽ പായ്ക്കപ്പൽ) പഴയ കാലത്ത് ഹജ്ജ് തീർത്ഥാടകർക്കായി വൻതോതിൽ ഹൽവ തയ്യാറാക്കിയിരുന്നതായി ദ്വീപുകളിലെ പ്രായമായവരുടെ ഓർമ്മകൾ വെളിപ്പെടുത്തുന്നു (45 - 60 ദിവസമെടുക്കും മക്കയിൽ ചെന്ന് തിരിച്ച് ദ്വീപുകളിലേക്ക് മടങ്ങാൻ). കൂടാതെ തീർഥാടകർ തിരികെ കൊണ്ടു വന്ന ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ബാക്കി വന്ന ഹൽവ പുതുതായി തയ്യാറാക്കിയ ഹൽവ പോലെ രൂചികരമായിരുന്നു.

English Summary: Importance of Lakshadeep halwa
Published on: 09 June 2024, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now