Updated on: 2 January, 2022 12:47 PM IST
2021ൽ നമ്മുടെ അടുക്കളയിൽ നിന്നും വിദേശത്ത് എത്തിയവർ...

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ലോകമെമ്പാടും പ്രശസ്തമാണ്. പല മാറാരോഗങ്ങൾക്കും ഔഷധമായതിനാൽ ലോകരാജ്യങ്ങൾക്കിടയിൽ ഇവയുടെ പെരുമ വർധിപ്പിക്കുന്നു. വേപ്പും ആടലോടകവും തുളസിയും മാത്രമല്ല, നാം നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തുന്ന മഞ്ഞൾ (Turmeric), ഗ്രാമ്പു (Clove), നെയ്യ് (Ghee), നെല്ലിക്ക(Gooseberry) എന്നിവയ്ക്കും വിദേശ രാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്.

കൊവിഡിന്റെ പശ്ചാത്തലത്തിലാകട്ടെ, പകർച്ചവ്യാധികളെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കാൻ ഇത്തരം സുഗന്ധവ്യജ്ഞനങ്ങളിലേക്ക് കൂടുതൽ പേരും ആശ്രയം തേടി. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലും ആരോഗ്യപരിപാലനത്തിനായി നമ്മുടെ സുഗന്ധദ്രവ്യങ്ങളും പദാർഥങ്ങളുമെല്ലാം വ്യാപകമായി ഉപയോഗിച്ചിരുന്നു. അങ്ങനെ 2021ൽ നമ്മുടെ വിദേശരാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്ന സുഗന്ധവ്യജ്ഞനങ്ങളും പദാർഥങ്ങളും ഏതൊക്കെയെന്ന് പരിശോധിക്കാം.

മഞ്ഞൾ

കേരളത്തിന്റെ സ്വന്തം സുഗന്ധവ്യജ്ഞനമാണെന്ന് അവകാശപ്പെടാവുന്നതാണ് മഞ്ഞൾ. പല രോഗങ്ങളും ശമിപ്പിക്കാനുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പഴമക്കാരുടെ ഔഷധക്കൂട്ടിലെ പ്രധാനി കൂടിയാണ് മഞ്ഞൾ. മഞ്ഞളിലെ കുർകുമിനിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-കാർസിനോജെനിക് ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലും മഞ്ഞളിന്റെ ഉപയോഗം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.

നെല്ലിക്ക

നെല്ലിക്ക ആയുർവേദക്കൂട്ടിൽ നിർണാകമാണെന്ന് പറയാം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇതിലുള്ള വിറ്റാമിൻ സി സഹായിക്കുന്നു. വെറുതെ കഴിയ്ക്കാനായാലും അച്ചാറിട്ടും മറ്റും ഭക്ഷണവിഭവത്തിലേക്കും നെല്ലിക്ക ഉൾപ്പെടുത്തുന്നുണ്ട്. ദിവസവും ഒരു നെല്ലിക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ദഹന പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇത്.
നിരവധി രോഗത്തിനുള്ള അവസാന വാക്കായും നെല്ലിക്കയെ കണക്കാക്കുന്നു. നാട്ടുവൈദ്യത്തിലെ പ്രധാന ചേരുവയായ നെല്ലിക്ക, ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്.

ചർമ രോഗങ്ങൾക്കും പ്രതിവിധിയാണ് നെല്ലിക്ക. കൊവിഡ് കാലത്ത് ആരോഗ്യപരിപാലനത്തിന് വളരെയധികം ആളുകൾ നെല്ലിക്ക സ്ഥിരമായി കഴിച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല


വിദേശ രാജ്യങ്ങളിൽ ഹൃദ്രോഗങ്ങൾക്ക് മരുന്നായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നെല്ലിക്കയിലുള്ള പോളിഫിനോൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. മുറിവുണങ്ങുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനുമുള്ള ഗുണങ്ങളും നെല്ലിക്കയിൽ ഉൾക്കൊള്ളുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. മാറാരോഗങ്ങൾക്ക് വരെ പരിഹാരമായ നെല്ലിക്കക്ക് അതിനാൽ തന്നെ വിദേശരാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നു.

നെയ്യ്

കൊവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും ആരോഗ്യം നല്ല രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. രോഗം വരാതെ ചെറുക്കുന്നതിനും രോഗമുക്തിയ്ക്കുമെല്ലാം അത്രയേറെ പ്രാധാന്യം കൊടുക്കേണ്ട സമയവുമിതാണ്. ആരോഗ്യത്തിന് അതീവ ജാഗ്രത നൽകണമെന്നതിനാൽ തന്നെ വിദേശരാജ്യങ്ങളിൽ നെയ്യ് വളരെയധികം ഉപയോഗിച്ചിരുന്നു.

ശരീരത്തിന്റെ ഊർജത്തിനും രോഗപ്രതിരോധ ശേഷിക്കും നെയ്യ് സഹായിക്കുന്നു. നെയ്യിൽ ഫൈറ്റോ ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും എല്ലുകൾക്ക് ശക്തി നൽകുന്നതിനും ലൈംഗിക ആരോഗ്യം വർധിപ്പിക്കുന്നതിനും നെയ്യ് പ്രയോജനകരമാണ്.
റൊട്ടിയിലും കറികളിലും ആവശ്യമായ അളവിൽ നെയ്യ് ഒഴിച്ച് കഴിക്കുന്നതിലൂടെ ഹൃദയ സംരക്ഷണം ഉറപ്പാക്കാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയ വിറ്റാമിൻ ഇ വലിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യത്തിന് ഇവ മികച്ചതാണെന്നും റിപ്പോർട്ടുകൾ ഉള്ളതിനാൽ വിദേശികളും നെയ്യിനെ നന്നായി പ്രയോജനപ്പെടുത്തി.

English Summary: Indian spices and items widely used by foreigners in 2021
Published on: 02 January 2022, 12:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now