നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം കളസസ്യം പോലെ കണ്ടു വരുന്ന ഒന്നാണ് കീഴാർ നെല്ലി. നെല്ലിയുടെ സസ്യഗണത്തിൽ പെടുന്നതിനാലാണ് കീഴാർ നെല്ലി എന്ന പേര്. കളസസ്യം പോലെ എന്ന് പറഞ്ഞല്ലോ. അതുകൊണ്ടു തന്നെ അവ എളുപ്പം പറിച്ചു കളയാൻ കഴിയും. വേരുകൾക്ക് ഒട്ടും ബലമില്ല. അതിനാൽ ഇംഗ്ലീഷിൽ സ്റ്റോൺ ബ്രേക്കർ എന്നും ഇവ അറിയപ്പെടുന്നു. തീര ദേശങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. തീരദേശങ്ങളായ ഇന്ത്യ, ചൈന, ശ്രീലങ്ക, ഫിലിപ്പീൻസ്, ക്യൂബ, നൈജീരിയ എന്നിവിടങ്ങളിലും ആമസോൺ മഴക്കാടുകളിലും കണ്ടുവരുന്നു എന്നും പറയുന്നു. These are also known as stone breakers in English. Studies show that they are more common in coastal areas. It is found in coastal areas of India, China, Sri Lanka, the Philippines, Cuba, Nigeria, and in the Amazon rainforest.
കളസസ്യം പോലെ എന്നെ പറഞ്ഞിട്ടുള്ളു. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ഔഷധസസ്യമാണെന്നു അറിയുന്നവർ കുറവാണ്. ആയുർവേദത്തിലും നാട്ടുമരുന്നിലും മുൻപന്തിയിൽ നിൽക്കുന്ന കീഴാർനെല്ലി കൃഷി ചെയ്ത് പരിരക്ഷിച്ചു വളർത്തുന്നവർ ഉണ്ട്. ആയുർവേദ മരുന്നുകൾ ഉണ്ടാക്കാനായി പലരും അന്വേഷിച്ചെത്താറുമുണ്ട്. ഇവയെ പരിരക്ഷിച്ചില്ലെങ്കിൽ പിന്നീടൊരിക്കൽ ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായേക്കാവുന്ന സസ്യമാണ് ഇത്. ഏകദേശം 2000 വർഷത്തെ ഔഷധ പാരമ്പര്യമുണ്ടത്രേ ഈ സസ്യത്തിന്
കീഴാർനെല്ലിയെ പരിചയപ്പെടാം
ഏകദേശം 30 സെന്റിമീറ്റർ മുതൽ 60 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന കീഴാർനെല്ലിക്ക് ഉറപ്പേറിയ കാണ്ഡമാണുള്ളത്. പച്ചനിറത്തിൽ മെലിഞ്ഞ കാണ്ഡത്തിൽ നിന്നുമാണ് ഇലത്തണ്ടുകൾ പുറപ്പെടുന്നത്.ബലമേറിയ ധാരാളം ഇലത്തണ്ടുകൾ കീഴാർനെല്ലിയിൽ കാണാവുന്നതാണ്. ഇലത്തണ്ടുകൾക്കിരുവശത്തുമായി ധാരാളം ചെറിയ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറുതും കടും പച്ചനിറത്തിലുമുള്ള ഈ ഇലകൾക്ക് പുളിയിലയോട് സാമ്യമുണ്ട്. ദീർഘവൃത്താകൃതിയിലുള്ള ഇലകളിൽ പലപ്പോഴും നേരിയ ചുവപ്പുരാശി കാണാം. തളിരിലകൾ ചുവപ്പുകലർന്ന ഇളംപച്ചനിറത്തിൽ കാണപ്പെടുന്നു.
സാധാരണ സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കീഴാർനെല്ലിയുടെ പൂക്കൾ ഇലത്തണ്ടിന്റെ അടിഭാഗത്തായാണ് കണ്ടുവരുന്നത്. മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത്. അഞ്ചിതളുകളുള്ള ഇവ ചെറിയ ഞെട്ടിൽ ഇലത്തണ്ടിനോട് ബന്ധപ്പെട്ടിരിക്കുന്നു. വളരെ ക്രമമായി വിന്യസിച്ചിരിക്കുന്നതാണിവയുടെ പൂക്കൾ. ഇന്ത്യൻ കാലാവസ്ഥയിൽ ജൂലായ് മുതൽ ആഗസ്ത് വരെയാണ് ഇവയുടെ പൂക്കാലം. ആണ്‍പൂക്കളും പെൺപൂക്കളും വെവ്വേറെ കാണപ്പെടാറുണ്ട്.കടുകുമണിപോലെ ഉരുണ്ട വളരെ ചെറിയ കായകളാണ് കീഴാർനെല്ലിയുടേത്. ഇളം പച്ചനിറത്തിലുള്ള ഇവയുടെ പുറംഭാഗം മൃദുവായിരിക്കും. ഇതിനുള്ളിലാണ് വിത്തുകൾ കാണപ്പെടുന്നത്. ഒരു കായയില്‍ ഒരു വിത്താണുണ്ടാവുക
ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന കീഴാർനെല്ലിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയുംവൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും
2. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്. കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.
.3 കീഴാർനെല്ലിയുടെ എല്ലാഭാഗവും ഔഷധഗുണമുള്ളതാണ്. ഹെപ്പറ്റൈറ്റിസ്-ബി ചികിത്സക്ക് എറെ ഫലപ്രദമാണത്രേ കീഴാർനെല്ലി
4. ദരരോഗങ്ങളെ ചെറുക്കാന്‍, പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവച്ചാല്‍ മതി.
.5 ഇവയുടെ പച്ച വേരുകൾ കുഷ്ഠരോഗത്തിനുള്ള ഉത്തമ പ്രതിവിധിയാണത്രേ.
6. പാമ്പുകടിയേറ്റാൽ കീഴാർനെല്ലികൊണ്ടുള്ള ചികിത്സ ഏറെ ഗുണം ചെയ്യും.
7. ദഹന പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ സസ്യം.
8. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലി മുഴുവനായി അരച്ച്,അതായത് കടയോടെ അരച്ച് ഇത് മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
9. കാടി വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ സ്ത്രീകളിലെ അമിത ആര്‍ത്തവം, അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും പരിഹാരമാകും. വയറുവേദനയുംശമിക്കും.
10. പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ.
11.ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
12.കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്.
13.പ്രമേഹം മാറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി.
ഇത്തരത്തിൽ ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ഈ ഇത്തിരിക്കുഞ്ഞൻ കീഴാര്‍ നെല്ലി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ദന്തപാല (വെട്ടുപാല)
#medicinal#krishi#farmer#agriculture