1. News

തേങ്ങ പൊങ്ങിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ..

തേങ്ങ പൊങ്ങിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ നാളികേര വികസന ബോർഡ് ഒരുങ്ങുന്നു. തേങ്ങ പൊങ്ങിൽ നിന്ന് ജ്യൂസ്, പ്രോട്ടീൻ പൗഡർ തുടങ്ങിയവയാണ് ഇപ്പോൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഉൽപ്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും.

Priyanka Menon

തേങ്ങ പൊങ്ങിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ നാളികേര വികസന ബോർഡ് ഒരുങ്ങുന്നു. തേങ്ങ പൊങ്ങിൽ നിന്ന് ജ്യൂസ്, പ്രോട്ടീൻ പൗഡർ തുടങ്ങിയവയാണ് ഇപ്പോൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഉൽപ്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും. ബോർഡിൻറെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് പരീക്ഷണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. തേങ്ങ പൊങ്ങിൽ നിന്ന് മികച്ച വരുമാനം ലഭ്യമാക്കാനാണ് ഈ പദ്ധതി വഴി നാളികേര വികസന ബോർഡ് ലക്ഷ്യമിടുന്നത്.

ഉൽപ്പന്നങ്ങളുടെ സാമ്പിളുകളാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. പിന്നീട് ആവശ്യമുള്ളവർക്ക് ഇതിൽ പരിശീലനവും സാങ്കേതികവിദ്യയും നൽകും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സബ്സിഡിയും നൽകുന്നതാണ്. ഈ കോവിഡ് കാലത്ത് നിരവധിപേർ വിവിധ ഉൽപ്പന്നങ്ങളുടെ സാങ്കേതികവിദ്യ ക്കായി ബോർഡിനെ സമീപിച്ചിട്ടുണ്ട്. ചിപ്സ്, അച്ചാർ, ചോക്ലേറ്റ് തുടങ്ങിയ ഉൽപ്പനങ്ങളുടെ സാങ്കേതികവിദ്യയാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. ഇതിനോടകംതന്നെ തേങ്ങ പാലിൽ നിന്ന് പനീറും തേങ്ങ പൊങ്ങിൽ നിന്ന് മിഠായിയും നാളികേര വികസന ബോർഡ് വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ കോവിഡ് മാനദണ്ഡമനുസരിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

വിജയഗാഥ രചിച്ച ഒരു കഴുത ഫാമിന്റെ കഥ

പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..

വീടിൻറെ വടക്ക് ഭാഗത്ത് അശോകമരം നട്ടുപിടിപ്പിച്ചാൽ?

English Summary: products from coconut

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds