Updated on: 26 June, 2021 7:10 PM IST
Coconut Sugar

പലരുടേയും പ്രശ്നമാണിത്.  പഞ്ചസാര ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ കഴിയുന്നില്ല. തേങ്ങാ പഞ്ചസാര പരീക്ഷിച്ചു നോക്കൂ! ഈ പഞ്ചസാര, പോഷകശൂന്യമായ സാധാരണ വെളുത്ത പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമാണ്. നാളികേര പഞ്ചസാര വളരെ പോഷകഗുണമുള്ളതാണ്. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (GI) ആണുള്ളത്.

എന്താണ് തേങ്ങാ പഞ്ചസാര?

തേങ്ങയിൽ നിന്ന് നേരിട്ട് തേങ്ങ പഞ്ചസാര ലഭിക്കുന്നില്ല. ഇത് ഈന്തപ്പനയുടെ പുഷ്പങ്ങളിൽ നിന്ന് ശേഖരിക്കുന്ന സ്രവമാണ്. ഈ സ്രവം കട്ടിയുള്ളതാകുന്നതുവരെ തിളപ്പിക്കുന്നു. ഇത് നിർജ്ജലീകരിച്ചാണ്   പഞ്ചസാര ഉണ്ടാക്കുന്നത്.  ഈ പഞ്ചസാര ബ്രൗൺ നിറത്തിലുള്ളതും പഞ്ചസാര പോലെ മധുരമുള്ളതുമാണ്.  എന്നിരുന്നാലും, പഞ്ചസാരയുണ്ടാക്കാൻ ഉപയോഗിക്കുന്ന തേങ്ങയുടെ വിധ മനുസരിച്ച് രുചികൾ വ്യത്യാസപ്പെടാം.

കാരാമൽ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ പഞ്ചസാരയെ ഇഷ്ടപ്പെടും. തേങ്ങാ പഞ്ചസാര പാചകത്തിലും ബേക്കിംഗിലും പ്രകൃതിദത്തമായ പഞ്ചസാരയായി ഉപയോഗിക്കുന്നു. നിങ്ങളുടെ ചായയിലോ കാപ്പിയിലോ ഇത് ചേർക്കാം.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ തേങ്ങ പഞ്ചസാര ഉപയോഗിക്കുന്നു. ഇത് തേങ്ങ പാം പഞ്ചസാര, കൊക്കോ പഞ്ചസാര അല്ലെങ്കിൽ കൊക്കോ സാപ് പഞ്ചസാര എന്നൊക്കെ അറിയപ്പെടുന്നു.

തേങ്ങാ പഞ്ചസാരയുടെ ആരോഗ്യ ഗുണങ്ങൾ

  1. കുറഞ്ഞ ജി.ഐ. Lower GI

പ്രമേഹമുള്ളവർക്ക് ഇത് ഉപയോഗിക്കാം. വെള്ള പഞ്ചസാരയുടെ ജി.ഐ. 60-65  ആണെങ്കിൽ  തേങ്ങ പഞ്ചസാരയുടെ ജി.ഐ വെറും 35 മാത്രമാണ്. കൂടാതെ ഈ പഞ്ചസാരയിൽ ഇൻസുലിൻ എന്നറിയപ്പെടുന്ന ഒരു ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ഗ്ലൂക്കോസിനെ ബ്രേക്ക് ഡൌൺ ചെയ്തത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു.

  1. ഉയർന്ന പോഷകങ്ങൾ

ഒരു ടീസ്പൂൺ തേങ്ങാ പഞ്ചസാരയിൽ 16 കലോറിയും 4 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്. ഇതിന് ഉയർന്ന അളവിൽ സുക്രോസ് ഉണ്ട്, ഏകദേശം 70-80%, പക്ഷേ കുറഞ്ഞ അളവിലുള്ള ഫ്രക്ടോസ്, ഇത് പഞ്ചസാരയുടെ ഒരു വകഭേദമാണ്. നമ്മുടെ കരളിന് മാത്രമേ ഫ്രക്ടോസിനെ ബ്രേക്ക് ഡൌൺ കഴിയൂ എന്ന് നിങ്ങൾക്കറിയാമോ? ഈ ബ്രേക്ക് ഡൌൺ ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു, ഇത് കൊഴുപ്പിന്റെ ഒരു രൂപമാണ്.

  1. ഇലക്ട്രോലൈറ്റ് റെഗുലേറ്റർ

തേങ്ങയിലെ പഞ്ചസാരയിൽ സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കാനും നിങ്ങളുടെ ഇലക്ട്രോലൈറ്റുകളെ നല്ല നിലയിൽ നിലനിർത്താനും ഇതിന് കഴിയുന്നത്. ഈ പഞ്ചസാരയ്ക്ക് സാധാരണ വെളുത്ത പഞ്ചസാരയേക്കാൾ 400 മടങ്ങ് കൂടുതൽ പൊട്ടാസ്യം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? അതിനാൽ, വൃക്കരോഗമോ ഹൃദ്രോഗമോ ഉണ്ടെങ്കിൽ, ഈ പഞ്ചസാര കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവു അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.

  1. കുടലുകൾക്ക്

തേങ്ങാ പഞ്ചസാരയിൽ ഇൻസുലിൻ കുടലിലെ ബിഫിഡോബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബിഫിഡോബാക്ടീരിയ റൈബോഫ്ലേവിൻ, തയാമിൻ, വിറ്റാമിൻ ബി 6, കെ എന്നിവ ഉത്പാദിപ്പിക്കുന്നു.

English Summary: Improve your health by eating coconut sugar instead of harmful white sugar
Published on: 26 June 2021, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now